AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akshaya Tritiya 2025: അക്ഷയ തൃതീയ നാളെ; ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുതേ….

Mistakes to avoid on Akshaya Tritiya: പുണ്യദിനത്തിന്റെ ശുഭഫലങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അക്ഷയ തൃതീയ ദിവസത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

Akshaya Tritiya 2025: അക്ഷയ തൃതീയ നാളെ; ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുതേ….
Image Credit source: Freepik
nithya
Nithya Vinu | Updated On: 29 Apr 2025 18:52 PM

വൈശാഖ മാസത്തിലെ മൂന്നാം നാൾ, അതാണ് അക്ഷയ തൃതിയ. അക്ഷയ ത്രിതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയ തൃതീയ എന്ന പേരുണ്ടായതെന്നാണ് കരുതുന്നത്. ഇത്തവണ ഏപ്രിൽ 30നാണ് അക്ഷത തൃതീയ, അതായത് നാളെ.

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങുന്നത് ഐശ്വര്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. സ്വർണത്തിന് പകരം മറ്റ് ചില വസ്തുക്കളും വാങ്ങാവുന്നതാണ്. എന്നാൽ പുണ്യദിനത്തിന്റെ ശുഭഫലങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അക്ഷയ തൃതീയ ദിവസത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ഒഴിവാക്കേണ്ട തെറ്റുകൾ

അക്ഷയ തൃതീയ ദൈവികമായ ഒരു പുണ്യദിനമാണ്. അന്ന് കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായി തർക്കങ്ങളിൽ ഏർപ്പെടുന്നത് അശുഭമാണ്.

അക്ഷയ തൃതീയ ദിവസത്തിൽ അബദ്ധത്തിൽ പോലും പ്ലാസ്റ്റിക്, അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ എന്നിവ വാങ്ങരുത്.

ഇന്നേ ദിവസം സ്വർണം പോലുള്ള ചില വസ്തുക്കൾ ഐശ്വര്യത്തിനായി വാങ്ങുന്നത് പതിവാണ്. എങ്കിലും, കൃത്യമായ മുഹൂർത്തം നോക്കി മാത്രമേ വസ്തുക്കൾ വാങ്ങാൻ പാടുള്ളൂ.

ലക്ഷ്മീ ദേവിയോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുക. വിഷ്ണു-ലക്ഷ്മി ദേവികൾക്ക് അർപ്പണങ്ങൾ, വ്രതങ്ങൾ എന്നിവയെ അപഹാസ്യമാക്കുകയോ അവഗണിക്കുകയോ ചെയ്യരുത്.

മനസ്സും വീടും ശുദ്ധമായി സൂക്ഷിച്ച് മാത്രമേ പൂജകൾ ചെയ്യാവൂ.

ആരാധനാലയമോ പണമിടപാട് സ്ഥലമോ വൃത്തികേടാക്കരുത്. കറുത്ത വസ്ത്രം ധരിക്കരുത്.

ഈ ദിവസം ദാനധർമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അന്നദാനം, വസ്ത്രദാനം, എന്നിവ ചെയ്യാൻ മറക്കരുത്.

ഈ ദിവസം പുതിയ ബിസിനസ്, പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ അനുകൂലമാണ്. അതിനാൽ അവസരം ഉപേക്ഷിക്കരുത്.

ചൂതാട്ടം, കള്ളം പറയൽ തുടങ്ങിയവ ചെയ്യരുത്. കടം കൊടുക്കരുത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)