ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ സന്തോഷവാർത്ത. ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജോക്കർ; ഫോളി അഡ്യൂ' റിലീസിനൊരുങ്ങുന്നു. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൽ വാക്വിൻ ഫീനിക്‌സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആർതറായി ഫീനിക്സ് എത്തുമ്പോൾ ഹർലീൻ ക്വിൻസൽ അഥവാ ഹാർലി ക്വിൻ എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. (Image Credits: Instagram)