Chanakya Niti: ഈ കാര്യങ്ങളിൽ നാണിക്കാതിരുന്നാൽ ജീവിത വിജയം ഉറപ്പ്, ചാണക്യ നീതി ഇങ്ങനെ

Chanakyaniti Malayalam Quotes: ഈ വിഷയങ്ങളിൽ നേരിട്ട് സംസാരിക്കുന്ന വ്യക്തികൾ ജീവിതത്തിൽ വിജയിക്കുമെന്നാണ് ചാണക്യൻ്റെ നീതി ശാസ്ത്രം.

Chanakya Niti: ഈ കാര്യങ്ങളിൽ നാണിക്കാതിരുന്നാൽ ജീവിത വിജയം ഉറപ്പ്, ചാണക്യ നീതി ഇങ്ങനെ

ChanakyaNiti | Credits: tv9 telugu

Published: 

15 Nov 2024 07:27 AM

മനുഷ്യർ എല്ലാവരും ഒരുപോലെയല്ല. ഓരോരുത്തരും വ്യത്യസ്തമാണ്. ചില ആളുകൾക്ക് കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവമുണ്ട്, എങ്കിലും ചിലർ അതിന് മടിക്കും. ചാണക്യൻ തൻ്റെ നിതി ശാസ്ത്രത്തിൽ ഇത്തരം ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തി ഏതു സ്വഭാവക്കാരനായിരിക്കാം, അയാൾ പെരുമാറേണ്ടത് എങ്ങനെ തുടങ്ങിയവയും ചാണക്യൻ പറയുന്നു. ജീവിതത്തിൽ നാല് കാര്യങ്ങൾ ഒരിക്കലും തുറന്നു പറയാൻ മടിക്കരുത്. ഈ വിഷയങ്ങളിൽ നേരിട്ട് സംസാരിക്കുന്ന വ്യക്തികൾ ജീവിതത്തിൽ വിജയിക്കുമെന്നാണ് ചാണക്യൻ്റെ നീതി ശാസ്ത്രം.

കടം തിരിച്ച് ചോദിക്കണം

ചാണക്യൻ്റെ അഭിപ്രായത്തിൽ നിങ്ങളുടെ പക്കൽ നിന്ന് ആരെങ്കിലും കടം വാങ്ങിയാൽ, അത് തിരികെ ചോദിക്കാൻ മടിക്കരുത്. പണം ചോദിക്കാൻ മടിച്ചാൽ.. നഷ്ടം നിങ്ങൾ തന്നെ നേരിടേണ്ടി വരും. ഇത് ബിസിനസ്സ് ചെയ്യുകയാണെങ്കിലും.. അവരോട് വ്യക്തമായി ഇടപെടാൻ പഠിക്കുക. അല്ലാത്ത പക്ഷം ഫലം പരാജയമായിരിക്കും.

ഭക്ഷണം കഴിക്കാൻ മടിക്കരുത്

ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും ഭക്ഷണം കഴിക്കാൻ മടി കാണിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ മടി കാണിച്ചാൽ ഫലം പട്ടിണിയായിരിക്കും. നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാത്ത ഒരാൾക്ക് ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാൻ കഴിയില്ല. വിശന്നാൽ ചിന്താശേഷിയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശക്തിയും കുറയും.

അറിവ് നേടുന്നതിൽ മടി അരുത്

അറിയാത്ത കാര്യങ്ങൾ പഠിക്കാൻ ഒരിക്കലും മടിക്കരുതെന്ന് ചാണക്യൻ പറയുന്നു. അറിവ് സമ്പാദിക്കുന്നതിലൂടെ മാത്രമേ സമൂഹത്തിൽ യോജിപ്പുള്ള ജീവിതം കെട്ടിപ്പടുക്കാൻ കഴിയൂ. നല്ല വിദ്യാഭ്യാസം ആവശ്യമാണ്. പഠന സമയത്ത് എന്തെങ്കിലും സംശയം തോന്നിയാൽ അദ്ധ്യാപകനോട് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാത്ത വ്യക്തിയാണ് നല്ല വിദ്യാർത്ഥി.

അഭിപ്രായം പ്രകടിപ്പിക്കാൻ മടിക്കരുത്

ചില ആളുകൾക്ക് നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം അറിയാം. എന്നാൽ ചിലർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ മടിക്കും അത് പാടില്ല. ആരായാലും ഒരു മടിയും കൂടാതെ അവരുടെ അഭിപ്രായം തുറന്നു പറയണം. ചാണക്യ നീതി പ്രകാരം പത്തുപേരുടെ മുന്നിൽ സ്വന്തം ചിന്തകൾ വെളിപ്പെടുത്താൻ മടിക്കുന്നവർ ജീവിതത്തിൽ ഒരിക്കലും മുന്നേറുകയില്ല.

(മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ പല പണ്ഡിതന്മാരുടെയും നിർദ്ദേശങ്ങളും ആശയങ്ങളും അടിസ്ഥാനമാക്കി നൽകിയിരിക്കുന്നതാണ്. ഇതിന് ശാസ്ത്രീയ തെളിവുകളില്ല. ഇത് ടീവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര