Akshaya Tritiya 2025: സ്വര്‍ണം തന്നെ വേണ്ട; ഐശ്വര്യവും സമ്പത്തും വര്‍ധിക്കാന്‍ അക്ഷയ തൃതീയയ്ക്ക് ഇവയും വാങ്ങിക്കാം
Buy These on Akshaya Tritiya to Increase Prosperity And Wealth: സ്വര്‍ണം മാത്രമല്ല അക്ഷയ തൃതീയ ദിനത്തില്‍ വാങ്ങിക്കാന്‍ സാധിക്കുന്നത്. വാസ്തുവില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റ് വസ്തുക്കളും ഇന്നേ ദിവസം നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്. അവ എന്തെല്ലാമാണെന്ന് പരിചയപ്പെടാം.

ഹൈന്ദവര്‍ക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് അക്ഷയ തൃതീയ. ഏപ്രില്‍ 30 ബുധനാഴ്ചയാണ് ഇത്തവണ അക്ഷയ തൃതീയ ആഘോഷം വരുന്നത്. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിച്ചാല്‍ ഐശ്വര്യം വരുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ സ്വര്‍ണത്തിന് ദിനംപ്രതി വില കൂടുന്ന ഈ കാലത്ത് എത്രയാളുകള്‍ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കും?
എന്നാല്‍ സ്വര്‍ണം മാത്രമല്ല അക്ഷയ തൃതീയ ദിനത്തില്‍ വാങ്ങിക്കാന്‍ സാധിക്കുന്നത്. വാസ്തുവില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റ് വസ്തുക്കളും ഇന്നേ ദിവസം നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്. അവ എന്തെല്ലാമാണെന്ന് പരിചയപ്പെടാം.
വെള്ളി
സ്വര്‍ണം മാത്രമല്ല വെള്ളി വാങ്ങിക്കുന്നതും നല്ലത് തന്നെയാണ്. വെള്ളി പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ മറ്റ് വെള്ളി വസ്തുക്കള്‍ എന്നിവ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്. ഈ വിലപിടിപ്പുള്ള ലോഹവും നിങ്ങള്‍ക്ക് ഐശ്വര്യവും സമ്പത്തും സമ്മാനിക്കും.




വാഹനങ്ങള്‍
അക്ഷയ തൃതീയ ദിനത്തില്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നതും നല്ലതാണ്. അക്ഷയ തൃതീയയില്‍ നിങ്ങള്‍ കാറ് വാങ്ങിക്കുമ്പോള്‍ അവ നിങ്ങള്‍ക്ക് സുരക്ഷിതത്വവും ഐശ്വര്യവും കൊണ്ടുവരുന്നു എന്നാണ് വിശ്വാസം.
പുതിയ വസ്ത്രങ്ങള്‍
പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ച് ധരിക്കാം. അക്ഷയ തൃതീയ ദിനത്തില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നതിനായി പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പൂജകള്‍ നടത്താം.
ഇലക്ട്രോണിക് ഉപകരണങ്ങള്‍
കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, സെല്‍ഫോണുകള്‍, ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും അക്ഷയ തൃതീയ ദിനത്തില്‍ വാങ്ങിക്കുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നു.
പുസ്തകങ്ങള്‍
അക്ഷയ തൃതീയ ദിനത്തില്‍ അറിവിന്റെ ദേവതയായ സരസ്വതി ദേവിയെ വീട്ടിലേക്ക് എത്തിക്കുന്നത് ഭാഗ്യമായി കണക്കാക്കുന്നു. സമ്പത്തും വിദ്യാഭ്യാസവും ജ്ഞാനവും പുസ്തകങ്ങള്‍ വഴി നിങ്ങളുടെ ഭവനത്തിലേക്ക് എത്തുമെന്നാണ് വിശ്വാസം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)