5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ഈ സാഹചര്യങ്ങളിൽ നിന്ന് എത്രയും വേ​ഗം തടിയൂരിക്കോ, ഇല്ലേൽ ആപത്ത് നിങ്ങൾക്ക് തന്നെ!

Chanakya Niti: ചില സാഹചര്യങ്ങള്‍ നമ്മളെ ജീവിതകാലം മുഴുവന്‍ പ്രശ്നത്തിലാക്കാറാണ്ട്. നമുക്ക് അപകടമാണെന്ന് തോന്നുന്ന സാഹചര്യങ്ങളെ നേരിടുന്നതല്ല, മറിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നതാണ് ബുദ്ധിയുടെ ലക്ഷണമെന്ന് ചാണക്യൻ പറയുന്നു.

Chanakya Niti: ഈ സാഹചര്യങ്ങളിൽ നിന്ന് എത്രയും വേ​ഗം തടിയൂരിക്കോ, ഇല്ലേൽ ആപത്ത് നിങ്ങൾക്ക് തന്നെ!
ജീവിതത്തിൽ തോൽവികളെ മറി കടക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് ചാണക്യൻ പറയുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർക്ക് പ്രലോഭനങ്ങളിൽ അകപ്പെടാതെ വിജയം കരസ്ഥമാക്കാം.Image Credit source: TV9
nithya
Nithya Vinu | Updated On: 04 Mar 2025 12:49 PM

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ വചനങ്ങൾക്ക് ആരാധകർ ഏറെയാണ്.

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും വിജയം കൈവരിക്കാനുമുള്ള തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
ചില സാഹചര്യങ്ങള്‍ നമ്മളെ ജീവിതകാലം മുഴുവന്‍ പ്രശ്നത്തിലാക്കാറാണ്ട്. അന്ന് അവിടെ ഇല്ലായിരുന്നെങ്കില്‍ എന്ന് പോലും ചിന്തിക്കും. നമുക്ക് അപകടമാണെന്ന് തോന്നുന്ന സാഹചര്യങ്ങളെ നേരിടുന്നതല്ല, മറിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നതാണ് ബുദ്ധിയുടെ ലക്ഷണം. വഴിയേ പോയ വയ്യാവേലി തലയിലെടുത്ത് വെക്കരുത്.

നമ്മൾ ഒഴിഞ്ഞ് മാറേണ്ട ചില ജീവിത സാഹചര്യങ്ങളെ കുറിച്ച് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം….

ALSO READ: ഭാര്യയെക്കുറിച്ചുള്ള ഈ രഹസ്യങ്ങൾ നിങ്ങൾക്കറിയാമോ? കുടുംബം തകരാൻ വേറൊന്നും വേണ്ട!

കലാപം
അക്രമമോ കലാപമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ചെന്ന് ചാടരുത്. അഥവാ അത്തരം സാഹചര്യങ്ങളിൽ പെട്ടുപോയാൽ ഒന്നും നോക്കാതെ ഉടനടി അവിടെ നിന്ന് മാറുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടതെന്ന് ചാണക്യ നീതിയില്‍ പറയുന്നു. അവിടെ തന്നെ തുടരുന്നത് അപകടമാണ്. കുറച്ചുകൂടെ കാക്കാമെന്ന് കൂടി പോലും കരുതുന്നത് മണ്ടത്തരമാണെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

ശത്രുക്കൾ
അതുപോലെ ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ അവരെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടാൽ അവിടെ നിന്നും രക്ഷപ്പെടേണം. ശത്രുവിന്റെ മുമ്പിൽ തോറ്റുപോകുമോ എന്ന ചിന്തയാൽ മറ്റ് ആയുധബലമോ സംഘബലമോ ഇല്ലാതെ ഒറ്റയ്ക്ക് അവരെ എതിരിടാൻ ശ്രമിക്കരുത്. പ്രതികാരം തീര്‍ക്കാന്‍ ഇനിയും അവസരം വരും, അല്ലാതെ അവിടെ ആത്മാഭിമാനം ചിന്തിക്കുന്നത് മണ്ടത്തരമാണെന്ന് ചാണക്യൻ പറയുന്നു.

ഭക്ഷ്യ ക്ഷാമം
ഇന്നത്തെക്കാലത്ത് ഭക്ഷ്യക്ഷാമം അധികമില്ലെങ്കിലും ഭക്ഷണം ലഭിക്കാത്ത, അല്ലെങ്കില്‍ ഭക്ഷണത്തിന് ക്ഷാമമുള്ള സ്ഥലത്ത് നില്‍ക്കരുതെന്ന് ചാണക്യൻ പറയുന്നു. അവിടെ നിന്നും എത്രയും വേഗം തടിയൂരണം.

ക്രിമിനൽ
അതുപോലെ ഒരു കുറ്റവാളിയുടെ മുന്നിലോ അവരെ കണ്ടുമുട്ടുന്ന സാഹചര്യത്തിലോ ചെന്ന് പെടരുത്. അവിടെ നിന്നും ഒഴിഞ്ഞുപോകുന്നതാണ് ഉചിതം. അവരോട് സംസാരിക്കുകയോ അവര്‍ക്ക് മുമ്പില്‍ നില്‍ക്കുകയോ ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

സ്വാർത്ഥർ

ശത്രുക്കളേക്കാളും പാമ്പുകളേക്കാളും വിഷമുള്ളവരാണ് നമുക്ക് ചുറ്റമുള്ള ചില വ്യക്തികളെന്ന് ചാണക്യൻ പറയുന്നു. അതിനാൽ അവരെ തിരിച്ചറിയുകയും അവരില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും വേണം. സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥരെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക. അവരെ ഒരിക്കലും ആശ്രയിക്കരുതെന്ന് ചാണക്യൻ പറയുന്നു. അതുപോലെ നിങ്ങളുടെ അഭാവത്തിൽ നിങ്ങളെ പറ്റി കുറ്റം പറയുന്ന സുഹൃത്തിനെ ഒഴിവാക്കുക. ശത്രുക്കള്‍ മുന്നില്‍ നിന്നാണ് എതിരിടുന്നതെങ്കില്‍ ഇവര്‍ പിന്നില്‍ നിന്നാണ് ചതിക്കുന്നത്.

ദേഷ്യം

ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു കോപമാണ്. ദേഷ്യം മറ്റുള്ളവരെ മനസ്സിലാക്കാനും യുക്തിസഹമായി ചിന്തിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു. അതിനാൽ ദേഷ്യസ്വഭാവമുള്ളവരുമായി അധികം കൂട്ട് കൂടരുത്.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)