Today Horoscope: ധനു രാശിക്കാരുടെ വിവാഹതടസം മാറും, ചിലർക്ക് സാമ്പത്തിക നേട്ടവും; അറിയാം ഇന്നത്തെ രാശിഫലം

November 23 Zodiac Perdiction: ഇടവം മുതൽ മീനം വരെയുള്ള 12 കൂറുക്കാരുടെയും ഇന്നത്തെ രാശിഫലം അറിയാം. ചിലർക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്.

Today Horoscope: ധനു രാശിക്കാരുടെ വിവാഹതടസം മാറും, ചിലർക്ക് സാമ്പത്തിക നേട്ടവും; അറിയാം ഇന്നത്തെ രാശിഫലം

Today’s Horoscope Malayalam.

Published: 

23 Nov 2024 07:01 AM

തിരുവനന്തപുരം: ഇന്ന് നവംബർ 23 ശനിയാഴ്ച. രാശിഫലം ഏത് നാളുകളെയായിരിക്കും തുണയ്ക്കുക എന്ന് നമ്മളിൽ പലർക്കും അറി യില്ല. രാവിലെ എന്തെങ്കിലും ഒന്ന് അശുഭകരമായാൽ ഇന്നത്തെ ദിവസം തന്നെ പോയെന്ന് പറയുന്നവർ നമുക്കിടയിലുണ്ട്. ചില രാശിക്കാരെ ഇന്ന് ഭാ​ഗ്യദേവത തുണയ്ക്കും. ചിലർക്ക് ധനനഷ്ടവും ഉണ്ടാകും. അങ്ങനെ ദിവസം ആരംഭിക്കുന്നതിന് മുമ്പേ ഇന്നത്തെ രാശിഫലം അറിഞ്ഞാലോ?

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറുകാരുടെ ജോലിഭാരം കൂടുന്ന സാഹചര്യമുള്ളതിനാൽ അവർ സംഘർഷങ്ങളിലൂടെയായിരിക്കും കടന്ന് പോകുക. സഹപ്രവർത്തകരുടെ സഹായത്തോടെ ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. കുടുംബപ്രശ്‌നം പരിഹരിക്കാനായി ബന്ധുകളിൽ ആരുടെയെങ്കിലും
ഉപദേശം സ്വീകരിക്കാം. ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തികനേട്ടത്തിന് സാധ്യതയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം രാശിക്കാർ തൊഴിൽ രം​ഗത്ത് ശോഭിക്കും. ബിസിനസിലും ഇന്ന് ഉയർച്ചയുണ്ടാകും. പുണ്യ സ്ഥലങ്ങളിലേക്ക് കുടുംബവും സുഹൃത്തുകളുമായും യാത്ര പോകാൻ ഇടയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസിൽ ശ്രദ്ധ പതിപ്പിക്കേണ്ടതിനാൽ കുടുംബാം​ഗങ്ങളുമായി അധിക സമയം ചെലവഴിക്കാൻ സാധിക്കില്ല. കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ ഇടയുണ്ട്. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിച്ചാൽ പൂർത്തിയാകാതെ കിടക്കുന്ന പല ജോലികളും പൂർത്തിയായേക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്കൊപ്പമായിരിക്കും ഇന്ന് ഭാ​ഗ്യദേവത. ബിസിനസിൽ ശ്രദ്ധ ചെലുത്തണം. ശത്രുകളിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സാമൂഹ പ്രവർത്തന രം​ഗത്തെ നേട്ടം പൊതുജന പിന്തുണ വർദ്ധിപ്പിക്കും. ആത്മീയ കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. ജോലിയും ബിസിനസും ഒരു പോലെ കൊണ്ടു പോകുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പണം കടം കൊടുക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബിസിനസിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കുക. മറ്റുള്ളവരുടെ വാക്കുകളാൽ കേൾക്കാത്തിരുന്നാൽ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് ഉൾപ്പെടെ രക്ഷപ്പെടാം. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ഇന്ന് ജോലിയുടെ ഭാ​ഗമായി കണ്ടു മുട്ടുന്നവരിൽ നിന്ന് ആത്മപ്രശംസ കേൾക്കാൻ ഇടവരും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

തൊഴിൽ അന്വേഷിക്കുന്നവർക്ക് സുഹൃത്തിന്റെ സഹായത്തോടെ ജോലി നേടാനാകും. ധനലാഭം ഉണ്ടാകും. പരിചയമുള്ള വ്യക്തികളെ കാണുന്നതിനാൽ മനസന്തോഷം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദാമ്പത്യ ജീവിതം ശുഭകരമായിരിക്കില്ല. മകന്റെയോ മകളുടെയോ വിവാഹ തടസം നീക്കാൻ കുടുംബാംഗങ്ങളുടെ സഹായം തേടും. വരവറിഞ്ഞ് ചെലവാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കുന്നതിൽ വിജയിക്കും. നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കുടുംബാം​ഗങ്ങൾ സഹായിക്കും. കുടുംബ പ്രശ്നങ്ങൾ അവസാനിച്ചേക്കാം. കൊച്ചുകുട്ടികൾ സഹായം അഭ്യർത്ഥിച്ച് വരാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകും. നിങ്ങളെ മാനസികമായി അലട്ടുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. ആരോ​ഗ്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രോ​ഗങ്ങൾ പിടിപ്പെട്ടേക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിയ്ക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതം ശുഭകരമായിരിക്കും. നിങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിക്കുന്നതിലൂടെ അവരെ അടുത്തറിയാൻ നിങ്ങൾക്ക് സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു