5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ഇക്കാര്യങ്ങൾ മറ്റൊരാൾ അറിയരുത്; നഷ്ടം നിങ്ങൾക്ക് തന്നെ!

Chanakya Niti: ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാൻ സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു വ്യക്തിക്ക് വിജയം കൈവരിക്കണമെങ്കിൽ ചില രഹസ്യങ്ങൾ ഒരിക്കലും മറ്റൊരാളോട് പറയരുത് എന്ന് ചാണക്യൻ വ്യക്തമാക്കുന്നു.

Chanakya Niti: ഇക്കാര്യങ്ങൾ മറ്റൊരാൾ അറിയരുത്; നഷ്ടം നിങ്ങൾക്ക് തന്നെ!
ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിട്ട് ഇന്നും അദ്ദേഹത്തിന്റെ ചിന്തകൾക്ക് ആരാധകർ ഏറെയാണ്.
nithya
Nithya Vinu | Published: 07 Mar 2025 10:57 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യനായ ചാണക്യൻ. കൗടില്യൻ, വിഷ്ണു ഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന അദ്ദേഹത്തിൻറെ വചനങ്ങൾക്കും ചിന്തകൾക്കും ഉപദേശങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാൻ സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു വ്യക്തിക്ക് വിജയം കൈവരിക്കണമെങ്കിൽ ചില രഹസ്യങ്ങൾ ഒരിക്കലും മറ്റൊരാളോട് പറയരുത് എന്ന് ചാണക്യൻ വ്യക്തമാക്കുന്നു. ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ചാണക്യന്റെ അഭിപ്രായത്തിൽ മറ്റൊരാളോട് പറയാൻ പാടില്ലാത്ത ചില രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബലഹീനത
ഒരു വ്യക്തി ഒരിക്കലും എല്ലാ കാര്യങ്ങളിലും ഒന്നാമൻ ആയിരിക്കില്ല. എല്ലാവർക്കും ചില ബലഹീനതകൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ബലഹീനത മറ്റൊരാളോട് പറയരുതെന്ന് ചാണക്യൻ ഓർമ്മിപ്പിക്കുന്നു. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. നിങ്ങളുടെ പോരായ്മകളെ കുറിച്ച് മറ്റൊരാൾ അറിഞ്ഞാൽ അവർ അത് നിങ്ങൾക്കെതിരെയുള്ള ആയുധമായി പ്രയോഗിച്ചേക്കാം.

സങ്കടങ്ങൾ
ഒരു വ്യക്തിക്ക് എന്തെങ്കിലും പ്രശ്നങ്ങളോ സങ്കടങ്ങളോ വരുമ്പോൾ അവർ ആ ദുഃഖം മറ്റുള്ളവരുമായി പങ്കിടുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് ചാണക്യന്റെ അഭിപ്രായം. എല്ലാവരും നിങ്ങളുടെ സങ്കടങ്ങളെ ആത്മാർത്ഥമായി കാണണമെന്നില്ല. നിങ്ങൾ നല്ലവരെന്ന് കരുതുന്ന പലരും നിങ്ങളെ പരാജയം ആഗ്രഹിക്കുന്നവർ ആയിരിക്കാം. അതുകൊണ്ട് നിങ്ങളുടെ സങ്കടങ്ങൾ നിങ്ങളുടെ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അതിന് സ്വയം പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.

ALSO READ: നിശബ്ദത തന്നെ ആയുധം, ഈ സമയങ്ങളിൽ മിണ്ടാതിരിക്കണമെന്ന് ചാണക്യൻ പറയുന്നു

ദാമ്പത്യത്തിലെ രഹസ്യങ്ങൾ
നിങ്ങളുടെ കുടുംബജീവിതത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ ഒരു കാരണവശാലും അവ പുറത്തുള്ള ഒരാളോട് പറയരുതെന്ന് ചാണക്യൻ ഉപദേശിക്കുന്നു. അക്കാര്യങ്ങൾ നിങ്ങൾക്ക് അപമാനമായി തീർന്നേക്കാം. നിങ്ങളുടെ ബന്ധങ്ങളിലുണ്ടായ വിള്ളൽ മറ്റൊരാൾ അനാവശ്യമായി പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്.

പങ്കാളിയെക്കുറിച്ചുള്ള കാര്യങ്ങൾ
ദാമ്പത്യത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലുള്ള രഹസ്യങ്ങൾ മൂന്നാമതൊരാൾ അറിയരുത്. ഭാവിയിൽ ഇത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ വീട്ടിലെ കാര്യങ്ങൾ വീട്ടിനുള്ളിൽ തന്നെ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. പുരുഷനോ സ്ത്രീയോ ഒരിക്കലും സ്വന്തം പങ്കാളിയെ കുറിച്ചുള്ള കാര്യങ്ങൾ മറ്റൊരാളോട് പറയരുതെന്ന് ചാണക്യൻ ഓർമ്മിപ്പിക്കുന്നു.

സമ്പത്ത്
ഒരു വ്യക്തി ഒരിക്കലും തൻറെ പണം നഷ്ടപ്പെട്ട കാര്യം മറ്റൊരാളുമായി പറയരുതെന്ന് ചാണക്യനീതിയിൽ പരാമർശിക്കുന്നു. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ആരെങ്കിലും അറിഞ്ഞാൽ ആരും നിങ്ങളെ സഹായിക്കാൻ തയ്യാറാവില്ല. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നതാണ് നല്ലത്.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)