മെഗാതാരലേലത്തില്‍ മാത്രം ചഹലിന് കിട്ടിയത് 18 കോടി, കോടികള്‍ വിലമതിക്കുന്ന വീടും കാറുകളും സ്വന്തം; ധനശ്രീയും ഒട്ടും മോശമല്ല; ഇരുവരുടെയും ആസ്തി | Yuzvendra Chahal Dhanashree Verma Divorce, All You Need To Know About their Net Worth Malayalam news - Malayalam Tv9

Yuzvendra Chahal Net Worth: മെഗാതാരലേലത്തില്‍ മാത്രം ചഹലിന് കിട്ടിയത് 18 കോടി, കോടികള്‍ വിലമതിക്കുന്ന വീടും കാറുകളും സ്വന്തം; ധനശ്രീയും ഒട്ടും മോശമല്ല; ഇരുവരുടെയും ആസ്തി

jayadevan-am
Published: 

22 Feb 2025 11:02 AM

Yuzvendra Chahal Dhanashree Verma Net Worth: യുസ്‌വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹമോചിതരായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ജീവനാംശം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ധനശ്രീയുടെ കുടുംബത്തിന്റെയും അഡ്വക്കേറ്റിന്റെയും വിശദീകരണം

1 / 5അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹമോചിതരായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൊരുത്തപ്പെടാനാകാത്ത സാഹചര്യം മൂലം വേര്‍പിരിയുന്നുവെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട് (Image Credit: Social Media)

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹമോചിതരായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൊരുത്തപ്പെടാനാകാത്ത സാഹചര്യം മൂലം വേര്‍പിരിയുന്നുവെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട് (Image Credit: Social Media)

2 / 5ഇതിനിടെ ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ജീവനാംശം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ധനശ്രീയുടെ കുടുംബത്തിന്റെയും അഡ്വക്കേറ്റിന്റെയും വിശദീകരണം. എന്തായാലും ഇതിന് പിന്നാലെ ഇരുവരുടെയും ആസ്തി എത്രയാണെന്ന് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായി. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചഹലിന്റെയും ധനശ്രീയുടെയും ആസ്തി പരിശോധിക്കാം (Image Credit: PTI)

ഇതിനിടെ ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ജീവനാംശം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ധനശ്രീയുടെ കുടുംബത്തിന്റെയും അഡ്വക്കേറ്റിന്റെയും വിശദീകരണം. എന്തായാലും ഇതിന് പിന്നാലെ ഇരുവരുടെയും ആസ്തി എത്രയാണെന്ന് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായി. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചഹലിന്റെയും ധനശ്രീയുടെയും ആസ്തി പരിശോധിക്കാം (Image Credit: PTI)

3 / 5

നിലവില്‍ ബിസിസിഐയുടെ കരാറില്‍ ഇല്ലെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ് ചഹല്‍. കഴിഞ്ഞ മെഗാ താരലേലത്തില്‍ ചഹലിനെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലിലെ എല്ലാ എഡിഷനുകളിലുമായി താരം 37.7 കോടി രൂപ സമ്പാദിച്ചിട്ടുണ്ട്. ഇതിന് പുറമെ ആദായനികുതി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ കൂടിയാണ് ചഹല്‍. പ്രതിമാസ ശമ്പളം 44,900 മുതല്‍ 1,42,400 രൂപ വരെയാണെന്ന് ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു (Image Credit: PTI)

4 / 5

ഗുരുഗ്രാമില്‍ 25 കോടി വിലമതിക്കുന്ന ഒരു വീടും ചഹലിനുണ്ട്. കൂടാതെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 6.22 കോടിയുടെ റോള്‍സ് റോയ്‌സ്, 1.93 കോടിയുടെ പോര്‍ഷെ, 61 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ്, 55 ലക്ഷത്തിന്റെ ലംബോര്‍ഗിനി സെന്റിനാരിയോ എന്നിവ ചഹലിന്റെ വാഹനശേഖരത്തിലുണ്ടെന്നാണ് വിവരം (Image Credit: PTI)

5 / 5

ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളില്‍ നിന്നും ചഹല്‍ സമ്പാദിക്കുന്നു. ഏതാണ്ട് 45 കോടി രൂപയാണ് ചഹലിന്റെ ആസ്തിയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, കോറിയോഗ്രാഫര്‍, നടി എന്നീ നിലകളില്‍ പ്രശസ്തയാണ് ധനശ്രീ വര്‍മ. 24 കോടിയോളം രൂപയാണ് ധനശ്രീയുടെ ആസ്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു (Image Credit: PTI)

Related Stories
IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ
Namitha Pramod: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’
IPL 2025: ‘എനിക്കല്ല ഈ മാൻ ഓഫ് ദി മാച്ച് ലഭിക്കേണ്ടത്, നൂർ നന്നായി പന്തെറിഞ്ഞല്ലോ’; എംഎസ് ധോണിയുടെ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ
Vishu Kaineetam: കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി
ഹ്യുമിഡിറ്റിയിൽ നിന്ന് തലമുടിയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ
ആത്മവിശ്വാസം കുറവാണോ? ഇക്കാര്യങ്ങൾ പരീക്ഷിക്കൂ
എതിരാളികളെ തകർക്കും ചാണക്യ തന്ത്രങ്ങൾ
ദിവസവും ഒരു കിവി കഴിച്ചാൽ