വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം...; ഇന്ന് ലോക സാക്ഷരതാ ദിനം | World Literacy Day 2024, know about history, significance and importance, check details in malayalam Malayalam news - Malayalam Tv9

World Literacy Day 2024: വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം…; ഇന്ന് ലോക സാക്ഷരതാ ദിനം

Updated On: 

08 Sep 2024 09:34 AM

World Literacy Day: യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാർ 1965 ൽ ടെഹ്റാനിൽ ചേർന്ന സമ്മേളനത്തിലാണ് നിരക്ഷരതാ നിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം ആചരിക്കണമെന്നാണ് യുനെസ്‌കോ അന്ന് നിർദ്ദേശിച്ചത്.

1 / 6ഇന്ന് ലോക സാക്ഷരതാ ദിനം. എല്ലാ വർഷവും സെപ്റ്റംബർ എട്ടിനാണ് ലോക സാക്ഷരതാദിനമായി ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം. (Image Credits: Gettyimages)

ഇന്ന് ലോക സാക്ഷരതാ ദിനം. എല്ലാ വർഷവും സെപ്റ്റംബർ എട്ടിനാണ് ലോക സാക്ഷരതാദിനമായി ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം. (Image Credits: Gettyimages)

2 / 6

യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാർ 1965 ൽ ടെഹ്റാനിൽ ചേർന്ന സമ്മേളനത്തിലാണ് നിരക്ഷരതാ നിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം ആചരിക്കണമെന്നാണ് യുനെസ്‌കോ അന്ന് നിർദ്ദേശിച്ചത്. (Image Credits: Gettyimages)

3 / 6

ഇറാനിൽ 1965-ൽ നിരക്ഷരതാ നിർമ്മാർജ്ജനത്തെ സംബന്ധിച്ച് ഒരു ലോകസമ്മേളനം നടക്കുകയുണ്ടായി. അങ്ങനെ വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളന ദിവസമായ സെപ്റ്റംബർ എട്ട് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. (Image Credits: Gettyimages)

4 / 6

പിന്നീട് 1966 മുതൽ ഇതിന് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. കൂടാതെ ഫോക് സ്‌കൂളിന്റെ സ്ഥാപകനായ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമായ സെപ്റ്റംബർ എട്ട് കൂടിയാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്. (Image Credits: Gettyimages)

5 / 6

സെപ്റ്റംബർ എട്ട് ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ 1965 ലാണ് യുനെസ്‌കോ തീരുമാനിച്ചത്. പിന്നീട് 1965 മുതൽ എല്ലാ വർഷവും ആ ദിനം യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനമായി ആചരിക്കാൻ തുടങ്ങി. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ഈ ദിവസം ലക്ഷ്യംവയ്ക്കുന്നത്. (Image Credits: Gettyimages)

6 / 6

വ്യക്തികളുടെ മോചനത്തിനും ആന്തരികമായ വികാസത്തിനുമുള്ള മാർഗമായാണ് സാക്ഷരതയെ കാണപ്പെടുന്നത്. ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യൻ സാക്ഷരത കൈവരിച്ചു എന്നു പറയപ്പെടുന്നത്. (Image Credits: Gettyimages)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ