AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akshaya Tritiya 2025: വീട്ടിൽ നിന്ന് ഇവയെ ഒഴിവാക്കിക്കോ; അക്ഷയ തൃതിയയ്ക്ക് സമ്പൽ സമൃദ്ധി ഉറപ്പ്

Akshaya Tritiya 2025: അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.എന്നാൽ അക്ഷയ തൃതിയയ്ക്ക് ചില സാധനങ്ങളെ വീട്ടിൽ നിന്ന് മാറ്റേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം ദേവീ കോപത്തിന് ഇടയാകും.

Akshaya Tritiya 2025: വീട്ടിൽ നിന്ന് ഇവയെ ഒഴിവാക്കിക്കോ; അക്ഷയ തൃതിയയ്ക്ക് സമ്പൽ സമൃദ്ധി ഉറപ്പ്
Image Credit source: Pinterest
nithya
Nithya Vinu | Updated On: 25 Apr 2025 11:52 AM

ഏപ്രിൽ 30ന് ഈ വർഷത്തെ അക്ഷയ തൃതിയ ആഘോഷിക്കും. ഹൈന്ദവ വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെയാണ് ഈ ദിവസത്തെ നോക്കി കാണുന്നത്. അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

എന്നാൽ അക്ഷയ തൃതിയയ്ക്ക് ചില സാധനങ്ങളെ വീട്ടിൽ നിന്ന് മാറ്റേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം ദേവീ കോപത്തിന് ഇടയാകും. അവ എന്തെല്ലാമെന്ന് നോക്കാം,

പൊട്ടിയ പാത്രങ്ങള്‍: വീട്ടിലെ പൊട്ടിയ പാത്രങ്ങള്‍ കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുx. ലക്ഷ്മിദേവിയുടെ അനുഗ്രഹവും ഉണ്ടാകില്ല. അതുകൊണ്ട് പൊട്ടിയ പാത്രങ്ങളും അക്ഷയ തൃതിയയ്ക്ക് മുമ്പ് മാറ്റണം.

പഴയ ചൂല്‍:  അക്ഷയ തൃതിയ നാളില്‍ വീട്ടിലെ ചൂല് പൊട്ടുന്നത് അശുഭമായാണ് കണക്കാക്കുന്നത്. അതിനാല്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പൊട്ടിയ ചൂലുകളും പഴയ ചൂലുകളും പുറത്തുകളയണം. എന്നാൽ മാത്രമേ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകൂ.

ALSO READ: അക്ഷയ തൃതിയ ഇങ്ങെത്തി; സ്വർണം വാങ്ങാൻ അനുകൂല സമയം അറിയാം

പൊട്ടിയ, പഴയ ചെരുപ്പുകള്‍: വീടിനു മുന്നില്‍ പൊട്ടിയ ചെരുപ്പുകളും മറ്റും കണ്ടാല്‍ ലക്ഷ്മി ദേവി വാതില്‍ക്കല്‍ വന്ന് മടങ്ങുമെന്നാണ് വിശ്വാസം. അതിനാൽ അക്ഷയതൃതീയ നാളില്‍ പൊട്ടിയ ചെരുപ്പുകള്‍ വീട്ടില്‍ നിന്ന് മാറ്റേണ്ടതാണ്.

ഉണങ്ങിയ ചെടികള്‍: ഉണങ്ങിയ ചെടികള്‍ വീട്ടില്‍ വാസ്തുദോഷം ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. ഉണങ്ങിയ ചെടി വീട്ടില്‍ നിന്ന് മാറ്റുന്നതിലൂടെ വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം നിലനില്‍ക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)