Akshaya Tritiya 2025: അക്ഷയ തൃതിയ ഇങ്ങെത്തി; സ്വർണം വാങ്ങാൻ അനുകൂല സമയം അറിയാം
Akshaya Tritiya 2025: അക്ഷയ തൃതീയ ദിനത്തിൽ സൂര്യനും ചന്ദ്രനും അവരുടെ ഏറ്റവും ഉയർന്ന രാശിയിൽ സ്ഥിതി ചെയ്യുന്നു. ഇന്നേ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം.

വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയയായി ആചരിക്കുന്നത്. തൃതീയ എന്നാൽ മൂന്നാമത് എന്നാണ് അർഥം. ഇന്നേ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 30നാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.
അക്ഷയ തൃതീയ ദിനത്തിൽ സൂര്യനും ചന്ദ്രനും അവരുടെ ഏറ്റവും ഉയർന്ന രാശിയിൽ സ്ഥിതി ചെയ്യുന്നു. ഈ ദിവസം ഭക്തർ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. അന്ന് പാവപെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു. അക്ഷയ തൃതിയ ദിവസത്തിൽ സ്വർണം വാങ്ങിക്കുന്നത് നല്ലതെന്നാണ് വിശ്വാസം. ഇത്തവണ അക്ഷയ തൃതിയ ശുഭമുഹൂർത്തം എപ്പോഴാണ്? സ്വർണം വാങ്ങാൻ അനുയോജ്യ സമയം ഏതാണ് തുടങ്ങിയ കാര്യങ്ങളെ പരിശോധിക്കാം.
അക്ഷയ തൃതിയ മുഹൂർത്തം
ഹൈന്ദവ കലണ്ടർ അനുസരിച്ച്, ഇത്തവണ വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥി ഏപ്രിൽ 29 ന് വൈകുന്നേരം 5:31 ന് ആരംഭിക്കുകയും ഏപ്രിൽ 30 ന് ഉച്ചകഴിഞ്ഞ് 2:12 ന് അവസാനിക്കുകയും ചെയ്യും. ഉദയതിഥി പ്രകാരം, അക്ഷയ തൃതീയ ഏപ്രിൽ 30ന് ആഘോഷിക്കും. രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം.
ALSO READ: എന്താണ് അക്ഷയ തൃതീയ? പ്രാധാന്യമെന്ത്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
സ്വർണ്ണം വാങ്ങാൻ
ഏപ്രിൽ 30 ന് രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 2:12 വരെ സ്വർണ്ണം വാങ്ങാൻ അനുയോജ്യമാണ്. അക്ഷയ തൃതിയയ്ക്ക് സ്വർണം തന്നെ വാങ്ങണമെന്നില്ല. സ്വർണ്ണം വാങ്ങാൻ കഴിയില്ലെങ്കിൽ, ശുഭകരമായി കണക്കാക്കപ്പെടുന്ന മൺപാത്രം, പിച്ചള പാത്രങ്ങൾ, മഞ്ഞ, കടുക് തുടങ്ങിയവ വാങ്ങാവുന്നതുമാണ്.