Chanakya Niti: എതിരാളികളെ നിഷ്പ്രയാസം തകർക്കാം, പക്ഷെ ഈ തന്ത്രങ്ങൾ അറിയണം
Chanakya Niti: എതിരാളികൾ അല്ലെങ്കിൽ ശത്രുക്കൾ ജീവിതത്തിലെ പൊതുഘടകമാണ്. അവരെ മറികടന്ന് വേണം വിജയം സ്വന്തമാക്കാൻ. ഏതൊരു രംഗത്തും എതിരാളികളെ നേരിടാൻ നിങ്ങളെ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങളിതാ...

പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന തത്വചിന്തകനും നയതന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. പ്രത്യേകിച്ച്, ചുറ്റും അപകടം പതിയിരിക്കുന്ന ഇന്നത്തെ ലോകത്ത് അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കും ഉപദേശങ്ങൾക്കും പ്രസക്തി ഏറെയാണ്. എതിരാളികൾ അല്ലെങ്കിൽ ശത്രുക്കൾ ജീവിതത്തിലെ പൊതുഘടകമാണ്. അവരെ മറികടന്ന് വേണം വിജയം സ്വന്തമാക്കാൻ. ഏതൊരു രംഗത്തും എതിരാളികളെ നേരിടാൻ നിങ്ങളെ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങളിതാ…
ശത്രുവിന്റെ ശക്തി
നിങ്ങളുടെ ശത്രുക്കൾ നിങ്ങളേക്കാൾ ദുർബലനായിരിക്കുമെന്ന് ഒരിക്കലും വിചാരിക്കരുത്. അവരെ വില കുറച്ച് കാണുന്നത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. എതിരാളിയുടെ ശക്തി വിലയിരുത്തതാണ് അവരെ നേരിടാൻ സഹായിക്കുന്ന പ്രധാന തന്ത്രം. ശത്രു നിങ്ങളേക്കാൾ ശക്തനാണെങ്കിൽ ഉചിതമായ നിമിഷത്തിനായി കാത്തിരിക്കണം. ആ സമയം സ്വന്തം കഴിവുകൾ മെച്ചപ്പെടുന്നതിന് വിനിയോഗിക്കാം. അത്തരത്തിൽ ശത്രുവിന്റെ ശക്തി മനസ്സിലാക്കി വേണം അവർക്കെതിരെ പ്രവർത്തിക്കാൻ.
എതിരാളിയുടെ നീക്കം
എതിരാളികളുടെ പ്രവൃത്തിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പ്രധാനപ്പെട്ട മറ്റൊരു തന്ത്രം. ശത്രുവിന്റെ പ്രവർത്തനങ്ങളെ അവഗണിക്കുന്നത് മണ്ടത്തരമാണെന്ന് ചാണക്യൻ പറയുന്നു. അവരുടെ ഓരോ നീക്കത്തെ കുറിച്ചും അറിവുണ്ടായിരിക്കുന്നത് വിജയം നേടാൻ നിങ്ങളെ സഹായിക്കും. അവർക്കെതിരെ തന്ത്രങ്ങൾ മെനയാനും വിജയം കൈവരിക്കുന്നതിനും അത് ഉപകാരപ്പെടും.
ALSO READ: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂര്‍ണ നക്ഷത്രഫലം അറിയാം
അഹംഭാവം
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് അവന്റെ അഹംഭാവം. തങ്ങളെക്കാൾ വലിയവൻ വേറാരുമില്ലെന്ന അവന്റെ ചിന്ത അവന് തന്നെ വിനയായി തീരുന്നു. ഇത്തരം ഈഗോ നിങ്ങളുടെ ശത്രുക്കളുടെ എണ്ണം വർധിപ്പിക്കാനെ ഉപകരിക്കുകയുള്ളൂ. അതിനാൽ ഇത്തരം ചിന്തകളും അഹങ്കാരവും നിങ്ങളുടെ ഉള്ളിൽ നിന്ന് നീക്കി കളയണമെന്ന് ചാണക്യൻ പറയുന്നു.
കോപം
കോപം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയണമെന്ന് ചാണക്യൻ പറയുന്നു. അപമാനം നേരിടുമ്പോൾ കോപം പ്രകടിപ്പിക്കുന്നതിന് പകരം നിശബ്ദത പാലിക്കുക. നിശബ്ദനായി നിന്നു കൊണ്ട് മനസ്സിൽ തന്ത്രങ്ങൾ മെനയുന്ന വ്യക്തിയെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ചാണക്യന്റെ ജീവിതം പരിശോധിച്ചാൽ തന്നെ ഈ തന്ത്രത്തിന്റെ ശക്തി മനസിലാവും. ഒരിക്കൽ നന്ദ രാജാവ് ചാണക്യനെ അപമാനിച്ചപ്പോൾ തന്റെ ഉള്ളിലെ ദേഷ്യത്തെ നിയന്ത്രിച്ച് മൗനം പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ശേഷം നന്ദ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാൻ നിശബ്ദമായി പദ്ധതികൾ തയ്യാറാക്കി. അതിൽ അദ്ദേഹം വിജയിക്കുകയും തുടർന്ന് സാധാരണ ബാലനായ ചന്ദ്രഗുപ്തനെ ചക്രവർത്തി സ്ഥാനത്തേക്ക് കൊണ്ട് വരികയും ചെയ്തു.
ശത്രുവിന്റെ സ്വഭാവം
ശത്രുക്കൾക്കെതിരെ പദ്ധതികൾ ആവിഷ്കരിക്കുന്നത് അവരെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കണമെന്ന് ചാണക്യൻ പറയുന്നു. അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കാൻ കൂടുതൽ സഹായിക്കും. അവരുടെ ശക്തിയെ പോലെ തന്നെ ദൗർബല്യത്തെ കുറിച്ചും നിങ്ങൾക്ക് അറിവുണ്ടായിരിക്കണം.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)