Akshaya Tritiya 2025: അക്ഷയതൃതീയ എപ്പോൾ? സ്വർണം വാങ്ങേണ്ട ശുഭമുഹൂർത്തം, പൂജാ വിധി ഉൾപ്പെടെ അറിയേണ്ടതെല്ലാം
Akshaya Tritiya 2025 Date And Time: ഇന്നേ ദിവസം സ്വർണം വാങ്ങിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കാൻ മിക്കവരും ഈ ദിവസം തിരഞ്ഞെടുക്കുന്നു.

ഇന്ത്യയിലെ പരമ്പരാഗത ആഘോഷങ്ങളിൽ ഒന്നാണ് അക്ഷയതൃതീയ. ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്നേ ദിവസം സ്വർണം വാങ്ങിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കാൻ മിക്കവരും ഈ ദിവസം തിരഞ്ഞെടുക്കുന്നു.
ഈ വർഷത്തെ അക്ഷയതൃതീയ വരുന്നത് ഏപ്രിൽ 30 നാണ്. ഈ ദിവസം ഭക്തർ വിഷുണുവിനെയും ലക്ഷമി ദേവിയെയും ആരാധിക്കുന്നു.ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൻ്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഇതനുസരിച്ച് അക്ഷയ തൃതീയയുടെ കൃത്യമായ തീയതിയും സമയവും നോക്കുകയാണെങ്കിൽ ഏപ്രിൽ 29 ന് വൈകുന്നേരം 5:31 ന് ആരംഭിക്കുകയും ഏപ്രിൽ 30 ന് ഉച്ചകഴിഞ്ഞ് 2:12 ന് അവസാനിക്കുകയും ചെയ്യും.
Also Read:അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ ഗുണം എന്ത്? ഇക്കാര്യങ്ങൾ അറിയാമോ
കൃത്യമായി ഏപ്രിൽ 30 ബുധനാഴ്ചയാണ് ആഘോഷിക്കും അക്ഷയ തൃതീയ അഘോഷിക്കുന്നത്. ഈ ദിവസം ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്. ഇന്നേ ദിവസം പുലർച്ചെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. തുടർന്ന് ലക്ഷമി ദേവിയെയോ വിഷ്ണു ഭഗവാനെയോ ആരാധിക്കുക.
സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ 30 ന് രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 2:12 വരെയാണ്. അഥവാ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാൻ കഴിയുന്നില്ലെങ്കിൽ, ശുഭകരമായി കണക്കാക്കപ്പെടുന്ന മൺപാത്രം, പിച്ചള പാത്രങ്ങൾ, മഞ്ഞ കടുക് എന്നിവ വാങ്ങുന്നതും വളരെ ശുഭകരമാണ്.