5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: രണ്ട് ജ്യോതിഷ മാറ്റങ്ങൾ ഒരേ ദിവസം, ഏതൊക്കെ രാശിക്കാർക്ക് മെച്ചം

Malayalam Astrology Predictions :ശനിയുടെ രാശിമാറ്റം സൂര്യഗ്രഹണം എന്നിവ വഴി മീനം, ധനു, മിഥുനം, തുലാം രാശിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും നേട്ടങ്ങളും കൈവരും.

Astrology Malayalam: രണ്ട് ജ്യോതിഷ മാറ്റങ്ങൾ ഒരേ ദിവസം, ഏതൊക്കെ രാശിക്കാർക്ക് മെച്ചം
Malayalam Astrology New Predictions
arun-nair
Arun Nair | Published: 17 Jan 2025 18:06 PM

ജ്യോതിഷപരമായി വളരെ അധികം പ്രത്യേകതയുള്ള വർഷമാണ് 2025. 2025 മാർച്ച് 29 വളരെ അധികം പ്രത്യേകതയുള്ള ദിവസം കൂടിയാണ്. ഈ ദിവസം ശനി സംക്രമണം, ശനി അമാവാസി എന്നിവയും ഒപ്പം സൂര്യഗ്രഹണവും നടക്കും മൂന്ന് പ്രധാന കാര്യങ്ങൾ ഒരുമിച്ച വരുന്നത് യാദൃശ്ചികമായും തോന്നാം.ഈ ദിവസത്തിന്റെ പ്രത്യേകതയും ഏതൊക്കെ രാശിക്കാർക്കാണ് നേട്ടമെന്നും പരിശോധിക്കാം. ശനിയുടെ രാശിമാറ്റം സൂര്യഗ്രഹണം എന്നിവ വഴി മീനം, ധനു, മിഥുനം, തുലാം രാശിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും നേട്ടങ്ങളും കൈവരും.

മീനം

മീനം രാശിക്കാർക്ക് മാർച്ച് 29-ന് ശേഷം വളരെ അധികം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പഴയ കടങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഒഴിവാകും. ഭാഗ്യകാലമായി തന്നെ പ്രതീക്ഷിക്കാം. ദൈവാധീനത്തിനായി പ്രാർഥനകൾ, നാമജപം എന്നിവ തുടരുക.

ധനു രാശി

ധനു രാശിക്കാർക്ക് മാർച്ച് അവസാനത്തോടെ മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഇവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. ഒപ്പം ധനുരാശിക്കാരുടെ ബിസിനസ്സിലും കരിയറിലും പുരോഗതി ഉണ്ടാകും. ഒപ്പം രാശിക്കാരുടെ കുടുംബാന്തരീക്ഷവും പ്രസന്നമായിരിക്കും. നാമജപം ക്ഷേത്ര ദർശനം എന്നിവ മാനസിക സമാധാനവും ധൈര്യവും പ്രധാനം ചെയ്യും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇക്കാലയളവിൽ വസ്തു അല്ലെങ്കിൽ വാഹനം വാങ്ങാനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. പല വിധത്തിൽ നിങ്ങളുടെ വരുമാനം വർധിക്കാം. ഇഷ്ട ദൈവത്തിന് വഴിപാടുകൾ നേരുക

തുലാം രാശി

തുലാം രാശിക്കാർക്ക് തങ്ങളുടെ ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും സാധ്യമാകുന്ന സമയമാണിത്. നിങ്ങൾക്ക് എല്ലാ ജോലിയിലും വിജയം ലഭിക്കുന്ന സമയമാണിത്. തുലാം രാശിക്കാർക്ക് തങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ക്ഷേത്ര ദർശനം തുടരുക. വീടിന് അടുത്തുള്ള ക്ഷേത്രത്തിലെ ദേവതക്ക് ശക്തിക്കൊത്ത വഴിപാടുകൾ ചെയ്യാവുന്നതാണ്.

( നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)