ഡയറ്റ് എടുക്കുകയാണോ? എങ്കില്‍ ഈ പച്ചക്കറികള്‍ കഴിക്കുന്നതാണ് നല്ലത്‌ | World Vegetarian Day 2024: best veg food for diet; details in malayalam Malayalam news - Malayalam Tv9

World Vegetarian Day 2024: ഡയറ്റ് എടുക്കുകയാണോ? എങ്കില്‍ ഈ പച്ചക്കറികള്‍ കഴിക്കുന്നതാണ് നല്ലത്‌

Updated On: 

30 Sep 2024 21:28 PM

Best Veg Food For Diet: ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡയറ്റ് എടുക്കാറില്ലേ. പട്ടിണി കിടക്കുക എന്നതല്ല ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഡയറ്റ് എടുക്കുന്നവര്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറികള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം

1 / 6ചീര-

ചീര- ഡയറ്റ് എടുക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പച്ചക്കറിയാണ് ചീര. നമ്മുടെ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ചീര സഹായിക്കും. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അയണിന്റെ കലവറ കൂടിയാണ് ചീര. ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചീര ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു. മാത്രമല്ല ചീരയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. (istetiana/Getty Images Creative)

2 / 6

കാബേജ്- കാബേജില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി-2, സി എന്നിവയെ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനും മുടി വളര്‍ച്ചയ്ക്കും കാബേജ് സഹായിക്കും. (wulingyun/Moment/Getty Images)

3 / 6

പാവയ്ക്ക- പാവയ്ക്കയും അതിന്റെ ഇലയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാവയ്ക്ക് കറി വെച്ച് കഴിക്കുന്നതിനോടൊപ്പം ജ്യൂസാക്കി കഴിക്കുന്നതും നല്ലതാണ്. പാവയ്ക്കയുടെ നീര് പ്രമേഹ രോഗത്തെ ചെറുക്കും. (Calvin Chan Wai Meng/Getty Images Creative)

4 / 6

കോളിഫ്‌ളവര്‍- കോളിഫ്‌ളവറില്‍ ധാരാളം ജലാംശം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, തയാമിന്‍, റിബോഫ്‌ളാമിന്‍, കോളിന്‍, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറ കൂടിയാണ് കോളിഫ്‌ളവര്‍. (Burke/Triolo Productions//The Image Bank/Getty Images)

5 / 6

തക്കാളി- പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, തയാമിന്‍, റിബോഫ്‌ളാവിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിയുടെ കലവറയാണ് തക്കാളി. രക്തശുദ്ധിക്കും നാഡികളുടെ ശക്തി മെച്ചപ്പെടുന്നതിനും തക്കാളി കഴിക്കുന്നത് നല്ലതാണ്. കൂടാതെ അനീമിയ തടയുന്നതിനും തക്കാളി സഹായിക്കും. (hdagli/Getty Images Creative)

6 / 6

ക്യാരറ്റ്- ക്യാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്ക് ഏറെ നല്ലതാണ്. കൂടാതെ വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവയും ക്യാരറ്റിലുണ്ട്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളുമുള്ള ക്യാരറ്റ് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. (Rebeca Mello/Getty Images Creative)

എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ