5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: നായയിൽ നിന്നും ഈ പാഠങ്ങൾ പഠിക്കൂ; ഏത് സാഹചര്യത്തിലും വിജയം ഉറപ്പ്!

Chanakya Niti: ഒരു വ്യക്തി എിവടെ നിന്നും ​നല്ല ​ഗുണങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്ന് ചാണക്യൻ പറയുന്നു. എല്ലാം തികഞ്ഞ മഹാത്മാവിൽ നിന്നോ, ഒരു സാധാരണ മനുഷ്യനിൽ നിന്നോ, എല്ലാറ്റിനുമുപരി നമുക്ക് ചുറ്റും കാണുന്ന മൃ​ഗങ്ങളിൽ നിന്നോ പക്ഷികളിൽ നിന്നോ പോലും നമുക്ക് ചില കാര്യങ്ങൾ പഠിക്കാൻ സാധിക്കും.

Chanakya Niti: നായയിൽ നിന്നും ഈ പാഠങ്ങൾ പഠിക്കൂ; ഏത് സാഹചര്യത്തിലും വിജയം ഉറപ്പ്!
ശത്രുവിന്റെ മനസ്സ് കീഴ്പ്പെടുത്തുക എന്നതാണ് ആദ്യതന്ത്രം. അവൻറെ ബലഹീനത മനസ്സിലാക്കി ശത്രുവിന്റെ മനസ്സിലേക്ക് എങ്ങനെ കടന്നുചെല്ലാം എന്ന് ചിന്തിക്കുക. ഇത്തരത്തിൽ ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവർക്ക് അഭിപ്രായ ഭിന്നതകളുടെ കാരണം കണ്ടെത്താനും അവ പരിഹരിക്കാൻ സാധിക്കും.Image Credit source: Social Media
nithya
Nithya Vinu | Published: 08 Mar 2025 11:55 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകളും ഉപദേശങ്ങളും ജീവിത വിജയത്തിലേക്കുള്ള വാതിൽ തുറന്ന് നൽകുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുള്ള പാഠങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്. ചാണക്യന്റെ അഭിപ്രായത്തിൽ ഒരു മനുഷ്യന്റെ വിജയത്തെ നിർണയിക്കുന്നത് അവനിലുള്ള ​ഗുണങ്ങളാണ്. ഒരു വ്യക്തി എിവടെ നിന്നും ​നല്ല ​ഗുണങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്ന് ചാണക്യൻ പറയുന്നു. എല്ലാം തികഞ്ഞ മഹാത്മാവിൽ നിന്നോ, ഒരു സാധാരണ മനുഷ്യനിൽ നിന്നോ, എല്ലാറ്റിനുമുപരി നമുക്ക് ചുറ്റും കാണുന്ന മൃ​ഗങ്ങളിൽ നിന്നോ പക്ഷികളിൽ നിന്നോ പോലും നമുക്ക് ചില കാര്യങ്ങൾ പഠിക്കാൻ സാധിക്കും. അതിനാൽ നല്ല ​ഗുണങ്ങൾ എവിടെ നിന്ന് കിട്ടിയാലും അത് ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് ചാണക്യൻ പറയുന്നു.

ഒരു ​ഗുണങ്ങളുമില്ലാത്ത യാതൊന്നിനെയും ദൈവം ഭൂമിയിലേക്ക് അയച്ചിട്ടില്ലെന്ന് ചാണക്യൻ പറയുന്നു. നമുക്ക് ചുറ്റും കാണുന്ന മൃ​ഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യൻ ചില കാര്യങ്ങൾ പഠിക്കണമെന്ന് ചാണക്യൻ തന്റെ ചാണക്യനീതിയിൽ വ്യക്തമാക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിംഹം
ജീവിത വിജയത്തിന് ഒരു വ്യക്തി സിംഹത്തിൽ നിന്നും ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. അവൻ തന്റെ ജോലി സിഹംഹത്തെ പോലെ പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും ചെയ്യുക. അതിന്റെ ഇര മുയലായാലും മറ്റേതെങ്കിലും വന്യമൃ​ഗമായാലും വേട്ടയാടുമ്പോൾ ഒരേ രീതിയിൽ ആക്രമിക്കുന്നു. അതിനാൽ ജോലി ചെറുതായാലും വലുതായാലും നിങ്ങളുടെ പൂർണ്ണ കഴിവ് ഉപയോ​ഗിച്ച് അത് ചെയ്യുക.

ALSO READ: ഇക്കാര്യങ്ങൾ മറ്റൊരാൾ അറിയരുത്; നഷ്ടം നിങ്ങൾക്ക് തന്നെ!

കൊക്ക്
ഒരു കൊക്കിനെ പോലെ ജോലി ചെയ്യണമെന്ന് ചാണക്യൻ പറയുന്നു. ഒറ്റക്കാലിൽ നിന്ന് കൊണ്ടാണ് കൊക്ക് മീൻ പിടിക്കുന്നത്. ആ സമയത്ത് അവ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. അതുപോലെ ഒരു വ്യക്തി തന്റെ ജോലി ചെയ്യുമ്പോൾ പൂർണമായ ഏകാ​ഗ്രതയോടെ അത് ചെയ്യുക. തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും ദൗത്യം പൂർത്തീകരിക്കാനും അവനാകണം.

കോഴി
കോഴിയെ പോലെ എല്ലാ ദിവസവും കാലത്തെ എഴുന്നേൽക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. ഭക്ഷണം പങ്കിടുക, മറ്റുള്ളവർക്ക് അർഹമായ വിഹിതം നൽകുക, നിങ്ങൾക്ക് വേണ്ടിയുള്ള ആഹാരം സ്വയം ആക്രമിച്ച് ശേഖരിക്കുക തുടങ്ങിയ പാഠങ്ങൾ കോഴിയിൽ നിന്നും പഠിക്കാം.

കാക്ക
ജീവിതത്തിൽ വിജയിക്കാൻ കാക്കയിൽ നിന്നും ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. കാക്കയെ പോലെ ഒരു വ്യക്തിക്ക് ജീവിതത്തിൽ നിരന്തര ജാ​ഗ്രത വേണം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. കൂടാതെ നിങ്ങൾക്കാവശ്യമായ സാധനങ്ങൾ മടി കൂടാതെ ശേഖരിക്കണമെന്നും ചാണക്യൻ പറയുന്നു.

നായ
ഭക്ഷണം ഒരിക്കലും അമിതമായി കഴിക്കരുത്. അൽപം മാത്രം കഴിച്ച് തൃപ്തനാവുക. സ്നേഹം, ബഹുമാനം, ധൈര്യം തുടങ്ങിയ കാര്യങ്ങളും നായയിൽ നിന്ന് പഠിക്കണം. നായ ​ഗാഢനിദ്രയിലാണെങ്കിലും ശബ്ദം കേട്ട ഉടനെ ഉണരുന്നത് പോലെ ഏപ്പോഴും ജാ​ഗരൂകരായിരിക്കുക.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)