Akshaya Tritiya 2025: അക്ഷയ തൃതീയ അപൂർവ്വ യോഗം, ലക്ഷ്മീദേവിയുടെ അനുഗ്രഹം ഇവർക്ക്
. ചില രാശിക്കാർക്ക് ഇതുവഴി വലിയ നേട്ടങ്ങളാണ് ലഭിക്കുന്നത്, ജീവിതത്തിൽ വലിയ സന്തോഷം കൈവരാം. ജോലിയിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ സ്വത്തോ അല്ലെങ്കിൽ വാഹനമോ വാങ്ങാനുള്ള ആഗ്രഹവും ഇപ്പോൾ നടക്കാം

അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന സമയം കൂടിയാണ്. മലയാളികൾക്ക് പൊതുവേ അന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസമെന്ന രീതിയിലാണ് കാണുന്നത്. ഇത്തവണ അക്ഷയ തൃതീയ 2025 ഏപ്രില് 30-നാണ്. ജ്യോതിഷപരമായി നോക്കിയാൽ നിരവധി യോഗങ്ങളും ഇക്കാലയളവിലുണ്ടാകും ഗജകേസരിയോഗവും, സ്വാർഥ സിദ്ധി യോഗവും ഇക്കാലയളവിൽ രൂപീകൃതമാകും. ചില രാശിക്കാർക്ക് ഇതുവഴി വലിയ നേട്ടങ്ങളാണ് ലഭിക്കുന്നത്. ഉണ്ടാവും. ഇത് വഴി ആർക്കൊക്കെ നേട്ടമുണ്ടാക്കും എന്ന് നോക്കാം.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് സുവർണ്ണകാലം ആരംഭിക്കുകയാണ്. ഇവർക്ക് അക്ഷയ തൃതീയ വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. ഈ കാലയളവിൽ, വൃശ്ചിക രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും, ഈ രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും മികച്ച വിജയം നേടാൻ കഴിയും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും,നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളെ വലിയ ഉത്തരവാദിത്തങ്ങൾ നിങ്ങളെ ഏൽപ്പിക്കും. വാഹനങ്ങൾ, വസ്തുക്കൾ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. മൂലധന നിക്ഷേപത്തിന് ഇത് നല്ല സമയമാണ്. നിങ്ങൾക്ക് ചില പുതിയ ജോലികൾ ആരംഭിക്കാനും കഴിയും.
മിഥുനം
മിഥുനം രാശിക്കാർക്ക് അക്ഷയ തൃതീയ ദിനം വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ, ഈ രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം നേടാൻ കഴിയും. അതേസമയം, ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങളുടെ വഴികൾ തുറക്കപ്പെടും. കൂടാതെ, തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കും, അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഇതുകൂടാതെ, മാതാപിതാക്കളുമായി നല്ല ബന്ധവും ഇക്കാലയളവിൽ പ്രതീക്ഷിക്കാം.
മീനം
മീനം രാശിക്കാർക്ക് അക്ഷയ തൃതീയയിൽ മികച്ച നേട്ടങ്ങളുണ്ടാവും. മീനം രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷം കൈവരാം. ജോലിയിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ സ്വത്തോ അല്ലെങ്കിൽ വാഹനമോ വാങ്ങാനുള്ള ആഗ്രഹവും ഇപ്പോൾ നടക്കാം. വളരെക്കാലമായി ഏതെങ്കിലും വിധത്തിൽ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. കൂടാതെ, ജോലി അന്വേഷിക്കുന്ന ആളുകൾക്ക് വിജയം കൈവരും. കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കാൻ സാധിക്കുന്ന കാലം കൂടിയാണിത്.
(പൊതുവായ വിശ്വാസങ്ങൾ, വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ രാശിഫലമാണിത്, ഇത് പൂർണമായും ശരിയാണെന്നോ, ഉറപ്പെന്നോ ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)