Attukal Pongala: ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരി, അടുപ്പുവെട്ട് 10.15ന്
Attukal Pongala Today: ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. തുടർന്ന് രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും.

ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയിട്ടുള്ളത്. നഗരത്തിന്റെ പല ഭാഗത്തും അടുപ്പുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.
ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. തുടർന്ന് രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഇതോടെ നഗരത്തിൽ ഉടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.
ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ പേർ പൊങ്കാല സമർപ്പിക്കാനായി എത്തുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. ക്ഷേത്ര പരിസരവും നഗരവീഥിയിലും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചായിരിക്കും ഇത്തവണയും പൊങ്കാല ആഘോഷം. അതേസമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉച്ച മുതൽ ഗതാഗത നിതന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്.