5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024: ദീപാവലി ദിവസം സ്വർണം വാങ്ങിയാൽ സമ്പത്തും ഭാ​ഗ്യവും കൂടുമോ? 5 ദിവസത്തെ ഉത്സവത്തിനു പിന്നിലെ വിശ്വാസങ്ങൾ ഇങ്ങനെ

Diwali 2024 date: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. 28-ന് ധൻതേരസോടെ ആരംഭിച്ച് നവംബർ 3-ന് ഭയ്യാ ദൂജോടെ സമാപിക്കും.

aswathy-balachandran
Aswathy Balachandran | Updated On: 21 Oct 2024 12:33 PM
ഇന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദീപാവലി. തിന്മയുടെ മേൽ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായാണ് ദീപാവലിക്ക് ദീപം തെളിയിക്കുന്നത്. കൂടാതെ, സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ലക്ഷ്മി ദേവിയുമായും ​ഗണപതിയുമായും ഈ ഉത്സവത്തിന് ബന്ധമുണ്ടെന്നാണ് വിശ്വാസം. ​(IMAGE -  NurPhoto/ Getty Images Creative)

1 / 5
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യക്കാർ ദീപാവലി ഒരു ദിവസമാണ് ആഘോഷിക്കുന്നതെങ്കിൽ ഉത്തരേന്ത്യക്കാർ അഞ്ചു ദിവസമാണ് ആഘോഷം. ഉത്തരേന്ത്യയിൽ ധൻതേരസിൽ തുടങ്ങി ഭയ്യാ ദൂജോടെയാണ് അവസാനിക്കുന്നത്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. 28-ന് ധൻതേരസോടെ ആരംഭിച്ച് നവംബർ 3-ന് ഭയ്യാ ദൂജോടെ സമാപിക്കും. ​(IMAGE -  NurPhoto/ Getty Images Creative)

2 / 5
ധൻതേരാസ് ദിവസം സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവതയെ ആരാധിക്കുന്നു.  ഈ ദിവസം സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ പുതിയ പാത്രങ്ങൾ തുടങ്ങിയ വിലയേറിയ വസ്തുക്കളും വാങ്ങുന്നത് ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. (IMAGE- Guido Dingemans, De Eindredactie/ Getty Images Creative)

3 / 5
രണ്ടാം ദിവസമായ ചോട്ടാ ദീപാവലിക്ക്  നരകാസുരനെതിരേ കൃഷ്ണൻ നേടിയ വിജയം ആളുകൾ ആഘോഷിക്കുന്നു. അന്ന്  മൺവിളക്കുകൾ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യും. ദീപാവലി ദിവസം വൈകുന്നേരം ലക്ഷ്മി പൂജ നടത്തുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. വീടുകളിൽ ദീപാലങ്കാരങ്ങളും അലങ്കാര വിളക്കുകളും തെളിക്കും. മധുരപലഹാരങ്ങളും സമ്മാനങ്ങളും സന്തോഷവും പങ്കിടാൻ കുടുംബങ്ങൾ ഒത്തുചേരുകയും ചെയ്യുന്നു. (IMAGE- 	Jupiterimages/ Getty Images Creative)

4 / 5
ഗോവർദ്ധൻ പൂജയുടെ നാലാം ദിവസം ശ്രീകൃഷ്ണനെയാണ് ആരാധിക്കുന്നത്. ഇന്നേ ദിവസം ഉത്തരേന്ത്യയിൽ ഭക്തർ കൃഷ്ണഭഗവാൻ്റെ വഴിപാടായി പലതരം രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നു. തുടർന്ന് ഭായി ദൂജ് ദിവസം അതായത് ദീപാവലിയുടെ അഞ്ചാമത്തെയും അവസാനത്തെയും ദിവസം സഹോദരിമാർ അവരുടെ സഹോദരൻ്റെ ദീർഘായുസ്സിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു, പകരം, സഹോദരന്മാർ അവരുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.  ​(IMAGE -  NurPhoto/ Getty Images Creative)

5 / 5