ഫാർമസിസ്റ്റുകൾക്ക് നന്ദി അറിയിക്കാനൊരു ദിവസം; ലോക ഫാർമസിസ്റ്റ് ദിവസം നാളെ | World Pharmacists Day 2024 history, significance and importance of the day dedicated to Pharmacists in Malayalam Malayalam news - Malayalam Tv9

World Pharmacists Day 2024: ഫാർമസിസ്റ്റുകൾക്ക് നന്ദി അറിയിക്കാനൊരു ദിവസം; ലോക ഫാർമസിസ്റ്റ് ദിവസം നാളെ

Published: 

24 Sep 2024 22:39 PM

World Pharmacists Day history : ലോകമെമ്പാടുമുള്ള ഫാർമസിസ്റ്റുകളുടെ സേവനം ഓർമിക്കാനായി നാളെ ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നു. ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ്റെ വാർഷികദിനമാണ് ലോക ഫാർമസിസ്റ്റ് ദിനം. 1912ൽ രൂപീകരിച്ച സംഘടനയാണ് ഇത്.

1 / 5ലോക വ്യാപകമായി ഫാർമസിസ്റ്റ് ദിനം നാളെ ആചരിക്കും. സെപ്തംബർ 25നാണ് ലോക ഫാർമസിസ്റ്റ് ദിനം. 2009 മുതലാണ് ഈ ദിവസം ആചരിച്ചുതുടങ്ങിയത്. 1912ൽ രൂപീകരിച്ച ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ്റെ വാർഷികദിനമാണ് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്. ആരോഗ്യമേഖലയിൽ ലോകമെമ്പാടുമുള്ള ഫാർമസിസ്റ്റുകളുടെ പങ്കിനെ ആദരിക്കുകയാണ് ഫാർമസിസ്റ്റ് ദിനത്തിൻ്റെ ലക്ഷ്യം. (Image Credits - Tom Werner/Getty Images)

ലോക വ്യാപകമായി ഫാർമസിസ്റ്റ് ദിനം നാളെ ആചരിക്കും. സെപ്തംബർ 25നാണ് ലോക ഫാർമസിസ്റ്റ് ദിനം. 2009 മുതലാണ് ഈ ദിവസം ആചരിച്ചുതുടങ്ങിയത്. 1912ൽ രൂപീകരിച്ച ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ്റെ വാർഷികദിനമാണ് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്. ആരോഗ്യമേഖലയിൽ ലോകമെമ്പാടുമുള്ള ഫാർമസിസ്റ്റുകളുടെ പങ്കിനെ ആദരിക്കുകയാണ് ഫാർമസിസ്റ്റ് ദിനത്തിൻ്റെ ലക്ഷ്യം. (Image Credits - Tom Werner/Getty Images)

2 / 5

ലോകാരോഗ്യ സംഘടനയുടെ പങ്കാളിയാണ് ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ. പ്രാഥമിക ആരോഗ്യസംരക്ഷണത്തിൻ്റെ ആദ്യ പടിയാണ് ഫാർമസിസ്റ്റുകൾ. ഒരു പനി വന്നാൽ, ജലദോഷം വന്നാൽ ആശുപത്രിയിൽ പോകുന്നതിന് മുൻപ് നമ്മളാദ്യം മെഡിക്കൽ ഷോപ്പിൽ പോകും. അവിടെ നിൽക്കുന്ന ഫാർമസിസ്റ്റാണ് പ്രാഥമികമായി നമുക്ക് വേണ്ട ഗുളികകൾ എടുത്ത് തരിക. (Image Credits - alvarez/Getty Images)

3 / 5

ഇക്കൊല്ലത്തെ ലോക ഫാർമസിസ്റ്റ് ഡേയുടെ തീം 'ഫാർമസിസ്റ്റുകൾ : ആഗോള ആരോഗ്യാവശ്യങ്ങൾ നിറവേറ്റുന്നു' എന്നതാണ്. 2020 മുതൽ ലോക ഫാർമസി വീക്ക് ആചരിക്കാൻ എഫ്ഐപി തീരുമാനിച്ചിരുന്നു. കൊവിഡ് രോഗബാധയ്ക്കിടെ ഫാർമസിസ്റ്റുകളുടെ പ്രാധാന്യം ലോകവ്യാപകമായി അംഗീകരിച്ചിരുന്നു. ഒരു നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന സംഘടനയാണ് എഫ്ഐപി. (Image Credits - Nattawat Jindamaneesirikul/Getty Images)

4 / 5

ഫാർമസി, ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽ സയൻസ് തുടങ്ങിയ കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാരിതര സംഘടനയാണ് ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (എഫ്ഐപി). 144 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് അംഗങ്ങളാണ് ലോകവ്യാപകമായി സംഘടനയ്ക്കുള്ളത്. നെതർലൻഡ്സിലാണ് ഹെഡ് ഓഫീസ്. (Image Credits - George Frey/Getty Images)

5 / 5

ആഗോളതലത്തിലുള്ള ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിന് വിവിധ രാജ്യങ്ങൾ പലതരത്തിലുള്ള സംഭാവനകൾ നടത്തിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യാപകടാവസ്ഥകൾ തരണം ചെയ്യാനുമൊക്കെയാണ് ശ്രമങ്ങൾ. ഈ ശ്രമങ്ങളിൽ ഫാർമസിസ്റ്റുകൾ വളരെ നിർണായകമായ സ്ഥാനമാണ് കയ്യാളുന്നത്. (Image Credits - Abraham Gonzalez Fernandez/Moment/Getty Images)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ