Malayalam Astro Tips : ഭാഗ്യം തെളിയും, എല്ലാത്തിലും ഉന്നത വിജയമുണ്ടാവാൻ ജപിക്കേണ്ട മന്ത്രം ഇതാണ്
ഏതെങ്കിലും ദിവസം എന്നതിനേക്കാൾ ഒരു ഞായറാഴ്ച വേണം ജപം തുടങ്ങാൻ മാത്രമല്ല ജപം ആരംഭിക്കേണ്ടത് ഉച്ചക്ക് മുൻപാണ്. അതായത് 12 മണിക്ക് മുൻപ് വേണം ജപിച്ച് തുടങ്ങാൻ. ഉച്ചക്ക് ശേഷം ജപിക്കാൻ പാടില്ല. ആദ്യം ജപിക്കേണ്ടത് 12 തവണയാണെന്നത് മറക്കരുത്

2
പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ മോശം കാലഘട്ടങ്ങൾ വന്നു കൊണ്ടേയിരിക്കും. ജയപരാജയങ്ങളും, ഭാഗ്യക്കേടും അനുഭവപ്പെടാം. ഇത്തരം ഘട്ടങ്ങളെ അഭിമുഖീകരിക്കാതെ ഒഴിവാക്കുക മാനുഷിക സാധ്യമായ കാര്യമല്ല. ഇവയെ അഭിമുഖീകരിച്ച് മുന്നോട്ട് പോയാൽ മാത്രമെ യഥാർത്ഥ പരീക്ഷണ ഘട്ടങ്ങളിൽ തല ഉയർത്തി നിൽക്കാനും ധൈര്യത്തോടെ മുന്നേറാനും കഴിയൂ.മോശ കാലഘട്ടങ്ങളെ മാറ്റുക സാധ്യമല്ലെങ്കിലും അത്തരം അവസ്ഥകളെ നേരിടാനുള്ള മാനസിക ബലം സ്വരൂപിക്കാൻ ചില വഴികളുണ്ട്. ഹൈന്ദവാചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ച്. സഹായകരമായ ചില മന്ത്രങ്ങളുമുണ്ട്. അത്തരത്തിലൊരു മന്ത്രമാണ് ആദിത്യ ഹൃദയ മന്ത്രം അല്ലെങ്കിൽ ആദിത്യ ഹൃദയ സ്ത്രോത്രം. ഏത് മന്ത്രവും പോലെ തന്നെ അറിഞ്ഞ് ജപിച്ചാൽ ഗുണങ്ങളും അവ പ്രധാനം ചെയ്യും. സാക്ഷാൽ അഗസ്ത്യ മുനി ശ്രീരാമന് രാവണോടുള്ള യുദ്ധത്തിൽ ഉപദേശിച്ച മന്ത്രമാണിത്. തളർച്ചയിൽ നിന്നും ഊര്‍ജത്തോടെ മുന്നേറാൻ സാധിക്കുന്ന ഒന്ന് കൂടിയാണ് ആദിത്യ ഹൃദയ മന്ത്രം. ദിവസവും സൂര്യോദയ സമയത്ത് ജപിച്ചാൽ നിശ്ചയമായും മികച്ച ഫലങ്ങളും നിങ്ങളെ തേടിയെത്തും. ഇതിനൊപ്പം പല വിധത്തിലുള്ള ഗുണങ്ങളും മന്ത്രം ജപിക്കുന്നയാളുടെ ജീവിതത്തിലുണ്ടാവും.
ജപിച്ചാൽ
തെറ്റാതെ സ്ഫുടമായി ആദിത്യ ഹൃദയം ജപിച്ചാൽ അയാൾക്ക് മാനസികമായ ബലം, ചൈതന്യ വർധന, ശത്രു ദോഷങ്ങളിൽ നിന്ന് മോചനം, മനസ്സിന് ശാന്തത, എല്ലാത്തിനും ധൈര്യം, വർധിക്കുന്ന ഇച്ഛാശക്തിയും കർമശക്തിയും, ഏത് മോശം കാലവും നേരിടാനും നിയന്ത്രിക്കാനുമുള്ള അതിജീവനശക്തി, ആപത് ഘട്ടങ്ങളിൽ സംരക്ഷണം എന്നിവയെല്ലാം ലഭിക്കും.
ആദിത്യ ഹൃദയ മന്ത്രം
ആദിത്യ ഹൃദയ മന്ത്രം
ജപിച്ച് തുടങ്ങേണ്ടത്
ഏതെങ്കിലും ദിവസം എന്നതിനേക്കാൾ ഒരു ഞായറാഴ്ച വേണം ജപം തുടങ്ങാൻ മാത്രമല്ല ജപം ആരംഭിക്കേണ്ടത് ഉച്ചക്ക് മുൻപാണ്. അതായത് 12 മണിക്ക് മുൻപ് വേണം ജപിച്ച് തുടങ്ങാൻ. ഉച്ചക്ക് ശേഷം ജപിക്കാൻ പാടില്ല. ആദ്യം ജപിക്കേണ്ടത് 12 തവണയാണെന്നത് മറക്കരുത്. പിന്നീട് നിങ്ങളുടെ മാനസിക ഏകാഗ്രത വർധിപ്പിച്ച് ഇത് 21, 54 എന്നീ തവണകളിലേക്കും ശേഷം 108 തവണയും ജപിക്കാം. 108 ജപിച്ച് സ്ഥിരമായാൽ 1008-ഉം ജപിക്കാം. കുളിച്ച് ശുദ്ധമായി ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏകാഗ്രത കൂട്ടാൻ പ്രാണായാമ, ധ്യാനം എന്നിവയും സ്ഥിരമാക്കാം എന്നതും അറിഞ്ഞിരിക്കാം. മന്ത്രങ്ങൾ പ്രധാനം ചെയ്യുന്നത് പോസിറ്റീവ് എനർജിയാണ് അതിനാൽ തന്നെ ജപിക്കുന്ന അന്തരീഷവും നല്ലതും ശുദ്ധിയുള്ളതുമാകാൻ മറക്കരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങലെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)