Astrology Prediction: ഈ ദിവസം മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭിവക്കാൻ പോകുന്നത്… ശുക്രൻ തൃക്കേട്ടയിലേക്ക് മാറുന്നു
Malayalam Astrology Prediction: ശുക്രൻ എന്നാൽ ജോതിഷ്യ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രൻ എന്നാണ് ജ്യോതിഷ്യം. ഒരാളുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് വരുമ്പോഴേല്ലാം രാജയോഗത്തിന് സമാനമായ ഗുണങ്ങളാണ് അയാൾക്ക് ലഭിക്കുന്നത്. ശുക്രന്റെ രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് നക്ഷത്ര മാറ്റവും.

ഹൈന്ദവ വിശ്വാസത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന മിക്ക കാര്യങ്ങളും അയാളുടെ ജാതക പ്രകാരമാണ് നടക്കുന്നത് എന്നാണ് ഹിന്ദു വിശ്വാസപ്രകാരം പറയുന്നത്. ജനന സമയത്ത് തന്നെയുള്ള ഗ്രഹനില, രാശി ക്രമം, നക്ഷത്രം എന്നിവ കണക്കാക്കിയാണ് ഓരോ വ്യക്തികളുടേയും ജാതകം അടയാളപ്പെടുത്തുന്നത്. ഒമ്പത് ഗ്രഹങ്ങൾക്കും പന്ത്രണ്ട് രാശിക്കാർക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തിലുള്ളത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തിൽ വിവരിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനമാകട്ടെ എല്ലാ രാശിക്കാരിലും പ്രതിഫലിക്കുകയും ചെയ്യുന്നു. ചില രാശിക്കാർക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുന്നു. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ആകട്ടെ ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ശുക്രൻ എന്നാൽ ജോതിഷ്യ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രൻ എന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. ഒരാളുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് വരുമ്പോഴേല്ലാം രാജയോഗത്തിന് സമാനമായ ഗുണങ്ങളാണ് അയാൾക്ക് ലഭിക്കുന്നത്. ശുക്രന്റെ രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് നക്ഷത്ര മാറ്റവും.
നിലവിൽ അനിഴം നക്ഷത്രത്തിലാണ് ശുക്രൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അതായത് ഒക്ടോബർ 27ന് പുലർച്ചെ 1.15ന് ശുക്രൻ തൃക്കേട്ട നക്ഷത്രത്തിലേക്ക് മാറുന്നു. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് ജോതിഷ്യം പറയുന്നത്. എന്നാൽ ചില രാശിക്കാർക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഈ മാറ്റത്തിലൂടെ ലഭിക്കുക. നവംബർ ഏഴ് വരെ ശുക്രൻ തൃക്കേട്ട നക്ഷത്രത്തിലുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ നക്ഷത്രമാറ്റം ഗുണം ചെയ്യുകയെന്ന് അറിയാം.
കർക്കടകം
കർക്കടകം രാശിക്കാർക്ക് അനുകൂലമായിരിക്കും തൃക്കേട്ട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ വരവ്. ഈ രാശികാർ ഏറെ നാളായി മനസിൽ കൊണ്ട് നടക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധ്യമായേക്കും. പുതിയ വരുമാന സ്രോതസുകൾ നിങ്ങളുടെ മുന്നിൽ തുറക്കപ്പെടും. ഇത് സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് അനുകൂല സമയമാണ് വരാൻ പോകുന്നത്.
കന്നി
തൃക്കേട്ട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ വരവ് കന്നി രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ സമ്മാനിക്കുമെന്നാണ് ജോതിഷ്യം പറയുന്നത്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യത ഏറെയാണ്. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം കൈവരിക്കാനാകും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറുന്നതായി കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. ബിസിനസിൽ വലിയ ഉയരങ്ങൾ കീഴടക്കാനാകും.
കുംഭം
കുംഭം രാശിക്കാർക്ക് അനുകൂലമായിരിക്കും ഈ തൃക്കേട്ട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ വരവ്. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളിൽ നിന്ന് വലിയ നേട്ടം കൈവരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ഇരട്ടി ലാഭം ലഭിക്കാനുള്ള അവസരമാണിത്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)