Astrology Tips: ഒക്ടോബര്‍ 31 മുതല്‍ ഈ രാശിക്കാരുടെ സമയം തെളിയുന്നു; കൈനിറയെ പണം വന്നുചേരും
Malayalam Astrology Predictions: ശുക്രന്റെ സഞ്ചാരവും ഏതെങ്കിലുമൊരു രീതിയില്‍ ഒരാളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. ഈ വര്‍ഷത്തെ ദീപാവലിയോട് ഈ രണ്ട് ഗ്രഹങ്ങളും കുംഭം രാശിയില്‍ സംയോജിക്കുന്നു എന്നതാണ് പ്രത്യേകത. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ശുക്രനും കുംഭ രാശിയില്‍ സംയോജിക്കുന്നതെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ഓരോ ഗ്രഹങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട രാശികള്‍ക്കും ജ്യോതിഷത്തില്‍ (Astrology) ഓരോ സ്ഥാനങ്ങള്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലയളവ് അനുസരിച്ച് രാശി മാറുന്നുണ്ടെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇങ്ങനെയുള്ള രാശിമാറ്റം പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഈ ഗ്രഹ സംക്രമണം ചില രാശിക്കാര്‍ നല്ലതും ചിലര്‍ക്ക് ദോഷവുമാണ്. ജ്യോതിഷത്തില്‍ പറയുന്നതനുസരിച്ച് ഏറെ സവിശേഷതകള്‍ നിറഞ്ഞ ഗ്രഹങ്ങളാണ് ശനിയും ശുക്രനും.
ശനി എന്നത് കര്‍മ്മതിന്റെയും നീതിയുടെ അധിപനും ശുക്രന്‍ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അധിപനാണെന്നുമാണ് വിശ്വാസം. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനിയുടെ സ്ഥാനം ശുഭമായിട്ടാണെങ്കില്‍ അയാളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും അശുഭ സ്ഥാനത്താണെങ്കില്‍ ചീത്ത കാര്യങ്ങളും സംഭവിക്കും. അതുകൊണ്ട് തന്നെ ശനിയുടെ സഞ്ചാരത്തിന് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
Also Read: Malayalam Astrology: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയുന്ന നേരം, ശുക്രൻ്റെ രാശി മാറ്റം വഴി നേട്ടങ്ങൾ
ശുക്രന്റെ സഞ്ചാരവും ഏതെങ്കിലുമൊരു രീതിയില്‍ ഒരാളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. ഈ വര്‍ഷത്തെ ദീപാവലിയോട് ഈ രണ്ട് ഗ്രഹങ്ങളും കുംഭം രാശിയില്‍ സംയോജിക്കുന്നു എന്നതാണ് പ്രത്യേകത. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ശുക്രനും കുംഭ രാശിയില്‍ സംയോജിക്കുന്നതെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കാനിടയുണ്ട്. എന്നാല്‍ പ്രധാനമായും മൂന്ന് രാശിക്കാരെ സംബന്ധിച്ച് ഒക്ടോബര്‍ 31 ദീപാവലിയോടെ ഭാഗ്യം വരാന്‍ പോവുകയാണ്. ഏതെല്ലാമാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
കുംഭം
ഈ വര്‍ഷത്തെ ശനി-ശുക്ര സംയോജനം പൊതുവേ കുംഭം രാശിക്കാര്‍ക്ക് വളരെ നല്ലതാണ്. ഒരുപാട് നാളായി വീട് വെക്കാനോ വാങ്ങിക്കാനോ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നം പൂവണിയും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. ലോട്ടറി പോലുള്ളവയില്‍ പരീക്ഷണം നടത്തുന്നത് വിജയിക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മിഥുനം
കുംഭം രാശിയിലെ ശനി-ശുക്ര സംയോജനം മിഥുനം രാശിക്കാര്‍ക്കും നല്ലതാണ്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. വിദേശത്ത് ജോലിക്കോ ഉന്നത പഠനത്തിനോ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മേടം
മേടം രാശിക്കാര്‍ക്കും കുംഭം രാശിയിലെ ശനി-ശുക്ര സംയോജനം ഏറെ നല്ലതാണ്. പുതിയ വീട്, വാഹനം എന്നിവ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കായിക ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. സ്വര്‍ണം പോലുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)