Today’s Horoscope: സ്ഥാനക്കയറ്റവും കാര്യവിജയവും! കർക്കടക കൂറുകാർക്കൊപ്പം രാശി; ഇന്നത്തെ നക്ഷത്രഫലം
Horoscope Today, December 3: ഇന്ന് ഡിസംബർ 3 ചൊവാഴ്ച്ച. ഇന്ന് രാശിപ്രകാരം 12 കൂറുകാർക്കും എന്തൊക്കെ ഫലങ്ങളായിരിക്കും ലഭിക്കുക?
തിരുവനന്തപുരം: ഇന്ന് ഡിസംബർ 3 ചൊവാഴ്ച്ച. ഇന്ന് രാശിപ്രകാരം 12 കൂറുകാർക്കും എന്തൊക്കെ ഫലങ്ങളായിരിക്കും ലഭിക്കുക? രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ചിട്ടപ്പെടുത്തി പ്രവർത്തിച്ച് തുടങ്ങിയാലോ? തൊഴിൽ ഗുണവും സാമ്പത്തിക നേട്ടവും ഉണ്ടാകുന്ന രാശിക്കാർ ഉണ്ടെങ്കിലും ചില കൂറുകാരുടെ രാശിഫലത്തിൽ കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇന്നത്തെ 12 രാശിക്കാരുടെയും നക്ഷത്രഫലം അറിഞ്ഞാലോ?
ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക): രാശിപ്രകാരം മേടക്കൂറുകാർക്ക് ഇന്ന് മോശം ദിവസമാണ്. ഇവർക്ക് കാര്യതടസ്സവും യാത്രപരാജയവും കാണുന്നു. മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. സുഹൃത്തുകളുമായി അകന്നേക്കാം.
ഇടവം (കാർത്തിക, രോഹിണി, മകയിരം): മേടക്കൂറിന് സമമായി തന്നെ ഇടവം രാശിക്കാർക്കും ഇന്ന് കാര്യങ്ങൾ അത്ര ശുഭകരമല്ല.
കാര്യപരാജയം, ധനനഷ്ടം, ഉത്സാഹക്കുറവ് ഇവ കാണുന്നു. ഇടവക്കൂറുകാർക്ക് തടസ്സങ്ങൾ ഉണ്ടായേക്കാം.
മിഥുനം (മകയിരം, തിരുവാതിര, പുണർതം): രാശി പ്രകാരം മിഥുന കൂറുകാർക്ക് ഇന്ന് മികച്ച ദിവസമാണ്. കാര്യവിജയം ഉണ്ടാകും. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതിലൂടെ മറ്റുള്ളവർ അംഗീകരിക്കും. ദീർഘകാലത്തിന് ശേഷം സുഹൃത്തുകളെ കണ്ടേക്കാം. ആഗ്രഹങ്ങൾ നടന്നേക്കും.
കർക്കടകം (പുണർതം, പൂയം, ആയില്യം): കർക്കടകക്കൂറുകാർക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകുന്നതിന് ഒപ്പം കാര്യവിജയം, മത്സരവിജയം, ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം): കടമെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടേക്കാം. കാര്യതടസ്സം, യാത്രാപരാജയം ഇവ കാണുന്നു.
കന്നി (ഉത്രം, അത്തം, ചിത്തിര): കന്നിക്കൂറുകാർക്കും ഇന്ന് രാശിപ്രകാരം മികച്ച ദിവസമല്ല. കാര്യതടസ്സവും സ്വസ്ഥതകുറവും കാണുന്നു. ധനനഷ്ടവും മനപ്രയാസവും ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കൾ അകന്നേക്കും.
തുലാം (ചിത്തിര, ചോതി, വിശാഖം): തുലാം രാശിക്കാർക്ക് ഡിസംബർ 3 അത്യുത്തമമാണ്. ശത്രു ദോഷം അകലുന്നതിനോടൊപ്പം കാര്യവിജയം ഉണ്ടാകും. ആരോഗ്യം നല്ലതായിരിക്കും. സുഹൃത്തുകളുമായി മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ വിജയിക്കാം.
വൃശ്ചികം (വിശാഖം, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാർക്ക് ഇന്ന് രാശിപ്രകാരം മോശം സമയമാണ്. കാര്യതടസ്സവും ധനനഷ്ടവും ഉണ്ടാകുന്നതിനൊപ്പം മനഃപ്രയാസവും ഇക്കൂട്ടർക്ക് വന്നുച്ചേരാം. മറ്റ് തടസ്സങ്ങളും വന്ന് ചേരാൻ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം): ധനു രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. കാര്യവിജയം, അംഗീകാരം, ഉത്സാഹം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഈ രാശികാർക്ക് അനുകൂലമായിരിക്കും.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം): മകരം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഇന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. കാര്യപരാജയം, ധനനഷ്ടം, ശത്രുശല്യം ഇവ കാണുന്നു. അടുത്ത് നിൽക്കുന്നവർ അകന്നേക്കാം.
കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി): കുംഭക്കൂറുകാർക്ക് മത്സര പരീക്ഷകളിൽ വിജയം കാണുന്നു. കാര്യസാധ്യവും നിയമവിജയവും ഇക്കൂട്ടർക്ക് അനുകൂലമായി വരും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കും. സുഹൃത്തുകളോ കുടുംബമോ ആയിട്ടുള്ള യാത്രകൾ വിജയിക്കാം.
മീനം (പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി): മീനം രാശിക്കാർക്ക് കാര്യവിജയവും മത്സരവിജയവും കാണുന്നു. ആഗ്രഹങ്ങൾ നടന്നേക്കും. മെച്ചപ്പെട്ട തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)