5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays’ Horoscope: ഇന്ന് ഭാ​ഗ്യം ഈ രാശിക്കാർക്കൊപ്പം; അറിയാം ഡിസംബർ 2-ലെ നക്ഷത്രഫലം

December 2 Zodiac Prediction: ഓരോ കൂറുകാർക്കും രാശിപ്രകാരം ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും? യാത്രാഗുണം, തൊഴിൽ നേട്ടം എന്നിവയൊക്കെ അനുകൂലമായി വരുന്നവർ ആരെല്ലാം?

Todays’ Horoscope: ഇന്ന് ഭാ​ഗ്യം ഈ രാശിക്കാർക്കൊപ്പം; അറിയാം ഡിസംബർ 2-ലെ നക്ഷത്രഫലം
Today's Horoscope Malayalam July 17 (Image Courtesy - Social Media)
athira-ajithkumar
Athira CA | Updated On: 02 Dec 2024 06:44 AM

തിരുവനന്തപുരം: 2024 അവസാനിക്കാൻ ഇനി ഒരുമാസം കൂടിയാണ് ബാക്കി. ഡിസംബർ 2024-ലെ ഏറ്റവും മനോഹരമായ മാസമായിരിക്കണം എന്നാണ് എല്ലാവരുടെയും ആ​ഗ്രഹം. ഇന്ന് 2024 ഡിസംബർ 2, ഇന്നത്തെ 12 കൂറുകാരുടെയും രാശിഫലം ദിവസം ആരംഭിക്കുന്നതിന് മുമ്പേ അറിഞ്ഞിരുന്നാലോ?

12 കൂറുക്കാരുടെയും രാശിഫലം

മേടം (അശ്വതി, ഭരണി, കാർത്തിക): മേടക്കൂറിൽ ജനിച്ചവർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യപരാജയം, ധനതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി എന്നിവ ഈ നാളുകാരിൽ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ ഇക്കൂട്ടർക്ക് നല്ല സമയമായിരിക്കും.

ഇടവം (കാർത്തിക, രോഹിണി, മകയിരം): ഇടവം രാശിയിൽ ഉള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്. ഈ നാളുക്കാർ ആ​ഗ്രഹിക്കുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, നിയമവിജയം എന്നിവ കാണുന്നുണ്ടെങ്കിലും പകൽ മൂന്ന് മണി കഴിഞ്ഞാൽ അത്രനല്ല സമയമല്ല.

മിഥുനം (മകയിരം, തിരുവാതിര, പുണർതം): മിഥുനം രാശിക്കാരുടെ കാര്യതടസ്സങ്ങൾ ഇന്ന് മാറിക്കിട്ടാം. ഈ നാളുകാർക്ക് കാര്യവിജയം, മത്സരവിജയം, ധനയോഗം, അംഗീകാരം ഇവ കാണുന്നു.

കർക്കടകം (പുണർതം, പൂയം, ആയില്യം): കർക്കടക കൂറുകാർക്ക് ഇന്ന് രാശി പ്രകാരം മോശം ദിവസമാണ്. ഇക്കൂട്ടർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം എന്നിവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു േചരാം.

കന്നി (ഉത്രം, അത്തം, ചിത്തിര): കന്നിരാശിയിൽ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം എന്നിവ ലഭിക്കുമെങ്കിലും വെെകിട്ട് 3 മണിക്ക് ശേഷം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

തുലാം (ചിത്തിര, ചോതി, വിശാഖം):‌‌‌ തുലാം രാശികാർക്ക് അഭിമാനക്ഷതം ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബ കലഹം ഉണ്ടാകാൻ ഇടയുണ്ട്.
പകൽ മൂന്നു മണി കഴിഞ്ഞാൽ ഈ രാശികാർക്ക് കാര്യവിജയം കാണുന്നു.

വൃശ്ചികം (വിശാഖം, അനിഴം, തൃക്കേട്ട): വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ രാശി പ്രകാരം ധനലാഭം ഉണ്ടാകും. ഈ നാളുകാർക്ക് കാര്യവിജയവും ഇഷ്ടഭക്ഷണസമൃദ്ധിയും കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ വൃശ്ചികകൂറുകാർക്ക് അത്ര നല്ല സമയമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം ): ധനുരാശികാർക്ക് ഇന്ന് രാശിപ്രകാരം മോശം സമയമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം): മകരകൂറുകാർക്ക് പൊതുസമൂഹത്തിൽ നിന്നുള്ള അം​ഗീകാരം ലഭിക്കും. ധനലാഭം ഉണ്ടാകുന്നു. കുടുംബവുമൊത്തോ സുഹൃത്തുകളുമൊത്തോ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കും.

കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി): കുംഭക്കൂറുകാർക്കും ഇന്ന് രാശി പ്രകാരം നല്ല ദിവസമാണ്. ജോലി സ്ഥലത്തെ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ലോൺ എടുക്കാനുള്ള ശ്രമങ്ങൾ വിജയിക്കും.

മീനം (പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി): മീനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യതടസ്സം അനുഭവപ്പെട്ടേക്കാം. സ്വസ്ഥതക്കുറവും മനഃപ്രയാസവും ഇക്കൂട്ടരെ അലട്ടും. ധനതടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ നല്ല സമയമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)