AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: സൂര്യൻ മേടരാശിയിൽ പ്രവേശിച്ചാൽ പിന്നെ ഈ അഞ്ച് രാശിക്കാർക്കും ഭാഗ്യം കൈവരും

Malayalam Horoscope April 2025: ബിസിനസുകാരുടെ ബിസിനസ്സ് വളരും. ഇടപാടുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം, ചിലർക്ക് പൂർവ്വിക സ്വത്ത് ലഭിക്കും, ഒപ്പം കരിയറിലും മികച്ച നേട്ടം ലഭിക്കും, ഇതാണ് രാശി പ്രവചനം

Astrology Malayalam: സൂര്യൻ മേടരാശിയിൽ പ്രവേശിച്ചാൽ പിന്നെ ഈ അഞ്ച് രാശിക്കാർക്കും ഭാഗ്യം കൈവരും
Sun Transit 2025Image Credit source: TV9 Network
arun-nair
Arun Nair | Published: 10 Apr 2025 12:39 PM

സൂര്യൻ്റെ രാശി മാറ്റം എപ്പോഴും മാസത്തിൽ ഒരിക്കലാണ്. ഇത്തരത്തിൽ ഏപ്രിൽ 14 തിങ്കളാഴ്ച പുലർച്ചെ 3.30 ന് സൂര്യൻ മേടം രാശിയിലേക്ക് നീങ്ങും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും, അഞ്ച് രാശികളിൽ ജനിച്ചവർക്കായിരിക്കും നേട്ടം. പ്രത്യേകിച്ച് മേടം രാശിക്കാർക്ക് ഇതിൽ കൂടുതൽ പ്രയോജനം ലഭിക്കും

മേടം

സൂര്യ സംക്രമണം മേടം രാശിക്കാർക്ക് നിരവധി ഗുണങ്ങൾ നൽകുന്നു. മേടം രാശിക്കാർക്ക് അവരുടെ കരിയറിലോ ബിസിനസ്സിലോ വിജയം നേടാൻ സാധിക്കുന്ന സമയാണിത് അതേസമയം, ഇതോടൊപ്പം അവർ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക്, പൂർവ്വിക സ്വത്ത് ഗുണകരമാകും കുടുംബാംഗങ്ങളുമായുള്ള അവരുടെ ബന്ധം കൂടുതൽ സൗഹൃദപരമാകും. ഇതോടൊപ്പം, പൂർവ്വിക സ്വത്തിൻ്റെ ആനുകൂല്യം ലഭിക്കും. ഇതോടൊപ്പം, കഠിനാധ്വാനം ചെയ്യുന്ന എല്ലാ ജോലികളിലും അവർ വിജയം നേടും.

ധനു

ധനു രാശിക്കാർ ആത്മീയതയിൽ കൂടുതൽ സമയം ചിലവഴിക്കും. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള വഴി കണ്ടെത്താനാകുന്ന സമയമാണിത്.

കുംഭം

കുംഭം രാശിക്കാരുടെ കരിയർ കൂടുതൽ മികച്ചതായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവനക്കാർക്ക് സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കാൻ സാധിക്കും

തുലാം

തുലാം രാശിക്കാർക്ക് ബിസിനസ്സിൽ വിജയം കൈവരും. തുലാം രാശിയിൽ ലാഭ ഭാവത്തിന്റെ അധിപൻ സൂര്യനാണ്.ഈ രാശിയിൽപ്പെട്ട ബിസിനസുകാരുടെ ബിസിനസ്സ് വളരും. ഇടപാടുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പത്ത് കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, നിങ്ങൾക്ക് ബിസിനസ്സിൽ പുതിയ ഉയരങ്ങളിലെത്താൻ കഴിയും.

(ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടീവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)