5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Tips: തുളസി നുള്ളുന്നത് നിസാരമായി കാണരുത്; ഈ ദിനങ്ങള്‍ ദോഷം ചെയ്യും

Tips For Plucking Tulsi Leaves: എല്ലാ വീടുകളിലും തുളസി വളര്‍ത്തുന്നത് വളരെ നല്ലതാണ്. കൂടാതെ ദിവസവും വെള്ളമൊഴിച്ച് കൊടുക്കാനും തുളസിത്തറയില്‍ ദീപം തെളിയിക്കാനും ശ്രദ്ധിക്കുക. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളിലൂടെ കടന്നുപോകുന്നവര്‍ തുളസിച്ചെടിയെ പ്രദക്ഷിണം വെക്കുന്നത് ദോഷമകറ്റുന്നതിന് സഹായിക്കുന്നതാണ്.

Astrology Tips: തുളസി നുള്ളുന്നത് നിസാരമായി കാണരുത്; ഈ ദിനങ്ങള്‍ ദോഷം ചെയ്യും
തുളസിച്ചെടി (Image Credits: Veena Nair/Getty Images Creative)
shiji-mk
SHIJI M K | Updated On: 03 Dec 2024 19:15 PM

നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കും മാത്രമല്ല, സസ്യലതാദികള്‍ക്കും ഓരോ മനുഷ്യന്റെയും ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. വെറുതേ നിങ്ങളുടെ ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കൂ, പ്രകൃതിയിലുള്ള ഓരോ സസ്യത്തിനും ഓരോ ഗുണങ്ങളുണ്ട്. അവ മനുഷ്യ ജീവിതത്തില്‍ പലതരത്തിലാണ് സ്വാധീനം ചെലുത്തുന്നത്. ഔഷധമായും പൂജാവശ്യത്തിനായുമെല്ലാം വിവധ തരത്തിലുള്ള സസ്യങ്ങളും പൂക്കളും ഉപയോഗിക്കുന്നു.

പൂജ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സസ്യങ്ങളില്‍ പ്രധാനി തുളസി തന്നെയാണ്. തുളസിയോളം സ്ഥാനം മറ്റ് സസ്യങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. പൂജാപുഷ്പമായി മാത്രമല്ല, ഔഷധ ഗുണം കൊണ്ടും തുളസി കേമനാണ്. വിഷ്ണു ഭഗവാന് ഏറ്റവും പ്രിയപ്പെട്ട പൂജാപുഷ്പമാണ് തുളസി. തുളസി ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ്. അതിനാല്‍ തന്നെ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവള്‍ എന്ന പേരും തുളസിക്കുണ്ട്.

തുലനമില്ലാത്തത് എന്നാണ് തുളസിയുടെ സംസ്‌കൃത അര്‍ത്ഥം. തുളസിയുടെ ഗുണങ്ങളുള്ള മറ്റൊരു ചെടിയും ഇല്ലാത്തതിനാലാണ് ഈ പേര് ലഭിച്ചത് എന്നതാണ് സത്യം. തുളസിയെ വിഷ്ണു ഭഗവാന്‍ തലയിലും മാറിലുമെല്ലാം ധരിക്കാറുള്ളതായി പുരാണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ തുളസിയെ നിസാരമായി സമീപിക്കരുത് എന്നതാണ് സത്യം. തുളസിയെ പറിച്ചെടുക്കുന്നതിലും സമീപിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തുളസിച്ചെടിയെ ഒരിക്കലും അശുദ്ധമായി സമീപിക്കാന്‍ പാടില്ലെന്നതാണ് സത്യം. മാത്രമല്ല, തുളസി നുള്ളിയെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

Also Read: Astrology Malayalam: 2025 ഈ രാശിക്കാർക്ക് മികച്ച തുടക്കം, ഭാഗ്യം പലവിധം

തുളസി നുള്ളുന്നത് പകല്‍ സമയത്തായിരിക്കണം. അതും കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണം. കറുത്തവാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി, സംക്രാന്തി എന്നീ ദിവസങ്ങളില്‍ തുളസി നുള്ളിയെടുക്കാന്‍ പാടുള്ളതല്ല. എന്നാല്‍ വെറുതേ തുളസി നുള്ളിയെടുക്കരുത്. പൂജയ്‌ക്കോ ഔഷധത്തിനോ വേണ്ടി മാത്രമേ തുളസി പറിച്ചെടുക്കാന്‍ പാടുള്ളൂ.

എല്ലാ വീടുകളിലും തുളസി വളര്‍ത്തുന്നത് വളരെ നല്ലതാണ്. കൂടാതെ ദിവസവും വെള്ളമൊഴിച്ച് കൊടുക്കാനും തുളസിത്തറയില്‍ ദീപം തെളിയിക്കാനും ശ്രദ്ധിക്കുക. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളിലൂടെ കടന്നുപോകുന്നവര്‍ തുളസിച്ചെടിയെ പ്രദക്ഷിണം വെക്കുന്നത് ദോഷമകറ്റുന്നതിന് സഹായിക്കുന്നതാണ്.

ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ വ്രതം അനുഷ്ഠിക്കുന്നതിന് മുമ്പ് തുളസിച്ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിക്കുകയും പ്രദക്ഷിണം വെക്കുകയും ചെയ്യുന്നതും വളരെ നല്ലതാണ്.

പ്രസീദ തുളസീ ദേവി

പ്രസീദ ഹരി വല്ലഭേ

ക്ഷീരോദ മഥനോദ്ഭൂതേ

തുളസീ ത്വാം നമാമ്യഹം

ഈ മന്ത്രം തുളസിച്ചെടിയെ പ്രദക്ഷിണം വെക്കുന്ന സമയത്ത് ജപിക്കാവുന്നതാണ്.

Latest News