Astrology Malayalam: അർത്ഥകേന്ദ്ര യോഗം രൂപപ്പെടും, ആ 3 രാശികൾക്ക് ഭാഗ്യം
2025 ജനുവരി 29 ന് ബുധൻ മകര രാശിയിലേക്ക് നീങ്ങുന്നു ഇതുവഴി അർത്ഥകേന്ദ്ര യോഗം രൂപപ്പെടും. ഇതുവഴി ഭാഗ്യം ലഭിക്കാൻ പോകുന്ന ആ 3 രാശികൾ

2025-ലെ അമാവാസി വളരെ സവിശേഷമാണ്, ഈ ദിവസം ശനിയും ബുധനും ചേർന്ന് രാജയോഗം സൃഷ്ടിക്കപ്പെടും. ഇത് എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു, ഈ കാലയളവിൽ രാശി ചിഹ്നങ്ങൾക്ക് വലിയ നേട്ടങ്ങൾ കൈവരും. 2025 ജനുവരി 29 ന് ബുധൻ മകര രാശിയിലേക്ക് നീങ്ങുന്നു ഇതുവഴി അർത്ഥകേന്ദ്ര യോഗം രൂപപ്പെടും. ഇതുവഴി ഭാഗ്യം ലഭിക്കാൻ പോകുന്ന ആ 3 രാശികൾ ഏതാണെന്ന് പരിശോധിക്കാം.
മേടം രാശി
അർദ്ധകേന്ദ്ര യോഗം മേടം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ശനി മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലും ബുധൻ മേടം രാശിയുടെ പത്താം ഭാവത്തിലും ആയിരിക്കും. ഇത് മേടം രാശിക്കാരുടെ കരിയറിൽ നല്ല സ്വാധീനം ചെലുത്തും. ഇവർക്ക് കരിയറിൽ ഉയർന്ന സ്ഥാനം നേടാൻ കഴിയും. ജോലിയുമായി ബന്ധപ്പെട്ട് ദീർഘദൂരം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്, മേടം രാശിക്കാർക്ക് അവരുടെ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് അർത്ഥകേന്ദ്ര യോഗം വളരെ അധികം പ്രയോജനകരമാണ്. കർക്കിടകം രാശിക്കാർക്ക് ഈ യോഗയിൽ നിന്ന് വലിയ പ്രയോജനം നേടാനും അവരുടെ കരിയറിൽ മികച്ച വിജയം നേടാനും കഴിയും. പങ്കാളിത്ത ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസുകാർക്ക് ലാഭം കൈവരും. വിദേശത്തുള്ള തൊഴിലന്വേഷകർക്ക് ഈ കാലയളവിൽ ശരിയായ ജോലി ലഭിക്കും. അതുവഴി പങ്കാളിയോടൊപ്പം വിദേശത്തേക്ക് പോകാൻ അവസരം ലഭിക്കും
മകരം
മകരം രാശിക്കാർക്ക് അർത്ഥകേന്ദ്ര യോഗം വഴി വളരെയധികം പ്രയോജനങ്ങൾ ലഭിക്കും. വിവിധ മാർഗങ്ങളിൽ പണം സമ്പാദിക്കാൻ കഴിയും, ജീവിത നിലവാരം മെച്ചപ്പെടും. ഓഫീസിലെ സാഹചര്യങ്ങൾ അനുകൂലമാവുകയും ഉയർന്ന സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്യും. വീട്ടിലെ ഏറെക്കാലമായി പൂർത്തിയാക്കാതിരുന്ന പണികൾ പൂർത്തിയാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ അവസാനിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും
(നിരാകരണം: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇൻ്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)