5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷത്തിന് എന്തുകൊണ്ട് ചെങ്കോട്ട വേദിയാകുന്നു?

History of Red Fort: ഇന്ത്യന്‍ ജനത നടത്തിയ സ്വാതന്ത്ര്യ സമരത്തിന്റെയും കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള വിജയത്തിന്റെയും പ്രതീകമാണ് ചെങ്കോട്ട. ചെങ്കോട്ടയിലിരുന്ന് ഇന്ത്യന്‍ ജനതയെ നിയന്ത്രിച്ച ബ്രിട്ടീഷുകാര്‍ക്കുള്ള മുന്നറിയിപ്പാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷവും.

shiji-mk
SHIJI M K | Published: 14 Aug 2024 19:09 PM
എല്ലാ സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതിന് ശേഷമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. എന്നാല്‍ എന്തുകൊണ്ടാണ് ചെങ്കോട്ടയില്‍ വെച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് അറിയാമോ?
Facebook Image

എല്ലാ സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതിന് ശേഷമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. എന്നാല്‍ എന്തുകൊണ്ടാണ് ചെങ്കോട്ടയില്‍ വെച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് അറിയാമോ? Facebook Image

1 / 5
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേദിവസം ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ പ്രതീകാത്മകമായി അഭിസംബോധന നടത്തിയത് മുതലാണ് ഈ പതിവിന് തുടക്കമായത്. 1947ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തതും ചെങ്കോട്ടയില്‍ വെച്ചാണ്.
Facebook Image

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേദിവസം ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ പ്രതീകാത്മകമായി അഭിസംബോധന നടത്തിയത് മുതലാണ് ഈ പതിവിന് തുടക്കമായത്. 1947ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തതും ചെങ്കോട്ടയില്‍ വെച്ചാണ്. Facebook Image

2 / 5
1639നും 1648നും ഇടയില്‍ ഷാജഹാനാണ് ചെങ്കോട്ട നിര്‍മിച്ചത്. കൂറ്റന്‍ ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. മാത്രമല്ല ആകര്‍ഷകമായ വാസ്തുവിദ്യയും ചെങ്കോട്ടയെ വ്യത്യസ്തമാക്കുന്നു. പൂര്‍ണമായും ചുവന്ന കല്ലുകള്‍ കൊണ്ട് നിര്‍മിച്ചതിനാലാണ് ഈ കെട്ടിടത്തെ ചെങ്കോട്ട എന്ന് വിളിക്കുന്നത്.
Facebook Image

1639നും 1648നും ഇടയില്‍ ഷാജഹാനാണ് ചെങ്കോട്ട നിര്‍മിച്ചത്. കൂറ്റന്‍ ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. മാത്രമല്ല ആകര്‍ഷകമായ വാസ്തുവിദ്യയും ചെങ്കോട്ടയെ വ്യത്യസ്തമാക്കുന്നു. പൂര്‍ണമായും ചുവന്ന കല്ലുകള്‍ കൊണ്ട് നിര്‍മിച്ചതിനാലാണ് ഈ കെട്ടിടത്തെ ചെങ്കോട്ട എന്ന് വിളിക്കുന്നത്. Facebook Image

3 / 5
പണ്ടത്തെ രാജാക്കന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജകീയമായൊരു വീടായിരുന്നു ചെങ്കോട്ട. 1803ല്‍ ബ്രിട്ടീഷുകാര്‍ ഡല്‍ഹി പിടിച്ചടക്കിയതോടെ അവരുടെ അധികാര കേന്ദ്രമായും ചെങ്കോട്ട മാറി. ബ്രിട്ടീഷുകാര്‍ ചെങ്കോട്ട പല തവണ പുതുക്കി പണിതിട്ടുണ്ട്. 
Facebook Image

പണ്ടത്തെ രാജാക്കന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജകീയമായൊരു വീടായിരുന്നു ചെങ്കോട്ട. 1803ല്‍ ബ്രിട്ടീഷുകാര്‍ ഡല്‍ഹി പിടിച്ചടക്കിയതോടെ അവരുടെ അധികാര കേന്ദ്രമായും ചെങ്കോട്ട മാറി. ബ്രിട്ടീഷുകാര്‍ ചെങ്കോട്ട പല തവണ പുതുക്കി പണിതിട്ടുണ്ട്. Facebook Image

4 / 5
1857ലെ ശിപായി ലഹളയ്ക്ക് ശേഷം ഡല്‍ഹി തകര്‍ന്നു. എങ്കിലും പ്രധാന അധികാര കേന്ദ്രമായി ഡല്‍ഹി തുടര്‍ന്നു. 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ആ സ്മാരകം വീണ്ടെടുക്കുന്നതിനായാണ് ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്താന്‍ തീരുമാനിച്ചത്. 
Facebook Image

1857ലെ ശിപായി ലഹളയ്ക്ക് ശേഷം ഡല്‍ഹി തകര്‍ന്നു. എങ്കിലും പ്രധാന അധികാര കേന്ദ്രമായി ഡല്‍ഹി തുടര്‍ന്നു. 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ആ സ്മാരകം വീണ്ടെടുക്കുന്നതിനായാണ് ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്താന്‍ തീരുമാനിച്ചത്. Facebook Image

5 / 5
Latest Stories