ക്യാമറയിൽ വിസ്മയം കാണിക്കാൻ ഷവോമി 15; പ്രകടനത്തിലും കോംപ്രമൈസില്ല | Xiaomi 15 To Be Equipped With Better Camera And Chipset Reports Malayalam news - Malayalam Tv9

Xiaomi 15 : ക്യാമറയിൽ വിസ്മയം കാണിക്കാൻ ഷവോമി 15; പ്രകടനത്തിലും കോംപ്രമൈസില്ല

Published: 

18 Oct 2024 08:20 AM

Xiaomi 15 Better Camera‌ : ക്യാമറയിലും പ്രകടനത്തിലും ശ്രദ്ധേയമായ അപ്ഗ്രേഡുകളുമായി ഷവോമി 15 ഒരുങ്ങുന്നു, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷവോമി 14ൻ്റെ പുതിയ പതിപ്പാണ് ഷവോമി 15.

1 / 5ഷവോമിയുടെ

ഷവോമിയുടെ ഏറ്റവും പുതിയ ഫോൺ ഷവോമി 15 എത്തുന്നത് ഒട്ടേറെ പുതുമകളോടെയാണ്. ക്യാമറയിലും പെർഫോമൻസിലുമടക്കം ഒരു തരത്തിലുള്ള കോംപ്രമൈസുമില്ലാതെയാണ് ഷവോമി 15 അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. (Image Courtesy - Social Media)

2 / 5

സ്നാപ്ഡ്രാഗൺ 8 ജെൻ 4, അതായത് സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 120 ഹെർട്സ് അമോഎൽഇഡി ഡിസ്പ്ലേയും ഫോണിലുണ്ടാവും.6.36 ഇഞ്ച് ഫ്ലാസ്റ്റ് ഡിസ്പ്ലേ ആവും. ആൻഡ്രോയ്ഡ് 15 ബേസ് ചെയ്ത് ഹൈപ്പർഒഎസ് 2.0ലാവും ഫോണിൻ്റെ പ്രവർത്തനം. (Image Courtesy - Social Media)

3 / 5

ലെയ്ക ട്യൂൺഡായ ക്യാമറ സിസ്റ്റമാണ് ഫോണിൻ്റെ മറ്റൊരു പ്രത്യേകത. ട്രിപ്പിൾ ക്യാമറയാവും പിന്നിലുണ്ടാവുക. ഒമ്നിവിഷൻ സെൻസർ അടക്കം 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സലിൻ്റെ അൺൾട്ര വൈഡ്, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകളും പിൻ ഭാഗത്തെ ക്യാമറകളിലുണ്ടാവും. (Image Courtesy - Social Media)

4 / 5

5500 എംഎഎച്ച് ബാറ്ററിയാവും ഫോണിലുണ്ടാവുക. 90 വാട്ട് വയർഡ്, 50 വാട്ട് വയർലസ് ചാർജിങ് സൗകര്യങ്ങളുണ്ടാവും. 16 ജിബി റാമും 512 മെമ്മറിയും ഫോണിലുണ്ടാവും. കറുപ്പ്, വെള്ള നിറങ്ങളിലാവും ഫോൺ ലഭ്യമാവുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷവോമി 14ൻ്റെ പുതിയ പതിപ്പാണ് ഷവോമി 15. (Image Courtesy - Social Media)

5 / 5

ഏതാണ്ട് 52000 രൂപയാവും ഇന്ത്യയിൽ ഷവോമി 15 ബേസ് മോഡലിൻ്റെ വില എന്നാണ് സൂചനകൾ. 12 ജിബി റാം + 256 ജിബി സ്റ്റോറേജിനാവും ഈ വില. 1 ടിബി മെമ്മറി വേരിയൻ്റിന് ഏകദേശം 63,000 രൂപ വിലവരും. (Image Courtesy - Social Media)

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ