ഇന്ന് ലോക സോഷ്യൽമീഡിയ ദിനം: അറിയാം ചരിത്രവും പ്രാധാന്യവും Malayalam news - Malayalam Tv9

‌World Social Media Day: ഇന്ന് ലോക സോഷ്യൽമീഡിയ ദിനം: അറിയാം ചരിത്രവും പ്രാധാന്യവും

Published: 

30 Jun 2024 13:27 PM

World Social Media Day 2024: ‌സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇന്ന് സാദ്ധ്യതകളുടെ ഒരു വലിയ ലോകമാണ് തുറന്നിടുന്നത്. ഇന്ത്യക്കാർ പ്രതിദിനം ശരാശരി 2.36 മണിക്കൂർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുവെന്നാണ് ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നത്.

1 / 5ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. അതുപോലെ ഇന്ന് നമ്മുടെ വിരൽത്തുമ്പിലാണ് ഡിജിറ്റൽ യുഗവും. സമൂഹ മാധ്യമങ്ങൾ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. പണ്ടെന്നും ഇല്ലാത്ത വിധം നാം ഇന്ന് സമൂഹവുമായി ഇടപഴകുന്നു. ലോകത്തെ മറ്റേതോ കോണിലുള്ള നമ്മുടെ സുഹൃത്ത് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നുള്ളതുപോലും വിരൽത്തുമ്പിൽ അറിയാൻ സാധിക്കുന്ന കാലം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. അതുപോലെ ഇന്ന് നമ്മുടെ വിരൽത്തുമ്പിലാണ് ഡിജിറ്റൽ യുഗവും. സമൂഹ മാധ്യമങ്ങൾ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. പണ്ടെന്നും ഇല്ലാത്ത വിധം നാം ഇന്ന് സമൂഹവുമായി ഇടപഴകുന്നു. ലോകത്തെ മറ്റേതോ കോണിലുള്ള നമ്മുടെ സുഹൃത്ത് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നുള്ളതുപോലും വിരൽത്തുമ്പിൽ അറിയാൻ സാധിക്കുന്ന കാലം.

2 / 5

വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹ മാധ്യമങ്ങളുടെ വലിയൊരു കൂട്ടം തന്നെ നമ്മിളിലേക്കെത്തി. ഫേസ്ബുക്ക്, വാട്സ്ആപ്പ്, മൈസ്പേസ്, യൂട്യൂബ്, എക്സ്, സ്നാപ്പ്ചാറ്റ്, മെസഞ്ചർ എന്നിവയും അതിലേറെയും പോലുള്ള ഐക്കണിക് പ്ലാറ്റ്‌ഫോമുകളുടെ ആവിർഭാവത്തോടെ സോഷ്യൽ മീഡിയ ഇക്കോസിസ്റ്റം ഗണ്യമായി വികസിച്ചു.

3 / 5

എല്ലാ വർഷവും ജൂൺ 30നാണ് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ലോക സോഷ്യൽ മീഡിയ ദിനത്തിന് ഓരോ വർഷവും ഒരു പ്രത്യേക തീം ഇല്ല എന്നതാണ് പ്രത്യേകത. ആഗോള ആശയവിനിമയത്തിലും കണക്റ്റിവിറ്റിയിലും സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നതാണ് പ്രധാന തീം. ഉപഭോക്താക്കൾക്ക് തങ്ങളുടെ നിലപാടുകൾ, അഭിപ്രായങ്ങൾ, ആശയങ്ങൾ എന്നിവ തുറന്ന് പറയാൻ അവസരമൊരുക്കുന്നു ഒരു പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ.

4 / 5

സോഷ്യൽ മീഡിയയെ ബഹുമാനിക്കാൻ ഒരു ദിവസം എന്ന നിലക്കാണ് മഷബിൾ ഈ ദിവസം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദ, മൾട്ടി-പ്ലാറ്റ്ഫോം മീഡിയ ബിസിനസ്സാണ് മഷബിൾ എന്നത്. എന്നാൽ, സോഷ്യൽ മീഡിയയുടെ തുടക്കം 1990-കളിലാണ്. സിക്സ്ഡി​ഗ്രീസ് എന്ന പ്ലാറ്റ്‌ഫോം ആരംഭിക്കുകയും അതിലൂടെ പ്രൊഫൈലുകൾ സൃഷ്ടിക്കാനും സുഹൃത്തുക്കളുമായി കണക്റ്റുചെയ്യാനുമുള്ള അവസരം ലഭിച്ചു.

5 / 5

ഇന്ന്, സോഷ്യൽ മീഡിയ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യക്കാർ പ്രതിദിനം ശരാശരി 2.36 മണിക്കൂർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുവെന്നാണ് ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നത്. പലരെയും പ്രശസ്തരാക്കിയതും സമൂഹ മാധ്യമങ്ങളാണെന്ന് പറയാം. യൂട്യൂബിലൂടെ പ്രശസ്തരാവുകയും വരുമാനം നേടുന്ന പലരും നമുക്ക് ചുറ്റും ഇന്ന് ധാരാളമുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇന്ന് സാദ്ധ്യതകളുടെ ഒരു വലിയ ലോകമാണ് തുറന്നിടുന്നത്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ