പറമ്പിക്കുളം: പാലക്കാട് ടൗണിൽ നിന്നും 90 കിലോമീറ്റർ അകലെയായി, പറമ്പിക്കുളം അണക്കെട്ടിന് ചുറ്റും വ്യാപിച്ചു കിടക്കുന്ന ഒരു വന്യ ജീവി സംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം. പറമ്പികുളത്തേക്കുള്ള പ്രധാന പാത കടന്നു പോകുന്നത് തമിഴ്‌നാട്ടിലെ സേത്തുമടയിലൂടെയാണ്. ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല, കടുവ, പുള്ളിപ്പുലികൾ തുടങ്ങിയവ ഈ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേക്ക് എന്നറിയപ്പെടുന്ന കന്നിമാര തേക്കും നമുക്കിവിടെ കാണാൻ സാധിക്കും. പറമ്പികുളത്തെ മറ്റൊരു പ്രധാന ആകർഷണമാണ് തൂണക്കടവ് അണക്കെട്ട്. (Image Courtesy: Kerala Tourism Official Page)