Akshaya Tritiya 2025: കൃഷ്ണൻ കുചേലനു സമ്പത്തു നൽകിയ ദിവസം; അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിയാലുള്ള ഗുണം എന്ത്?
Akshaya Tritiya Speciality: കൃഷ്ണൻ കുചേലനു സമ്പത്തു നൽകിയ ദിവസം, പാഞ്ചാലിക്കു കൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിവസം, ഗംഗാനദി സ്വർഗത്തിൽ നിന്ന് ആദ്യമായി ഭൂമിയെ സ്പർശിച്ച ദിവസം എന്നിങ്ങനെ ഒട്ടേറെ ഐതിഹ്യഹങ്ങൾ ഹിന്ദു വിശ്വാസത്തെ ചുറ്റിപ്പറ്റി ഈ ദിവസത്തിൽ പറയപ്പെടുന്നു. എല്ലാത്തിനും ഉപരി ഐശ്വര്യത്തിൻ്റെ ദിവസമെന്നാണ് കരുതിപോരുന്നത്.

നമ്മുടെ നാട്ടിൽ പൊതുവെ കേട്ടുവരുന്ന ഒന്നാണ് അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് നല്ലതാണെന്നത്. ഐശ്വര്യത്തിന്റെയും സമ്പത്തിൻ്റെയും ഉത്സവമായാണ് അക്ഷയ തൃതീയ ദിവസത്തെ കാണുന്നത്. തൃതീയ എന്നാൽ മൂന്നാമത്തേത് എന്നാണ് അർത്ഥം വരുന്നത്. വൈശാഖമാസത്തിലെ മൂന്നാം നാൾ ആണ് അക്ഷയ തൃതീയ ദിവസമായി ആഘോഷിക്കുന്നത്.
സൂര്യൻ ഏറ്റവും ഉജ്വലമായി ഭൂമിയിൽ ജ്വലിക്കുന്ന ദിവസമാണത്രെ അക്ഷയ ത്രിതീയ. കൃഷ്ണൻ കുചേലനു സമ്പത്തു നൽകിയ ദിവസം, പാഞ്ചാലിക്കു കൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിവസം, ഗംഗാനദി സ്വർഗത്തിൽ നിന്ന് ആദ്യമായി ഭൂമിയെ സ്പർശിച്ച ദിവസം എന്നിങ്ങനെ ഒട്ടേറെ ഐതിഹ്യഹങ്ങൾ ഹിന്ദു വിശ്വാസത്തെ ചുറ്റിപ്പറ്റി ഈ ദിവസത്തിൽ പറയപ്പെടുന്നു. എല്ലാത്തിനും ഉപരി ഐശ്വര്യത്തിൻ്റെ ദിവസമെന്നാണ് കരുതിപോരുന്നത്.
അക്ഷയ എന്നാൽ ഒരിക്കലും നശിച്ചുപോക്കത്ത് എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ അത് ഒരിക്കലും നശിക്കില്ലെന്നും ഭാവിയിൽ ഐശ്വര്യം വന്നുചേരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. വേണമെങ്കിൽ ഇത്തരം വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളാണെന്ന് പറഞ്ഞു നമുക്ക് തള്ളിക്കളയാം. എന്നാൽ വിശ്വാസികളുടെ മനസ്സിൽ മറ്റെന്തിനെയും പോലെ ഇതിനും ഒരു യുക്തിയുണ്ട്.
പണ്ടു കാലത്ത് മിച്ചം പിടിക്കുക, അല്ലെങ്കിൽ നാളത്തെ ഭാവിക്കായി നിക്ഷേപിക്കുക എന്ന ആശയങ്ങൾക്ക് അത്ര പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. അതിനുള്ള അവസരങ്ങളും കുറവായിരുന്നു. അന്നന്നത്തെ ദിവസം കഴിഞ്ഞുകൂടാൻ പാടുപെടുന്നവരായിരുന്നു മിക്കവരും. മിച്ചം അൽപം പണം വന്നാൽ സ്വർണമോ ഭൂമിയോ വാങ്ങുക എന്നതായിരുന്നു അന്ന് കണ്ടുവരുന്ന രീതി.
കിട്ടുന്നതുകൊണ്ടു കഷ്ടിച്ചു ജീവിച്ചുപോന്ന ബഹുഭൂരിപക്ഷം പേരിലും നാളേക്കായി അൽപം മിച്ചം പിടിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ നാളേയ്ക്കായി സൂക്ഷിക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുക എന്നതാണ് അക്ഷയതൃതീയ ദിവസുമായി ബന്ധപ്പെട്ട് ഈ വിശ്വാസത്തിന്റെ ലക്ഷ്യം എന്നാണ് പഴമക്കാർ പറയുന്നത്.
ഇന്ന് ജ്വലറികാർ ഈ ദിവസത്തെ ബിസിനസായാണ് കാണുന്നത്. വിശ്വാസമുള്ളവർ സ്വർണ്ണം വാങ്ങുന്നത് ഈ ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുന്നു. ഇന്നത്തെ സ്വർണ്ണവിലയിൽ സാധാരണക്കാരനെ സമ്പന്ധിച്ച് സ്വർണം വാങ്ങുക അത്ര പ്രായോഗികമല്ലാത്ത കാര്യമാണ്. 70,000 ത്തിന് മുകളിലാണ് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില വരുന്നത്.
അക്ഷയതൃതീക്ക് സ്വർണം വാങ്ങിയാൽ അത് ഇരട്ടിക്കുകയും ഭാവിയിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും എന്നൊക്കെയുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതോടെ മിക്കവരും എങ്ങനെയെങ്കിലും അന്നത്തെ ദിവസം അൽപം സ്വർണം വാങ്ങാൻ ശ്രമിക്കാറുണ്ട്.