5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ദാരിദ്രത്തിൽ നിന്ന് സമ്പന്നതിയിലേക്ക്, പണത്തിന് ക്ഷാമമില്ലാതെ ജീവിക്കാം; ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ….

Chanakya Niti Financial Tips: ഒരു വ്യക്തിക്ക് സാമ്പത്തിക സ്ഥിരത നേടുന്നതിന് സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ ചാണക്യന്റേതായിട്ടുണ്ട്. അത്തരത്തിൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും സഹായിക്കുന്ന ചില ചാണക്യ ഉപദേശങ്ങൾ പരിശോധിക്കാം.

Chanakya Niti: ദാരിദ്രത്തിൽ നിന്ന് സമ്പന്നതിയിലേക്ക്, പണത്തിന് ക്ഷാമമില്ലാതെ ജീവിക്കാം; ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ….
ദേഷ്യത്തിന്റെയോ വാശിയുടെ പുറത്ത് ഒന്നും വിളിച്ചു പറയരുതെന്ന് ചാണക്യൻ പറയുന്നു. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയുക. വാക്കുകളെക്കാൾ പ്രവർത്തിക്കു മുൻഗണന നൽകുന്നത് ശത്രുവിനെ കീഴ്പ്പെടുത്താനുള്ള മറ്റൊരു തന്ത്രമാണ്. Image Credit source: TV9
nithya
Nithya Vinu | Published: 05 Mar 2025 11:41 AM

ബിസി മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിട്ടാണ് ചാണക്യനെ കാണുന്നത്. ജീവിതത്തിലെ സമസ്തമേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള പാണ്ഡിത്യം ഉണ്ടായിരുന്നു. മൗര്യ സാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്ര​ഗുപ്ത മൗരന്റെ പ്രധാനമന്ത്രിയായിരുന്നു ചാണക്യൻ. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ രാജാക്കന്മാരെ വിജയത്തിലെത്തിച്ചു. ചാണക്യനീതിയും ചാണക്യ തന്ത്രങ്ങളും ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.

ഒരു വ്യക്തിക്ക് സാമ്പത്തിക സ്ഥിരത നേടുന്നതിന് സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ ചാണക്യന്റേതായിട്ടുണ്ട്. അത്തരം തന്ത്രങ്ങൾ ജീവിതത്തിൽ പ്രായോ​ഗികമാക്കുന്നതിലൂടെ സാമ്പത്തികമായി വിജയം നേടാനാകും. അത്തരത്തിൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും സഹായിക്കുന്ന ചില ചാണക്യ ഉപദേശങ്ങൾ പരിശോധിച്ചാലോ….

ഭാവിക്കായി കരുതുക
സാമ്പത്തിക സ്ഥിരത നേടുന്നതിന് ഏറ്റവും പ്രധാനം ഭാവിയിലേക്കായി കരുതിവെക്കുന്നതാണെന്ന് ചാണക്യൻ പറയുന്നു. നിങ്ങളുടെ വരുമാനത്തിൽ ഒരു പങ്ക് അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റിവെക്കുക. ഒരിക്കലും വരുമാനം മുഴുവൻ ചിലവാക്കരുത്.

കടം
കടം മനുഷ്യന്റെ സ്വസ്ഥത നശിപ്പിക്കും. അതിനാൽ പരമാവധി കടം ഒഴിവാക്കുക. കടമില്ലാതെ ജീവിക്കാന്‍ ശ്രമിക്കുക.

ALSO READ: ഈ സാഹചര്യങ്ങളിൽ നിന്ന് എത്രയും വേ​ഗം തടിയൂരിക്കോ, ഇല്ലേൽ ആപത്ത് നിങ്ങൾക്ക് തന്നെ!

സാമ്പത്തിക അച്ചടക്കം
സാമ്പത്തികസ്ഥിരത നേടുന്നതിന് സാമ്പത്തിക അച്ചടക്കം വളരെ പ്രധാനമാണ്. വരുമാനത്തിന് അനുസരിച്ച് ചിലവുകളെ ക്രമപ്പെടുത്തുക. വരവിനുള്ളില്‍ നിന്നുകൊണ്ട് ചിലവുകള്‍ നടത്തുന്നതിനും അവ കൃത്യമായ വിലയിരുത്തുന്നതിനും ശ്രദ്ധിക്കുക.

നിക്ഷേപം
സാമ്പത്തിക സ്ഥിരതയ്ക്ക് വിവേകത്തോടെയുള്ള നിക്ഷേപം ആവശ്യമാണ്. നിക്ഷേപത്തിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തികമായി വളർച്ച നേടാൻ സാധിക്കുന്നു. അതേ സമയം നിങ്ങളുടെ പണം മുഴുവൻ ഒരിടത്ത് മാത്രം നിക്ഷേപിക്കരുത്. ഇത് അപകടമാണ്. അതുകൊണ്ട് പലയിടങ്ങളിലായി പണം നിക്ഷേപിക്കുക. ഒരിക്കലും എടുത്തുചാടി ഒന്നും തീരുമാനിക്കരുത്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അവയെ പറ്റി ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും വേണം.

പഠിക്കുക
അറിയാത്ത കാര്യങ്ങളെ കുറിച്ച് പഠിക്കാൻ മടിക്കരുത്. സമ്പത്തിക സ്ഥിരതയും അഭിവൃദ്ധിയും നേടുന്നതിന് ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ സാമ്പത്തിക പരിജ്ഞാനം അനിവാര്യമാണ്. പ്രത്യേകിച്ച് നിക്ഷേപങ്ങളെ കുറിച്ചും പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പഠിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ​ഗുണം ചെയ്യും.

വരുമാനം വർധിപ്പിക്കുക
സാമ്പത്തിക വളർച്ചയ്ക്ക് വരുമാനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നന്നായി പഠിക്കുകയും വിവിധ മേഖലകളിൽ നൈപുണ്യം നേടുകയും വേണം. നിക്ഷേപം നടത്തുന്നതിലൂടെ വരുമാനത്തിലും മാറ്റം വരുന്നു. ചിലവുകളെ നിയന്ത്രിക്കാതെ കിട്ടുന്ന പണമെല്ലാം ധൂർത്തടിക്കുന്നവർക്ക് ദാരിദ്രമായിരിക്കും ഫലമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)