Astrlogy Tips: തുലാംമാസം വന്നെത്തിയത് ഈ നക്ഷത്രക്കാര്‍ക്ക് കഷ്ടക്കാലവുമായി
Thulam Month Malayalam Astrology: തുലാം മാസം പിറന്നിരിക്കുകയാണ്. ഈ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് നല്ലത് സംഭവിക്കുമ്പോള്‍ ചിലര്‍ക്ക് കഷ്ടക്കാലമാണ് വന്നിരിക്കുന്നത്. ഏതെല്ലാമാണ് ഇത്തരത്തില്‍ തുലാം മാസത്തില്‍ കഷ്ടക്കാലം വന്നെത്തിയിരിക്കുന്ന നാളുകളെന്നും അവയ്ക്ക് എന്താണ് പരിഹാരമെന്നും നോക്കാം.

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
ഓരോ മലയാള മാസവും വന്നെത്തുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്ത ഫലങ്ങളുമായാണ്. എല്ലാ മാസവും നമുക്ക് ഒരേ ഫലമായിരിക്കില്ല. കഷ്ടക്കാലവും ഭാഗ്യവും ഒരുപോലെ അനുഭവിക്കാന്‍ യോഗം ലഭിക്കുന്നവരും ധാരാളം. എങ്കിലും ഓരോരുത്തരുടെയും ഗ്രഹനില അനുസരിച്ച് ഇതിലെല്ലാം മാറ്റം വരാം. തുലാം മാസം പിറന്നിരിക്കുകയാണ്. ഈ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് നല്ലത് സംഭവിക്കുമ്പോള്‍ ചിലര്‍ക്ക് കഷ്ടക്കാലമാണ് വന്നിരിക്കുന്നത്. ഏതെല്ലാമാണ് ഇത്തരത്തില്‍ തുലാം മാസത്തില്‍ കഷ്ടക്കാലം വന്നെത്തിയിരിക്കുന്ന നാളുകളെന്നും അവയ്ക്ക് എന്താണ് പരിഹാരമെന്നും നോക്കാം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ പല രീതിയിലുള്ള മനപ്രയാസങ്ങള്‍ വന്നുചേരാനിടയുണ്ട്. നിങ്ങളുടെ ചുറ്റുമുള്ളയാളുകള്‍ സന്തോഷിക്കുമ്പോഴും നിങ്ങള്‍ മാത്രം ദുഃഖിച്ചിരിക്കും. പ്രിയപ്പെട്ടവരുടെ വിയോഗം സംഭവിക്കാം. വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരും എന്നിങ്ങനെ പലതും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. ഭദ്രകാളിയെ പ്രാര്‍ത്ഥിക്കുന്നതും ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി നടത്തുന്നത് ഗുണം ചെയ്‌തേക്കാം.
Also Read: Astrology Tips: ഒക്ടോബര്‍ 31 മുതല്‍ ഈ രാശിക്കാരുടെ സമയം തെളിയുന്നു; കൈനിറയെ പണം വന്നുചേരും
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് മക്കളിലൂടെ ദോഷം വരാം. ദേഷ്യവും വാശിയുമെല്ലാം വര്‍ധിക്കും. ഇത് നിയന്ത്രിക്കണം. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ദോഷം ഈ മാസം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. ബിസിനസ് ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. ശിവഭഗവാന്റെ ഭസ്മം അണിയുന്നതും കൂടെ കൊണ്ടുനടക്കുന്നതും നല്ലതാണ്.
മകയിരം
മകയിരം നക്ഷത്രക്കാരുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകാം. ഇത് നിങ്ങളില്‍ മനപ്രയാസമുണ്ടാക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം, ചെറിയ അസുഖങ്ങള്‍ പോലും വെച്ചുകൊണ്ടിരിക്കരുത്. ഒരുപാട് റിസ്‌ക്കുള്ള കാര്യങ്ങള്‍ ചെയ്യരുത്. ശിവഭഗവാനെ പൂജിയ്ക്കുന്നത് ഗുണം, ഭസ്മം അണിയുകയും കൂടെ കരുതുകയും ചെയ്യുക.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കും. ഇങ്ങനെ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ദോഷം മാത്രമാണ് നല്‍കുക. ചെലവ് വര്‍ധിക്കും. തടസങ്ങള്‍, ധനക്ലേശം, മനപ്രയാസം എന്നിവയുണ്ടാകാം. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. ഏത് കാര്യം ചെയ്യുന്നതിന് മുമ്പും നന്നായി ആലോചിക്കുക. വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ടുപോവുക. ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ശിവക്ഷേത്രത്തിലെ ഭസ്മം തൊടുന്നതും കയ്യില്‍ കരുതുന്നതും ഗുണം ചെയ്യും.
Also Read: Malayalam Astrology: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയുന്ന നേരം, ശുക്രൻ്റെ രാശി മാറ്റം വഴി നേട്ടങ്ങൾ
ചോതി
പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ് ചോതി നക്ഷത്രക്കാരെ തേടിയെത്തുക. ശത്രുദോഷവമാണ് അതിലൊന്ന്. പല രീതിയില്‍ ശത്രുക്കളെ കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടും. കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകും, കടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇക്കൂട്ടര്‍ ശിവക്ഷേത്രത്തില്‍ നിന്നുള്ള ഭസ്മം അണിയുന്നത് നല്ലതാണ്.
അവിട്ടം
ഇവര്‍ക്ക് ഏറെ നാളായി കഷ്ടക്കാലമാണ്. ഇവരുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. കേസ്, കോടതി, വഴക്ക് എന്നിവ ഉണ്ടാകാം. ബിസിനസ് ചെയ്യുന്നവര്‍ നന്നായി ശ്രദ്ധിക്കുക. യാത്ര ചെയ്യുന്നവരും വാഹനമോടിക്കുന്നവരും നന്നായി ശ്രദ്ധിക്കുക. ദേവീക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാം, പ്രസാദം അണിയാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)