5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk : മസ്‌കിനെതിരെ പാകിസ്ഥാനില്‍ ഉയരുന്ന പ്രതിഷേധത്തിന് കാരണമെന്ത്? സംഭവം ഇതാണ്‌

Elon Musk Pakistan Issue : മസ്‌ക് പാകിസ്ഥാന്‍ വിരുദ്ധ പ്രചാരണം നടത്തിയെന്നും, അദ്ദേഹം മാപ്പ് പറയണമെന്നുമാണ് പാക് സെനറ്റര്‍മാരുടെ ആവശ്യം. സ്റ്റാര്‍ലിങ്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷ പരിശോധിക്കുന്നതിനായി ഐടി, ടെലികമ്മ്യൂണിക്കേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ഒരു സെനറ്റ് കമ്മിറ്റി അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് മസ്‌കിനെതിരെ പ്രതിഷേധം

jayadevan-am
Jayadevan AM | Published: 30 Jan 2025 11:47 AM
എലോണ്‍ മസ്‌കിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്ഥാനില്‍ ഉയരുന്നത്. മസ്‌ക് പാകിസ്ഥാന്‍ വിരുദ്ധ പ്രചാരണം നടത്തിയെന്നും, അദ്ദേഹം മാപ്പ് പറയണമെന്നുമാണ് പാക് സെനറ്റര്‍മാരുടെ ആവശ്യം. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട് (Image Credits : PTI)

1 / 5
നിലവില്‍ സ്റ്റാര്‍ലിങ്ക് അനുമതി കാത്തിരിക്കുകയാണ്. അപേക്ഷ പരിശോധിക്കുന്നതിനായി ഐടി, ടെലികമ്മ്യൂണിക്കേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ഒരു സെനറ്റ് കമ്മിറ്റി അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് മസ്‌കിനെതിരെ പ്രതിഷേധം ഉയരുന്നത്. പാക് വംശജരായ പുരുഷന്മാര്‍ ഇംഗ്ലണ്ടില്‍ കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ മസ്‌ക് പരാമര്‍ശം നടത്തിയെന്നാണ് ആരോപണം (Image Credits : PTI)

2 / 5
യുകെയില്‍ പെണ്‍കുട്ടികളെ ഏഷ്യന്‍ വംശജര്‍ ചൂഷണം ചെയ്യുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. അത് പാകിസ്ഥാന്‍ 'ഗ്രൂമിങ് ഗാങ്ങുകളാ'ണെന്നും, അതിന് ഏഷ്യക്കാര്‍ മുഴുവന്‍ എന്തിന് ഇരകളാകണമെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ് (Image Credits : PTI)

3 / 5
പ്രിയങ്കയുടെ പ്രസ്താവന സത്യമാണെന്ന് മസ്‌ക് മറുപടി നല്‍കുകയും ചെയ്തു. ഇതാണ് പാകിസ്ഥാനില്‍ വിവാദമായിരിക്കുന്നത്. മസ്‌കിന്റെ അഭിപ്രായങ്ങളെ നിരവധി സെനറ്റര്‍മാര്‍ അപലപിച്ചതായി സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍ പല്‍വാഷ മുഹമ്മദ് സായ് പറഞ്ഞു (Image Credits : PTI)

4 / 5
മസ്‌ക് പാകിസ്ഥാന്‍ വിരുദ്ധ പ്രചരണം നടത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. മസ്‌ക് ക്ഷമാപണം നടത്തിയാല്‍ മാത്രമേ സ്റ്റാര്‍ലിങ്കിന്റെ ലൈസസ് അംഗീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു (Image Credits : PTI)

5 / 5