വധശ്രമക്കേസിൽ ജയിലിൽ കഴിയുകയാണ് യൂട്യൂബർ മണവാളൻ അഥവാ മുഹമ്മദ് ഷഹീന്‍ ഷാ 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനലാണ് ഇയാളുടെ പേരിലുള്ള മണവാളൻ മീഡിയയുടേത്
ആറ് മാസം മുൻപ് മാത്രമാണ് അവസാന വീഡിയോ മണവാളൻ മീഡിയയുടെ പേജിൽ അപ്ലോഡ് ചെയ്തതായി കാണിക്കുന്നത്. താരതമ്യേനെ മികച്ച വരുമാനവും ഇയാൾക്കുണ്ട്
എന്തായാലും സോഷ്യൽ ബ്ലേഡ് അടക്കമുള്ള സൈറ്റുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം 1 ലക്ഷം മുതൽ 3 ലക്ഷം വരെയാണ് മണവാളൻ്റെ യൂട്യൂബ് വരുമാനം
ഇതിന് പുറമെ പ്രമോഷനുകളും കൊളാബറേഷനുകളും വഴി വേറെയും മണവാളന് ലഭിക്കുന്നുണ്ട്
മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് രണ്ട് കോളേജ് വിദ്യാര്‍ഥികളുമായി വാക്ക് തർക്കമുണ്ടായത്. . ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ഥികളെ കാറിൽ പിന്തുടർന്ന് ഇവർ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
പരാതിയിൽ കേസെടുത്ത പോലീസ് മണവാളനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീടാണ് അറസ്റ്റ് ചെയ്തത്.