Wearing Black Thread: ഈ നാളുകാർ കറുത്ത ചരട് ധരിയ്ക്കരുത്; ദോഷം ചെയ്യും
Wearing Black Thread: ചില നാളുകാർ കറുത്ത ചരട് ധരിക്കുന്നത് ജ്യോതിശാസ്ത്ര പ്രകാരം നല്ലതല്ല. ഇത്തരം നക്ഷത്രകാർ കറുത്ത ചരട് ധരിച്ചാൽ ഗുണത്തേക്കാൾ ഉപരി അത് ദോഷം ചെയ്യുമെന്ന് ജ്യോതിഷശാസ്ത്രം വ്യക്തമാക്കുന്നു.

ശരീരത്തിൽ കറുത്ത ചരട് ധരിക്കുന്ന നിരവധി ആളുകളുണ്ട്. ചിലർ ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായ പ്രകാരം ധരിക്കുമ്പോൾ മറ്റ് ചിലർ അത് സ്റ്റൈലിന് വേണ്ടി ധരിക്കുന്നു. ഉദ്ദേശ്യം എന്ത് തന്നെയായാലും ചില നാളുകാർ കറുത്ത ചരട് ധരിക്കുന്നത് ജ്യോതിശാസ്ത്ര പ്രകാരം നല്ലതല്ല.
ഇത്തരം നക്ഷത്രകാർ കറുത്ത ചരട് ധരിച്ചാൽ ഗുണത്തേക്കാൾ ഉപരി അത് ദോഷം ചെയ്യുമെന്ന് ജ്യോതിഷശാസ്ത്രം വ്യക്തമാക്കുന്നു. അതേസമയം ചിലർക്ക് കറുത്ത ചരട് ധരിക്കുന്നത് നല്ലതുമാണ്. ഇതിനെ പറ്റി കൂടുതൽ കാര്യങ്ങൾ പരിശോധിച്ചാലോ…
മേടം
മേടം രാശിയില്‍ പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യകാല്‍പാദം എന്നിവര്‍ കറുത്ത ചരട് ധരിക്കാൻ പാടില്ല. അത് അവർക്ക് ദോഷം ചെയ്യും. മേടം രാശിയുടെ അധിപനായ ചൊവ്വയുടെ നിറം ചുവപ്പാണ്. ചുവപ്പിന്റ വിപരീതമാണ് കറുപ്പ്. അതുകൊണ്ട് തന്നെ കറുത്ത ചരട് ഈ നാളുകാരിൽ വിപരീത ഫലം ഉണ്ടാക്കും. പകരം ഇവർക്ക് ചുവപ്പ് ചരട് അണിയാവുന്നതാണ്.
ALSO READ: വീട്ടിൽ കൃഷ്ണ വിഗ്രഹം ഈ ദിശയിലാണോ? ആപത്ത് വിടാതെ പിന്തുടരും!
വൃശ്ചികം
മേടം പോലെ തന്നെ കറുത്ത ചരട് ദോഷം വരുത്തുന്ന മറ്റൊരു രാശിയാണ് വൃശ്ചികം. വൃശ്ചികം രാശിയില്‍ വിശാഖം അവസാനത്തെ കാല്‍ഭാഗം, അനിഴം, തൃക്കേട്ട നാളുകാര്‍ കറുത്ത ചരട് അണിയാൻ പാടില്ല.
നല്ലതാർക്ക്?
അതേസമയം കുംഭം രാശിയില്‍ വരുന്നത് അവിട്ടം അരഭാഗം, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം വരുന്ന നക്ഷത്രക്കാര്‍ക്കും തുലാം രാശിയില്‍ വരുന്ന ചിത്തിര, ചോതി, വിശാഖം നാളുകാര്‍ക്കും കറുത്ത ചരട് നല്ലതാണ്. ശിവക്ഷേത്രത്തില്‍ പൂജിച്ച് വാങ്ങി ചരട് ധരിയ്ക്കുന്നത് ഗുണകരം. കറുത്ത വാവ് കഴിഞ്ഞു വരുന്ന മൂന്നാമത്തെ രാവിൽ ചെയ്താൽ അത്യുത്തമമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)