5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Womens Asia Cup : ഏഷ്യാ കപ്പിനൊരുങ്ങി ഇന്ത്യൻ വനിതകൾ; അറിയേണ്ടതെല്ലാം

Womens Asia Cup From June 19 : ഈ മാസം 19നാണ് വനിതാ ഏഷ്യാ കപ്പിൻ്റെ 9ആം പതിപ്പ് ആരംഭിക്കുക. ഇതുവരെ നടന്ന എട്ട് ടൂർണമെൻ്റുകളിൽ ഏഴ് തവണയും കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചു. 2018ൽ ബംഗ്ലാദേശ് ഇന്ത്യയെ തോല്പിച്ച് കിരീടം നേടി. നിലവിൽ ഇന്ത്യയാണ് ജേതാക്കൾ.

abdul-basith
Abdul Basith | Published: 13 Jul 2024 16:34 PM
വനിതാ ഏഷ്യാ കപ്പ് ഈ മാസം 19ന് ആരംഭിക്കുകയാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, യുഎഇ, നേപ്പാൾ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുക. ഇതിൽ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ടീം പ്രഖ്യാപിച്ചപ്പോൾ മറ്റ് ക്രിക്കറ്റ് ബോർഡുകൾ ഇതുവരെ ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.

1 / 5
ഏറ്റവുമധികം ഏഷ്യാ കപ്പുള്ള ടീം ഇന്ത്യയാണ്. ആകെ ഏഴ് തവണയാണ് ഇന്ത്യ കപ്പടിച്ചത്. ടൂർണമെൻ്റ് നടന്നത് വെറും എട്ട് തവണ. ഇതിൽ ഒരു തവണ ഒഴികെ ബാക്കി എല്ലാ തവണയും ഇന്ത്യ ജേതാക്കളായി. 2018 ൽ ഇന്ത്യയെ വീഴ്ത്തി കിരീടമുയർത്തിയ ബംഗ്ലാദേശ് ഒരുതവണ ചാമ്പ്യന്മാരായി.

2 / 5
2004ൽ ആരംഭിച്ച് 2008 വരെ ഏകദിന രൂപത്തിലാണ് ഏഷ്യാ കപ്പ് നടത്തിയിരുന്നത്. 2012 മുതൽ ഇത് ടി20 ആക്കി. ഏകദിന ഏഷ്യാ കപ്പിലെ എല്ലാ എഡിഷനിലും വിജയിച്ച് തകർക്കാനാവാത്ത റെക്കോർഡിടാനും ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2004ൽ നടത്തിയ ആദ്യ ഏഷ്യാ കപ്പിൽ ഇന്ത്യയും ശ്രീലങ്കയും മാത്രമാണ് മത്സരിച്ചത്, 2005ൽ പാകിസ്താൻ കൂടി എത്തി. 2008ൽ ബംഗ്ലാദേശും ഏഷ്യാ കപ്പിൻ്റെ ഭാഗമായി.

3 / 5
ഏഷാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയത് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മിഥാലി രാജ് ആണ്. 588 റൺസാണ് മിഥാലിയുടെ സമ്പാദ്യം. 26 വിക്കറ്റുള്ള ഇന്ത്യൻ താരം നീതു ഡേവിഡ് ഈ പട്ടികയിലും ഒന്നാമതാണ്.

4 / 5
ഇത്തവണ ഏഷ്യാ കപ്പിനുള്ള ടീമിൽ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. കേരള ടീം മുൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ സജന സജീവനും കേരള ടീം മുൻ ക്യാപ്റ്റനും നിലവിൽ പോണ്ടിച്ചേരി ക്യാപ്റ്റനുമായ ലെഗ് സ്പിന്നർ ആശ ശോഭനയും. വനിതാ പ്രീമിയർ ലീഗിൽ സജന മുംബൈ ഇന്ത്യൻസ് താരവും ആശ ആർസിബി താരവുമാണ്.

5 / 5