Today’s Horoscope: ഇന്ന് നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം

Daily Horoscope In Malayalam: ചിലർക്ക് നല്ല ദിവസമായിരിക്കാം മറ്റ് ചിലർക്ക് മോശം ദിവസവുമായിരിക്കാം. അത്തരത്തിൽ നിങ്ങളുടെ ഈ ദിവസം എങ്ങനെയെന്ന് അറിയാൻ വായിക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.

Today’s Horoscope: ഇന്ന് നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം

Published: 

07 Dec 2024 06:45 AM

ഓരോ വ്യക്തിയുടെയും ഒരു ദിവസം എങ്ങനെ ആയിരിക്കുമെന്നുള്ളതിൻ്റെ ചില സൂചനകൾ ലഭിക്കുന്നത് രാശിഫലങ്ങളിലൂടെയാണ്. എന്നാൽ ഒരേ നക്ഷത്രത്തിലുള്ളവരാണെങ്കിലും ജനിച്ച സമയം, നാഴികകളുടെ വ്യത്യാസം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് നിങ്ങളുടെ രാശിഫലങ്ങൾ മാറിമറിഞ്ഞേക്കാം. അതിനാൽ ചിലർക്ക് നല്ല ദിവസമായിരിക്കാം മറ്റ് ചിലർക്ക് മോശം ദിവസവുമായിരിക്കാം. അത്തരത്തിൽ നിങ്ങളുടെ ഈ ദിവസം എങ്ങനെയെന്ന് അറിയാൻ വായിക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് നിന്ന് നല്ല അനുഭവങ്ങൾ ഉണ്ടായേക്കാം. സ്ഥാനക്കയറ്റം, ധന നേട്ടം എന്നിവ ലഭിക്കാനിടയുണ്ട്. ഇന്ന് നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം ചില മം​ഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന പല ജോലികളും ഇന്ന് തീർക്കാൻ സാധിക്കും.

ഇടവം
‌‌
കുടുംബത്തിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇന്ന് പരിഹരിക്കപ്പെടും. അതിനാൽ സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ മാറ്റം ആഗ്രഹിച്ചവർക്ക് അനുകൂല സാഹചര്യമുണ്ടായേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. അനാവശ്യമായ ചെലവുകളും ഉണ്ടായേക്കാം. അത് നിയന്ത്രിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സ്വന്തം ആരോഗ്യകാര്യത്തിലും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും ജാ​ഗ്രതയോടെ മുന്നോട്ട് പോകുക.

മിഥുനം

കഠിനശ്രമത്തിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റവും വിജയവും സന്തോഷം നൽകിയേക്കാം. ഇന്ന് ചില സാമ്പത്തിക ചെലവുകൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. മിഥുനം രാശിയിലെ അവിവാഹിതരായവർക്ക് നല്ല ആലോചനകൾ വരാനുള്ള സാധ്യതയുണ്ട്.

കർക്കടകം

കർക്കടക രാശിക്ക് ഇന്നത്തെ ദിവസം​ ​ഗുണദോഷസമ്മിശ്ര ഫലങ്ങളാണുണ്ടാവുക. അലച്ചിൽ കൂടുതലായിരിക്കും. എന്നാൽ ബിസിനസ് രം​ഗത്ത് മികച്ച നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനുള്ള അവസരമുണ്ടായേക്കും. തൊഴിൽ അന്വേഷിച്ച് നടക്കുന്നവർക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. എന്നാൽ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം.

ചിങ്ങം

ഇന്ന് ചിങ്ങം രാശിക്ക് അനുകൂലവും പ്രതികൂലവുമായ ചില സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. മുടങ്ങിക്കിടന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബാം​ഗങ്ങളുമായി വാക്കുതർക്കങ്ങൾക്കുള്ള സാധ്യതയുണ്ട്. അതിനാൽ സംസാരിക്കുമ്പോൾ സൗമ്യത കൈവിടാതെ സൂക്ഷിക്കുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് കൂടുതൽ കഠിനാധ്വാനം വേണ്ടിവന്നേക്കാം. ജീവിതത്തിൽ ബുദ്ധിമുട്ടേറിയ പല കടമ്പകളും ഇന്ന് അനായാസം മറികടക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ആരോ​ഗ്യം മോശമാക്കാൻ സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക.

തുലാം

​ഗുണദോഷസമ്മിശ്രങ്ങളുടെ ദിവസമാണ് ഇന്ന്. സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടായേക്കാം. നിക്ഷേപങ്ങൾ നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. നിസാരമായി കാണുന്ന പല ലക്ഷണങ്ങളും പിന്നീട് വലിയ പ്രശ്നങ്ങളായേക്കാം. ജോലി തേടുന്നവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും.

വൃശ്ചികം

കുടുംബത്തിൽ ആരുടെയെങ്കിലും ആരോ​ഗ്യം ഇന്ന് കൂടുതൽ വഷളായേക്കാം. അതിനാൽ മനസ്സിന് കൂടുതൽ വിഷമങ്ങൾ ഉണ്ടായേക്കും. മാതാപിതാക്കളുടെ എല്ലാ പിന്തുണയും കൂടെയുണ്ടാകും. ആർക്കും പണം കടം നൽക്കരുത് കാരണം തിരികെ ലഭിക്കണമെന്നില്ല.

ധനു

ബിസിനസിലെ ജാ​ഗ്രതയോടെ പ്രവർത്തിക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. പങ്കാളിയുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. അതിനാൽ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. ചില യാത്രങ്ങൾ പോകേണ്ടിവന്നേക്കാം.

മകരം

സാമൂഹിക പ്രവർത്തനങ്ങളിൽ ഇന്ന് നിങ്ങൾ സജീവമായി പങ്കെടുക്കും. കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കളുടെ ഭാ​ഗത്തുനിന്ന് ചില നീക്കങ്ങൾ ഉണ്ടായേക്കാം. അതിനാൽ നിങ്ങളിന്ന് കരുതിയിരിക്കണം. വീട്ടുകാര്യങ്ങൾക്കായി കൂടുതൽ ചിലവുകൾ നടത്തേണ്ടി വന്നേക്കാം.

കുംഭം

ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. എന്നാൽ കൂടുതൽ കഠിനാധ്വാനത്തിലൂടെ മാത്രമെ ഇത് സാധ്യമാകുകയുള്ളൂ. അലച്ചിൽ കൂടുതലുള്ള ദിവസമാണ് ഇന്ന്. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യപ്രശ്നങ്ങളെ ​ഗൗരവത്തോടെ കൈകാര്യം ചെയ്യുക.

മീനം

സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. അതിനാൽ മനസ്സിലെ അസ്വസ്ഥതകൾ മാറും. സാമ്പത്തിക കാര്യത്തിൽ ജാ​ഗ്രത പാലിക്കുക. അല്ലാത്തപക്ഷം ഭാവിയിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അവസാനിക്കും. അതിനാൽ ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ