Akshaya Tritiya 2025: അക്ഷയ തൃതീയയിൽ വിളക്ക് വയ്ക്കേണ്ടത് എവിടെ, എപ്പോൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Akshaya Tritiya 2025: വിളക്ക് വയ്ക്കേണ്ട സ്ഥാനത്തിനും പ്രാധാന്യമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ വിളക്ക് കത്തിച്ച് വയ്ക്കുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്നുവെന്ന് പറയപ്പെടുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. ഇന്നേ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ മൂന്നാം നാളാണ് അക്ഷയ തൃതീയയായി അറിയപ്പെടുന്നത്.
ഭാരതീയ വിശ്വാസം അനുസരിച്ച് അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പണത്തിനു പറ്റിയ ദിവസമാണെന്ന് വിശ്വസിക്കുന്നു. ദാന ധര്‍മാദികള്‍ ചെയ്തു ആ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്കും അക്ഷയ തൃതിയ പ്രസിദ്ധമാണ്.
വിളക്ക് കൊളുത്തുക
അക്ഷയ തൃതീയ ദിനത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് വിളക്ക് കൊളുത്തൽ. ഈ ദിവസം വിളക്ക് കൊളുത്തുന്നത് വീട്ടിലെ നെഗറ്റിവിറ്റി മാറ്റാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഏപ്രിൽ മുപ്പതിന് സന്ധ്യാസമയം വൈകുന്നേരം 6.55 മുതൽ 7.16 വരെയുള്ള സമയം വിളക്ക് കൊളുത്താൻ ശുഭകരമാണ്. ഈ സമയത്തെ മംഗൽബേല എന്നും വിളിക്കുന്നു.
ALSO READ: സര്‍വൈശ്വര്യത്തിന്റെ അക്ഷയ തൃതീയ; അറിയാം ചരിത്രവും പ്രത്യേകതയും
വിളക്ക് വയ്ക്കേണ്ട സ്ഥാനത്തിനും പ്രാധാന്യമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ വിളക്ക് കത്തിച്ച് വയ്ക്കുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്നുവെന്ന് പറയപ്പെടുന്നു. അവ ഏതെല്ലാമെന്ന് നോക്കാം,
തുളസിക്ക് സമീപം
പലയിടത്തും തുളസിയെ ലക്ഷ്മി ദേവിയായി സങ്കൽപ്പിക്കാറുണ്ട്. അക്ഷയ തൃതീയ ദിനത്തിൽ, വൈകുന്നേരം വീടിന്റെ പ്രധാന കവാടത്തിൽ, തുളസിയുടെ മുന്നിൽ വിളക്ക് കൊളുത്തണം. ഇത് ലക്ഷ്മി ദേവിയുടെ വരവിന്റെ സമയമാണെന്ന് വിശ്വസിക്കുന്നു. അക്ഷയ തൃതീയയിൽ തുളിസിക്ക് സമീപം വിളക്ക് കൊളുത്തുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് കാരണമാകും.
വടക്ക് ദിശയിൽ
അക്ഷയ തൃതീയ ദിനത്തിൽ വീടിന്റെ വടക്ക് ദിശയിൽ വിളക്ക് കൊളുത്തണം. വാസ്തു ശാസ്ത്രമനുസരിച്ച്, ഈ ദിശ സമ്പത്തിന്റെ ദേവനായ കുബേരനും ലക്ഷ്മി ദേവിക്കും അവകാശപ്പെട്ടതാണ്. ഈ സ്ഥലത്ത് വിളക്ക് കൊളുത്തുന്നത് സമ്പത്തും സ്വത്തും കൊണ്ടുവരും.
ജലസ്രോതസ്സുകൾ
അക്ഷയതൃതീയ ദിനത്തിൽ, വീട്ടിലെ പൂജാമുറിയിലും വിളക്കുകൾ കത്തിക്കണം. ഇതിന് പുറമേ, വീട്ടിലെ കിണർ അല്ലെങ്കിൽ മറ്റ് ജലസ്രോതസ്സുകൾക്ക് സമീപവും വിളക്കുകൾ കത്തിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ, ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവ വർധിക്കുമെന്നാണ് വിശ്വാസം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)