5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Literacy Day 2024: വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം…; ഇന്ന് ലോക സാക്ഷരതാ ദിനം

World Literacy Day: യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാർ 1965 ൽ ടെഹ്റാനിൽ ചേർന്ന സമ്മേളനത്തിലാണ് നിരക്ഷരതാ നിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം ആചരിക്കണമെന്നാണ് യുനെസ്‌കോ അന്ന് നിർദ്ദേശിച്ചത്.

neethu-vijayan
Neethu Vijayan | Updated On: 08 Sep 2024 09:34 AM
ഇന്ന് ലോക സാക്ഷരതാ ദിനം. എല്ലാ വർഷവും സെപ്റ്റംബർ എട്ടിനാണ് ലോക സാക്ഷരതാദിനമായി ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം. (Image Credits: Gettyimages)

1 / 6
യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാർ 1965 ൽ ടെഹ്റാനിൽ ചേർന്ന സമ്മേളനത്തിലാണ് നിരക്ഷരതാ നിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം ആചരിക്കണമെന്നാണ് യുനെസ്‌കോ അന്ന് നിർദ്ദേശിച്ചത്. (Image Credits: Gettyimages)

2 / 6
ഇറാനിൽ 1965-ൽ നിരക്ഷരതാ നിർമ്മാർജ്ജനത്തെ സംബന്ധിച്ച് ഒരു ലോകസമ്മേളനം നടക്കുകയുണ്ടായി. അങ്ങനെ വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളന ദിവസമായ സെപ്റ്റംബർ എട്ട് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. (Image Credits: Gettyimages)

3 / 6
പിന്നീട് 1966 മുതൽ ഇതിന് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. കൂടാതെ ഫോക് സ്‌കൂളിന്റെ സ്ഥാപകനായ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമായ സെപ്റ്റംബർ എട്ട് കൂടിയാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്. (Image Credits: Gettyimages)

4 / 6
സെപ്റ്റംബർ എട്ട് ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ 1965 ലാണ് യുനെസ്‌കോ തീരുമാനിച്ചത്. പിന്നീട് 1965 മുതൽ എല്ലാ വർഷവും ആ ദിനം യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനമായി ആചരിക്കാൻ തുടങ്ങി. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ഈ ദിവസം ലക്ഷ്യംവയ്ക്കുന്നത്. (Image Credits: Gettyimages)

5 / 6
വ്യക്തികളുടെ മോചനത്തിനും ആന്തരികമായ വികാസത്തിനുമുള്ള മാർഗമായാണ് സാക്ഷരതയെ കാണപ്പെടുന്നത്. ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യൻ സാക്ഷരത കൈവരിച്ചു എന്നു പറയപ്പെടുന്നത്. (Image Credits: Gettyimages)

6 / 6