കാത്തിരിപ്പിന് വിരാമം...! ജോക്കറിൻ്റെ രണ്ടാം ഭാ​ഗം റിലീസിനൊരുങ്ങുന്നു Malayalam news - Malayalam Tv9

Joker Folie A-Deux Movie: കാത്തിരിപ്പിന് വിരാമം…! ജോക്കറിൻ്റെ രണ്ടാം ഭാ​ഗം റിലീസിനൊരുങ്ങുന്നു

Published: 

03 Jul 2024 15:04 PM

Joker Folie A-Deux Movie Release: രണ്ട് മണിക്കൂർ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. വിൽ വാക്വിൻ ഫീനിക്‌സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1 / 5ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ സന്തോഷവാർത്ത. ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജോക്കർ; ഫോളി അഡ്യൂ' റിലീസിനൊരുങ്ങുന്നു. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൽ വാക്വിൻ ഫീനിക്‌സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആർതറായി ഫീനിക്സ് എത്തുമ്പോൾ ഹർലീൻ ക്വിൻസൽ അഥവാ ഹാർലി ക്വിൻ എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. (Image Credits: Instagram)

ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ സന്തോഷവാർത്ത. ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജോക്കർ; ഫോളി അഡ്യൂ' റിലീസിനൊരുങ്ങുന്നു. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൽ വാക്വിൻ ഫീനിക്‌സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആർതറായി ഫീനിക്സ് എത്തുമ്പോൾ ഹർലീൻ ക്വിൻസൽ അഥവാ ഹാർലി ക്വിൻ എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. (Image Credits: Instagram)

2 / 5

രണ്ട് മണിക്കൂർ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ആദ്യഭാഗത്തിൻ്റേത് രണ്ട് മണിക്കൂർ രണ്ട് മിനിറ്റായിരുന്നു. ഒക്ടോബർ രണ്ടിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുക. എന്നാൽ അമേരിക്കയിൽ ഒക്ടോബർ നാലിനാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്‌ലറിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്.

3 / 5

മാനസികമായ പ്രശ്നങ്ങൾ നേരിടുന്നവരെ ചികിത്സിയ്ക്കുന്ന കേന്ദ്രത്തിൽ വച്ച് ഹാർലിൻ ക്വിൻ ആർതറിനെ (ജോക്കർ) കണ്ടുമുട്ടുകയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. ആദ്യ കാഴ്ചയിൽ തന്നെ ഹാർലിയ്ക്ക് ആർതറിനോട് പ്രണയം തോന്നുകയാണ്. തുടർന്ന് അത് കടുത്ത അഭിനിവേശമായും പ്രണയമായും പരിണമിക്കുന്നു. അപകടകാരികളായ രണ്ടു പേർ ഒന്നിക്കുമ്പോഴുണ്ടാകുന്ന ചില അവശ്വസനീയമായ രം​ഗങ്ങളിലേക്കാണ് പിന്നീട് ചിത്രം നീങ്ങുന്നത്.

4 / 5

2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു ജോക്കർ. ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ തന്നെ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് ഇതിൻ്റെ ആദ്യത്തെ ഭാഗം നേടിയത്. സ്യൂഡോ ബുൾബാർ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആർതറിനെ വാക്കുകൾക്കതീതമായാണ് വാക്വിൻ ഫീനിക്‌സ് അവതരിപ്പിച്ചിച്ചത്. ആ വർഷത്തെ ഓസ്‌കർ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങൾ വാക്വിൻ ഫീനിക്‌സിനെ തേടിയെത്തി.

5 / 5

രണ്ടാം ഭാഗത്തിനായുള്ള സാധ്യതകൾ മുന്നോട്ടു വെച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ ഒന്നാം ഭാഗം അവസാനിപ്പിക്കുന്നത്. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കൽ ത്രില്ലറായാണ് ജോക്കറിൻ്റെ രണ്ടാം ഭാ​ഗവും ഒരുക്കിയിരിക്കുന്നത്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ