Chanakya Niti: നിങ്ങളുടെ വിധി, ലക്ഷങ്ങൾ ശമ്പളമുണ്ടെങ്കിലും പണക്കാരാവില്ല; കാരണമിത്…
Chanakya Niti: ജീവിതം മികച്ചതാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. ഒരു വ്യക്തി സാമ്പത്തികമായി ജീവിതത്തിൽ സമ്പന്നനാകണമെങ്കിൽ ചില ശീലങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

കൂടെ നിന്ന് ചതിക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ അയാളുടെ വഴികൾ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിലൂടെ ശത്രു നിങ്ങൾക്ക് എതിരെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അറിയാൻ സാധിക്കും. ഇത് ശത്രുവിന്റെ നീക്കങ്ങളെ മുൻകൂട്ടി തടയാൻ സഹായിക്കുന്നു.
ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയനന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. കൗടില്യൻ, വിഷ്ണു ഗുപ്തൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഏറെ പ്രസക്തമാണ്. ഇന്നത്തെ കാലത്ത്, ചാണക്യ നീതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിൽ ഏങ്ങനെ വിജയം നേടാം എന്നതിനെ കുറിച്ച് ചാണക്യൻ തന്റെ നീതി ശാസ്ത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ആ തത്വങ്ങൾ ജീവിതത്തില്‍ പിന്തുടരുന്നവര്‍ക്ക് വിജയം ഉറപ്പിക്കാം.
സാമ്പത്തിക കാര്യങ്ങളെ കുറിച്ചും ചാണക്യൻ പറഞ്ഞിട്ടുണ്ട്. ജീവിതം മികച്ചതാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഒരു വ്യക്തി സാമ്പത്തികമായി ജീവിതത്തിൽ സമ്പന്നനാകണമെങ്കിൽ ചില ശീലങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.
സമയം വെറുതെ പാഴാക്കുക
ജീവിതത്തിൽ വളരെ മൂല്യമേറിയ കാര്യമാണ് സമയം. സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല. ജീവിതത്തില്‍ ഒരു കാര്യവും ചെയ്യാതെ സമയം പാഴാക്കുന്ന വ്യക്തികൾക്ക് സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുമെന്ന് ചാണക്യൻ പറയുന്നു. അവരുടെ അലസത ജീവിതത്തില്‍ ദോഷം ചെയ്യും. അവർ പാഴാക്കി കളയുന്ന സമയത്തെ കുറിച്ച് അവർ വ്യാകുലപ്പെടാറുമില്ല. ഇത്തരം ആളുകളോട് ലക്ഷ്മി ദേവി കടാക്ഷിക്കില്ലെന്ന് ചാണക്യൻ പറയുന്നു.
ശുചിത്വമില്ലായ്മ
വ്യക്തിശുചിത്വം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ പലപ്പോഴും ആളുകൾ അതിന് വേണ്ട പ്രാധാന്യം നൽകുന്നില്ല. അത്തരത്തിലുള്ളവർ ജീവിതത്തിൽ പരാജയം ഏറ്റു വാങ്ങുന്നുവെന്ന് ചാണക്യൻ പറയുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി ഇവരെ തിരിഞ്ഞ് നോക്കുകയില്ലെന്നും അവർ എന്നും ദാരിദ്രത്തിൽ തുടരുമെന്നും ചാണക്യൻ പറയുന്നു. ശുചിത്വം പാലിക്കുന്നിടത്ത് മാത്രമേ ലക്ഷ്മീദേവി വസിക്കുന്നുള്ളൂ.
മറ്റുള്ളവരെ അപമാനിക്കുക
മറ്റുള്ളവരെ അപമാനിക്കുന്നത് ഒരു നല്ല ശീലമല്ല. അത് നിങ്ങളുടെ ജീവിതം തകർക്കുന്നു. നിങ്ങൾക്ക് അത്തരം ശീലമുണ്ടെങ്കിൽ അവ ഉപേക്ഷിക്കുക. കൂടാതെ മറ്റുള്ളവരെ അപമാനിക്കുന്ന സ്വഭാവക്കാരെ കൂടെ കൂട്ടരുതെന്നും ചാണക്യൻ പറയുന്നു. അത് നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അവരോടൊപ്പം ലക്ഷ്മി ദേവി വസിക്കില്ലെന്നും അവരുടെ പണം പാഴായി പോവുന്നു എന്നും ചാണക്യൻ പറയുന്നു.
വിദ്വേഷം
ജീവിതത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ രക്ഷപ്പെട്ടില്ല. അവരുടെ വീട്ടിൽ ലക്ഷ്മി ദേവി ഒരിക്കലും വാഴില്ലെന്ന് ചാണക്യൻ പറയുന്നു. അതിനാൽ എപ്പോഴും മറ്റുള്ളവരോട് അനുകമ്പയോടേയും സ്‌നേഹത്തോടേയും മാത്രം പെരുമാറുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നും സാമ്പത്തികമായി വിജയിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)