Astrology Malayalam: ജ്യോതിഷ വശാൽ പ്രാധാന്യം, രാശിക്കാരുടെ നേട്ടം ഇങ്ങനെ
Malayalam Astrology Predictions December 2024: ഇത്തരം മാറ്റങ്ങൾ ചില രാശികളിൽ നല്ല സ്വാധീനം ചെലുത്തും, ചിലർക്ക് സാമ്പത്തിക നേട്ടവും കരിയറിൽ വളർച്ചയും ലഭിക്കും
ജ്യോതിഷ വശാൽ വളരെ അധികം പ്രാധാന്യമുള്ള മാസമാണ് ഡിസംബർ. സൂര്യൻ്റെയും മറ്റ് ഗ്രഹങ്ങളുടെയും ചലനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന മാസമാണിത്. ഡിസംബർ 2-ന് ശുക്രൻ ശനിയുടെ സൗഹൃദ രാശിയായ മകരത്തിൽ പ്രവേശിക്കും, ഡിസംബർ 28 ന് മകരം വിട്ട് കുംഭത്തിലേക്ക് സംക്രമിക്കും ഡിസംബർ 7 ന് കർക്കടകത്തിൽ ചൊവ്വ വിപരീത ദിശയിലായിരിക്കും, സൂര്യൻ ഡിസംബർ 15 ന് വ്യാഴ രാശിയായ ധനുവിൽ പ്രവേശിക്കും. ഇത്തരം മാറ്റങ്ങൾ ചില രാശികളിൽ നല്ല സ്വാധീനം ചെലുത്തും, അവ ഏതൊക്കെയെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം ഈ സമയത്ത് വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തനം മെച്ചപ്പെടും,സാമ്പത്തികമായി ഈ സമയം പ്രയോജനകരമായിരിക്കും. സാമ്പത്തിക നിക്ഷേപത്തിൽ നിന്നും ലാഭം കൈവരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരു യാത്രക്ക് സാധ്യതയുണ്ട് വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകാം. സാമൂഹിക അന്തസ് വർദ്ധിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക്, ഈ സമയം നല്ല ഓഫറുകൾ ലഭിക്കാം.
തുലാം
തുലാം രാശിയുടെ അധിപനായ ശുക്രൻ മകരം രാശിയിലാണ് സഞ്ചരിക്കുന്നക്, കൂടാതെ, മറ്റ് ഗ്രഹങ്ങളുടെ സ്ഥാനവും നിങ്ങൾക്ക് അനുകൂലമാവും. ഡിസംബർ മാസം നിങ്ങൾക്ക് അനുകൂലമായിരിക്കും, ആഗ്രഹങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. കഠിനാധ്വാനത്തിന് നിങ്ങൾക്ക് ഉചിതമായ പ്രതിഫലം കൈവരും. നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കാം. നിക്ഷേപിച്ച പണത്തിലും ലാഭമുണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വർദ്ധിച്ചേക്കാം. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള അവസരം ലഭിക്കും. ഡിസംബറിൽ ആരോഗ്യ കാര്യത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവാം.
മകരം
മകരം രാശിക്കാർക്ക് ശനിയുടെ സ്വാധീനം വഴി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും പ്രശ്‌നത്തിൽപ്പെട്ടിരിക്കുന്നവർക്ക് അത് പരിഹരിക്കാൻ സഹായം ലഭിക്കാം. ആത്മവിശ്വാസം വർദ്ധിക്കും, നിങ്ങളുടെ കാഴ്ചപ്പാടുകൾ സുഖകരമായും വ്യക്തമായും പുതിയ പദ്ധതികളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം, മുടങ്ങിക്കിടക്കുന്ന ജോലിയിലും വിജയിക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങള മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)