യൂട്യൂബിൽ ഇനി ആഡ് സ്കിപ് ചെയ്യാൻ കൂടുതൽ എളുപ്പം; ഉപഭോക്താക്കളെ മാനിച്ചുള്ള അപ്ഡേറ്റ് എത്തുന്നു | YouTube Updating Skip Ad Button In The UI Changes May Take Effect From The Next Update Malayalam news - Malayalam Tv9

YouTube : യൂട്യൂബിൽ ഇനി ആഡ് സ്കിപ് ചെയ്യാൻ കൂടുതൽ എളുപ്പം; ഉപഭോക്താക്കളെ മാനിച്ചുള്ള അപ്ഡേറ്റ് എത്തുന്നു

Published: 

12 Oct 2024 08:51 AM

YouTube Updating Skip Ad Button : യൂട്യൂബ് സ്കിപ് ആഡ് ബട്ടണിൽ മാറ്റം വരുത്താനൊരുങ്ങി ഗൂഗിൾ. സ്കിപ് ആഡ് ബട്ടൺ കാണാൻ കഴിയുന്നില്ലെന്ന യൂസർമാരുടെ പരാതി പരിഗണിച്ചാണ് നീക്കം.

1 / 5യൂട്യൂബിൽ

യൂട്യൂബിൽ വരുന്ന പരസ്യങ്ങൾ സ്കിപ് ചെയ്യാനുള്ള സ്കിപ് ബട്ടണിൽ കൂടുതൽ പരീഷ്കരണങ്ങൾക്കൊരുങ്ങി ഗൂഗിൾ. ഉപഭോക്താക്കളുടെ പരാതിയും അഭ്യർത്ഥനയും മാനിച്ചാണ് യൂട്യൂബ് പുതിയ പരിഷ്കാരങ്ങൾക്കൊരുങ്ങുന്നത്. വരുന്ന അപ്ഡേറ്റുകളിൽ ഈ പരിഷ്കാരം നിലവിൽ വരുമെന്നാണ് സൂചന. (Image Courtesy - Unsplash)

2 / 5

ആഡ് സ്കിപ് ബട്ടൻ ശരിക്ക് കാണാനാവുന്നില്ലെന്ന് പല യൂസർമാരും പരാതിപ്പെട്ടിരുന്നു. ചിലപ്പോഴൊക്കെ സ്കിപ് ബട്ടൺ പൂർണമായി കാണാതാവുന്നു എന്നും മറ്റ് ചിലപ്പോൾ കൗണ്ട് ഡൗൺ അവസാനിച്ചതിന് ശേഷമാണ് ആഡ് സ്കിപ് ബട്ടൻ പ്രത്യക്ഷപ്പെടുന്നതെന്നും പരാതികളുയർന്നു. (Image Courtesy - Unsplash)

3 / 5

ഈ പരാതികൾക്ക് പിന്നാലെ ആഡ് സ്കിപ് ബട്ടൻ മറയ്ക്കുന്ന തരത്തിലുള്ളവ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്. ഇത് വഴി പരസ്യങ്ങൾ സ്കിപ് ചെയ്യാൻ എളുപ്പത്തിൽ സാധിക്കുമെന്ന് ഗൂഗിൾ കണക്കുകൂട്ടുന്നു. വ്യൂവിങ് എക്സ്പീരിയൻസ് വർധിക്കുമെന്നും ഗൂഗിൾ പറയുന്നു. (Image Courtesy - Unsplash)

4 / 5

സ്കിപ് ചെയ്യാവുന്ന പരസ്യങ്ങളും സ്കിപ് ചെയ്യാൻ കഴിയാത്ത പരസ്യങ്ങളുമുണ്ട്. സ്കിപ് ചെയ്യാൻ കഴിയാവുന്ന പരസ്യങ്ങൾക്ക് 15 മുതൽ 30 സെക്കൻഡ് വരെയാണ് കൗണ്ട് ഡൗൺ. ഈ കൗണ്ട് ഡൗൺ അവസാനിക്കുമ്പോൾ സ്കിപ് ആഡ് ബട്ടൺ വരും. എന്നാൽ ഈ ബട്ടൺ കാണാനാവുന്നില്ലെന്നാണ് പരാതി. (Image Courtesy - Unsplash)

5 / 5

സ്കിപ് ബട്ടൺ ഒരു കറുത്ത ചതുരക്കളം കൊണ്ട് മറച്ചിരിക്കുകയാണെന്നാണ് ചില യൂസർമാരുടെ പരാതി. അതുകൊണ്ട് തന്നെ പരസ്യം സ്കിപ് ചെയ്യാൻ കഴിയുന്നില്ല എന്നും പരാതികളുയർന്നു. ഇതോടെയാണ് ആഡ് സ്കിപ് ബട്ടൺ പരിഷ്കരിക്കാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. (Image Courtesy - Unsplash)

ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ