AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akshaya Tritiya 2025: മുറികളിൽ ഇരുട്ട് വരരുത്, വ്രതം മുടക്കരുത്; അക്ഷയ തൃതീയ ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്താൽ?

Akshaya Tritiya Day Things To Do: ഇന്ന് പലരും അക്ഷയ തൃതീയ ദിവസം സ്വർണ്ണ വാങ്ങാൻ മാറ്റിവയ്ക്കാറുണ്ട്. അന്ന വാങ്ങുമ്പോൾ അത് ഒരിക്കലും നഷ്ടമാകില്ലെന്നും ഐശ്വര്യം കുമിഞ്ഞുകൂടുമെന്നും വിശ്വസിക്കപ്പെടുന്നു. ആ ദിവസം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

Akshaya Tritiya 2025: മുറികളിൽ ഇരുട്ട് വരരുത്, വ്രതം മുടക്കരുത്; അക്ഷയ തൃതീയ ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്താൽ?
Akshaya TritiyaImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 22 Apr 2025 18:05 PM

ഹിന്ദു ആചാരപ്രകാരം അക്ഷയ തൃതീയ ദിവസം ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്ന ദിവസമാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം തീയതിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഇത്തവണത്തെ അക്ഷയ തൃതീയ വരുന്നത് ഏപ്രിൽ 30 ബുധനാഴ്ച്ചയാണ്. ഈ ദിവസമാണ് മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചതെന്നാണ് ഹുന്ദുവിശ്വാസത്തിൽ പറയുന്നത്. അതിനാൽ ഈ ദിവസം നിക്ഷേപങ്ങൾക്കും സ്വർണം വാങ്ങാനും ഏറ്റവും നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു.

ഇന്ന് പലരും അക്ഷയ തൃതീയ ദിവസം സ്വർണ്ണ വാങ്ങാൻ മാറ്റിവയ്ക്കാറുണ്ട്. അന്ന വാങ്ങുമ്പോൾ അത് ഒരിക്കലും നഷ്ടമാകില്ലെന്നും ഐശ്വര്യം കുമിഞ്ഞുകൂടുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്നതിനാൽ പലരും ഈ ദിവസം സംഭാവനകളും മറ്റും ചെയ്യാറുണ്ട്. എന്നാൽ ആ ദിവസം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

അക്ഷയ തൃതീയ ദിനത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ

ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് സാധിരണയായി വശ്വസിക്കപ്പെടുന്നത്.

സ്വർണ്ണം വാങ്ങുന്നതിന് സമാനമായി തന്നെ ഒരു പുതിയ ബിസിനസ് ആരംഭിക്കുകയോ നിക്ഷേപം നടത്തുകയോ ഒരു കാർ വാങ്ങുന്നതോ എല്ലാം വളരെ നല്ല കാര്യമായി കണക്കാക്കപ്പെടുന്നു.

നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന് ഈ ദിവസം മാറ്റിവയ്ക്കാം. നിങ്ങളൊരു വീടി വാങ്ങാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുയോജ്യമായ സമയമാണിത്.

ഈ ദിവസം പ്രത്യേക പൂജകൾ, യജ്ഞങ്ങൾ എന്നിവയുൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നതും വളരെ നല്ലതാണ്.

അക്ഷയ തൃതീയ ദിനത്തിൽ ചെയ്യരുതാത്തത്

ഹിന്ദു ഐതിഹ്യമനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ വീട്ടിലെ ഒരു മുറിയും ഇരുട്ടിൽ ആകാൻ പാടില്ലെന്ന് കണക്കാക്കപ്പെടുന്നു.

അക്ഷയ തൃതീയ ദിനത്തിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും വെവ്വേറെ ആരാധിക്കരുത്. ഇരുവരെയും ഒരുമിച്ച് ആരാധിക്കുന്നത് ഭാഗ്യവും സന്തോഷവും നൽകുന്നതാണ്.

ഈ ദിവസം വെള്ളിയോ സ്വർണ്ണമോ വാങ്ങിയാൽ വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

അക്ഷയ തൃതീയ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ അത് ഒരുതരത്തിലും മുടക്കുന്നത് ശരിയായ കാര്യമല്ല.

ആദ്യമായി പൂണുനൂൽ ധരിക്കുന്ന ചടങ്ങിന് ഈ ദിവസം അനുയോജ്യമല്ല.