Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് അക്ഷയ യോഗം, 24 വര്‍ഷത്തിന് ശേഷം ഇതാദ്യമായി; ഈ രാശിക്കാർക്ക് സമ്പൽസമൃദ്ധി ഉറപ്പ്
Akshaya Tritiya 2025: ഇത്തവണ അക്ഷയ തൃതീയയ്ക്ക് അക്ഷയ യോഗം രൂപപ്പെടുകയാണ്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കന്നത്. 2001 ഏപ്രില്‍ 26-നായിരുന്നു അവസാനമായി അക്ഷയയോഗം രൂപപ്പെട്ടത്.

ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിവസമാണ് അക്ഷയ തൃതീയ. കൂടാതെ ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണ അക്ഷയ തൃതീയയ്ക്ക് അക്ഷയ യോഗം രൂപപ്പെടുകയാണ്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കന്നത്. 2001 ഏപ്രില്‍ 26-നായിരുന്നു അവസാനമായി അക്ഷയയോഗം രൂപപ്പെട്ടത്.
ജ്യോതിശാസ്ത്രം അനുസരിച്ച് ചന്ദ്രനും വ്യാഴവും രാശിചക്രത്തിലെ രണ്ട്, ആറ്, പത്ത്, പതിനൊന്ന് ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് അക്ഷയ യോഗം ഉണ്ടാകുന്നത്. ഈ ദിവസം നാല് രാശിക്കാർക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉറപ്പാണ്. ആ ഭാഗ്യ നേട്ടം ആർക്കൊക്കെയാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് അക്ഷയ തൃതീയ വളരെ അനുകൂലമായ ദിവസം ആയിരിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. കരിയറിലും ബിസിനസ്സിലും മികച്ച അവസരങ്ങള്‍ ലഭിക്കും. ഈ ദിവസം പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമാണ്. ദേവി ലക്ഷ്മിയുടെയും കുബേരന്റെയും അനുഗ്രഹം ഉണ്ടാകും.
കർക്കിടകം
കര്‍ക്കിടകം രാശിക്കാർക്ക് അക്ഷയ തൃതീയയിൽ ദേവി ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന പദ്ധതികള്‍ വിജയിക്കും. വ്യാപാര സംരംഭങ്ങള്‍ ആരംഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആത്മീയ യാത്രയ്ക്ക് അവസരം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വ്യക്തിപരമായ ആഗ്രഹം നിറവേറും.
ALSO READ: അക്ഷയ തൃതീയയിൽ വിളക്ക് വയ്ക്കേണ്ടത് എവിടെ, എപ്പോൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ചിങ്ങം
അക്ഷയ തൃതീയ ദിനത്തില്‍, ഇവർക്ക് അപ്രതീക്ഷിത ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുങ്ങിയിരുന്ന പണം തിരികെ ലഭിക്കും. മതപരമായ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യത. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കും. കുടുംബ അന്തരീക്ഷം സമാധാനപരമാകും. വരുമാനം വർധിക്കും.
ധനു
ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ പദ്ധതികളെല്ലാം നല്ലരീതിയിൽ മുന്നോട്ട് പോകും. ജീവിത പങ്കാളിയുടെ പിന്തുണ എല്ലാകാര്യത്തിലും ലഭിക്കും. ബിസിനസ് പദ്ധതികള്‍ക്ക് വായ്പകള്‍ അല്ലെങ്കില്‍ മറ്റ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. കുടുംബത്തിലെ തെറ്റിദ്ധാരണകള്‍ പരിഹരിക്കും. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)