കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഇനിയെത്ര നാട്ടാനകളുണ്ടെന്ന് അറിയുമോ? | world elephant day 2024 indian captive elephant population check latest conservation status Malayalam news - Malayalam Tv9

World Elephant Day 2024: കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഇനിയെത്ര നാട്ടാനകളുണ്ടെന്ന് അറിയുമോ?

Published: 

12 Aug 2024 11:25 AM

World Elephant Day 2024 PM Message: ആന നമ്മുടെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണെന്നായിരുന്നു ഗജദിനത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്

1 / 7ആനകളുടെ

ആനകളുടെ കാര്യത്തിൽ മലയാളികൾക്ക് ഒരൽപ്പം താത്പര്യം കൂടുതലാണ്. ആനകൾക്ക് ഫാൻസുള്ള നാടാണ് നമ്മുടേത്. എത്ര ആനകളുണ്ട് കേരളത്തിൽ എന്നറിയാമോ?

2 / 7

2018–ൽ 521 നാട്ടാനകളുണ്ടായിരുന്ന കേരളത്തിൽ എണ്ണം 448 ആയി. ഇപ്പോൾ അതിലും കുറവാണ് പ്രായാധിക്യം

3 / 7

ഏറ്റവും അവസാനം പുറത്ത് വന്ന കണക്ക് പ്രകാരം അത് 500-ൽ താഴെയാണ്. അത് കൊണ്ട് തന്നെ ലോക ഗജദിനം മലയാളികൾക്കും വളരെ പ്രധാനപ്പെട്ടതാണ്.

4 / 7

അനാരോഗ്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് നാട്ടാനകളുടെ മരണത്തിന് ഇടയാക്കുന്നത്

5 / 7

ഇനി ഇന്ത്യയിലെ കണക്ക് നോക്കിയാൽ രാജ്യത്ത് ആകെ 2675 നാട്ടാനകളാണുള്ളതെന്ന് 2019-ലെ കണക്കിൽ പറയുന്നു. ഇതിൽ 63 ശതമാനവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്

6 / 7

25 ശതമാനം ആനകൾ വനം വകുപ്പിൻ്റെ ഉടമസ്ഥതിയിലും 3 ശതമാനം മൃഗശാലകളിലും പുനരധിവാസ കേന്ദ്രങ്ങളിലുമാണ്

7 / 7

ഇന്ത്യയിൽ ഏറ്റവുമധികം നാട്ടാനകളുള്ളത് ആസാമിലാണെന്നാണ് കണക്ക്,905 ആനകൾ

Follow Us On
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version