Chanakya Niti: ഭാര്യയെക്കുറിച്ചുള്ള ഈ രഹസ്യങ്ങൾ നിങ്ങൾക്കറിയാമോ? കുടുംബം തകരാൻ വേറൊന്നും വേണ്ട!
Chanakya Niti : ദാമ്പത്യം, സാമ്പത്തികം തുടങ്ങിയ ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചും ചാണക്യൻ തൻ്റെ നീതി ശാസ്ത്രത്തിൽ പറയുന്നുണ്ട്. ഭാര്യമാരെ പറ്റി അറിഞ്ഞിരിക്കേണ്ട ചിലതും ചാണക്യം പ്രതിപാദിക്കുന്നുണ്ട്. അതാണ് ഇവിടെ പരിശോധിക്കുന്നത്

ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന അധ്യാപകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്‍. വിഷ്ണുഗുപ്തൻ, കൗടില്യൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ചാണക്യൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാൾ എന്ന പദവിയും നേടിയിരുന്നു. കൂടാതെ മൗര്യ സാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ്റെ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. പുരാതന ഇന്ത്യന്‍ രാഷ്ട്രീയ ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. ദാമ്പത്യം, സാമ്പത്തികം തുടങ്ങിയ ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ച് ചാണക്യൻ തന്റെ നീതി ശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ചാണക്യനീതിയിലെ ചിന്തകൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
ചാണക്യൻ പറഞ്ഞ ആ രഹസ്യം
ഒരു വ്യക്തിയുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്നാണ് ചാണക്യൻ പറയുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ ചില സ്വഭാവങ്ങൾ ഒരു വ്യക്തിയുടെ പരാജയത്തിനും കാരണമാകുമെന്ന് ചാണക്യൻ പറയുന്നു. ഇത്തരം സ്വഭാവമുള്ള അല്ലെങ്കിൽ രഹസ്യങ്ങളുള്ള സ്ത്രീയെ വിവാഹം കഴിക്കാതിരിക്കുന്നതാണ് ഉചിതം. അഥവാ, നിങ്ങളുടെ വിവാഹം കഴിഞ്ഞതാണെങ്കിൽ ഭാര്യമാരുടെ ഇത്തരം സ്വഭാവങ്ങൾ മാറ്റാൻ ശ്രമിക്കണമെന്നും ചാണക്യൻ പറയുന്നു. സ്ത്രീയുടെ ഇത്തരം രഹസ്യസ്വഭാവങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വീട് നരകമാകും
സ്വാർത്ഥത
സ്വന്തം ഭൗതിക സുഖങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന സ്ത്രീ കുടുംബത്തെ നശിപ്പിക്കുമെന്ന് ചാണക്യനീതിയിൽ പറയുന്നു. അവൾ തന്റെ ഭര്‍ത്താവിനോ കുടുംബത്തിനോ ഒരു പ്രാധാന്യവും നല്‍കില്ല. അവര്‍ ഒരു മായാലോകത്തില്‍ മുഴുകി ജീവിക്കുന്നവരായിരിക്കും. അതിനാൽ ഇത്തരം സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഒട്ടും ഉചിതമല്ല.
മറ്റുള്ളവരെ അപമാനിക്കുന്നവൾ
പരുഷമായി പെരുമാറുകയും മറ്റുള്ളവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ത്രീക്ക് ഒരിക്കലും കുടുംബം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല. അവർ ഒരിക്കലും അവരുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കില്ലെന്ന് ചാണക്യ നീതിയിൽ പറയുന്നു. അതിഥികളെ സൽകരിക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സ്ത്രീ കുടുംബത്തിന് അപമാനവും ആപത്തും വരുത്തുന്നു.
നുണ പറയുന്നവർ
എപ്പോഴും നുണ പറയുന്ന സ്വഭാവക്കാരിയാണ് നിങ്ങളുടെ ഭാര്യയെങ്കിൽ അവൾ കുടുംബത്തിന് ദുരിതം സമ്മാനിക്കുന്നു. അവള്‍ എപ്പോഴും ഭര്‍ത്താവിനെ പ്രകോപിപ്പിക്കുകയും കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ചാണക്യന്‍ പറയുന്നു.
വഞ്ചന
സ്വന്തം നേട്ടത്തിനായി ആരെയെങ്കിലും ഉപയോഗിക്കുന്ന അല്ലെങ്കിൽ മറ്റുള്ളവരെ വഞ്ചിക്കുന്ന സ്ത്രീകള്‍ കുടുംബത്തിന് അപകടമാണെന്ന് ചാണക്യൻ പറയുന്നു. അത്തരം സ്ത്രീകളില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്.
അത്യാഗ്രഹി
അത്യാഗ്രഹിയായ ഒരു സ്ത്രീയുടെ സഹവാസം നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലാക്കാം. അവര്‍ കുടുംബത്തിനും ആപത്തായി മാറുന്നു. അതിനാൽ അവരിൽ നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലതെന്ന് ചാണക്യനീതിയില്‍ പറയുന്നു.
ധൂർത്ത്
കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ അനാവശ്യമായി പണം ചെലവഴിക്കുന്ന സ്ത്രീ കുടുംബത്തിന് നല്ലതല്ല. ഇവര്‍ വീടിനെ സാമ്പത്തികമായി തകർക്കുന്നു. അവർ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ അറിയാൻ ശ്രമിക്കില്ല.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV 9 ഇത് സ്ഥിരീകരിക്കുന്നില്ല.)